Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fight

ലോ​​ക ചെ​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ഡി. ​​ഗു​​കേ​​ഷ് x ജാ​​വോ​​ഖി​​ര്‍ സിൻഡറോവ് പോ​​രാ​​ട്ടം

പെ​​ഗി​​യ (സൈ​​പ്ര​​സ്): 2026 ഫി​​ഡെ ഓ​​പ്പ​​ണ്‍ (പു​​രു​​ഷ) ലോ​​ക ചെ​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ഡി. ​​ഗു​​കേ​​ഷി​​ന്‍റെ എ​​തി​​രാ​​ളി ആ​​രെ​​ന്നു തീ​​രു​​മാ​​ന​​മാ​​യി. 2026 ഫി​​ഡെ കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ജ​​യം കു​​റി​​ച്ച ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ 20കാ​​ര​​ന്‍ ജാ​​വോ​​ഖി​​ര്‍ സി​​ന്‍​ഡ​​റോ​​വാ​​ണ് ഗു​​കേ​​ഷി​​ന്‍റെ എ​​തി​​രാ​​ളി.

സൈ​​പ്ര​​സി​​ലെ പെ​​ഗി​​യ​​യി​​ല്‍ ന​​ട​​ക്കു​​ന്ന കാ​​ന്‍​ഡി​​ഡേ​​റ്റ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ഒ​​രു റൗ​​ണ്ട് ബാ​​ക്കി​​നി​​ല്‍​ക്കേ​​യാ​​ണ് സി​​ന്‍​ഡ​​റോ​​വ് ചാ​​മ്പ്യ​​ന്‍​പ​​ട്ടം ഉ​​റ​​പ്പി​​ച്ച​​തും ഡി. ​​ഗു​​കേ​​ഷി​​ന്‍റെ ലോ​​ക കി​​രീ​​ട​​ത്തി​​നു വെ​​ല്ലു​​വി​​ളി​​യാ​​കാ​​നു​​ള്ള ച​​ല​​ഞ്ച​​ര്‍ പ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​തും.

14 റൗ​​ണ്ടു​​ള്ള കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍, ഇ​​ന്ന​​ലെ ന​​ട​​ന്ന 13-ാം റൗ​​ണ്ടി​​നി​​റ​​ങ്ങു​​മ്പോ​​ള്‍ സി​​ന്‍​ഡ​​റോ​​വി​​ന് ചാ​​മ്പ്യ​​ന്‍ പ​​ട്ട​​ത്തി​​ലേ​​ക്ക് ഒ​​രു സ​​മ​​നി​​ല​​യു​​ടെ ദൂ​​രം മാ​​ത്ര​​മാ​​യി​​രു​​ന്നു ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.

നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​ന്‍റെ അ​​നി​​ഷ് ഗി​​രി​​യാ​​യി​​രു​​ന്നു 13-ാം റൗ​​ണ്ടി​​ല്‍ ഉ​​സ്ബ​​ക്ക് താ​​ര​​ത്തി​​ന്‍റെ എ​​തി​​രാ​​ളി. വെ​ള്ള​ക്ക​രു​ക്ക​ളു​മാ​യി ക​ളി​ച്ച അ​നി​ഷ് ഗി​രി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ജാ​വോ​ഖി​ർ സി​ൻ​ഡ​റോ​വ് ചാ​ന്പ്യ​ൻ​പ​ട്ടം സ്വ​ന്ത​മാ​ക്കി. 13 റൗ​ണ്ട് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ സി​ൻ​ഡ​റോ​വി​ന് 9.5 പോ​യി​ന്‍റാ​യി. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള അ​നി​ഷ് ഗി​രി​ക്ക് 7.5 പോ​യി​ന്‍റാ​ണു​ള്ള​ത്.

ഇ​​ന്നു ന​​ട​​ക്കു​​ന്ന അ​​വ​​സാ​​ന റൗ​​ണ്ടി​​ല്‍ ചൈ​​നീ​​സ് താ​​രം വെ​​യ് യി​​യെ സി​​ന്‍​ഡ​​റോ​​വ് നേ​​രി​​ടും.

റി​​ക്കാ​​ര്‍​ഡ് ജ​​യം

ഫി​​ഡെ ഓ​​പ്പ​​ണ്‍ കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റ് ആ​​ധു​​നി​​ക ച​​രി​​ത്ര​​ത്തി​​ല്‍ (ഡ​​ബി​​ള്‍ റൗ​​ണ്ട് റോ​​ബി​​ന്‍ ഫോ​​ര്‍​മാ​​റ്റ്) ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ജ​​യം നേ​​ടു​​ന്ന താ​​ര​​മെ​​ന്ന റി​​ക്കാ​​ര്‍​ഡ് 10-ാം റൗ​​ണ്ടി​​ല്‍ സി​​ന്‍​ഡ​​റോ​​വ് സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. ലോ​​ക​​ക​​പ്പ് സ്വ​​ന്ത​​മാ​​ക്കു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ (19) താ​​ര​​മെ​​ന്ന റി​​ക്കാ​​ര്‍​ഡ് കു​​റി​​ച്ചാ​​യി​​രു​​ന്നു ജാ​​വോ​​ഖി​​ര്‍ സി​​ന്‍​ഡ​​റോ​​വി​​ന്‍റെ കി​​രീ​​ട​​ധാ​​ര​​ണം.
വൈ​ശാ​ലി..?

വ​നി​താ കാ​ൻ​ഡി​ഡേ​റ്റ്സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ന​ലെ 13-ാം റൗ​ണ്ട് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ക​സാ​ക്കി​സ്ഥാ​ന്‍റെ ബി​ബി​സാ​ര അ​സു​ബൈ​വ​യും ഇ​ന്ത്യ​യു​ടെ ആ​ർ. വൈ​ശാ​ലി​യും 7.5 പോ​യി​ന്‍റു​മാ​യി ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​രു​ന്നു. സോ​ൺ​ബോ​ൾ ബെ​ർ​ഗ​ർ (എ​സ്ബി) സ്കോ​റി​ൽ ബി​ബി​സാ​ര​യേ​ക്കാ​ൾ (49.75) പി​ന്നി​ലാ​ണ് വൈ​ശാ​ലി (46).

ഇ​ന്നു ന​ട​ക്കു​ന്ന അ​വ​സാ​ന റൗ​ണ്ടി​ൽ ബി​ബി​സാ​ര സ​മ​നി​ല വ​ഴ​ങ്ങു​ക​യും വൈ​ശാ​ലി ജ​യി​ക്കു​ക​യും ചെ​യ്താ​ൽ, വൈ​ശാ​ലി​ക്ക് കാ​ൻ​ഡി​ഡേ​റ്റ്സ് ചാ​ന്പ്യ​ൻ​പ​ട്ടം സ്വ​ന്ത​മാ​ക്കാം. ബി​ബി​സാ​ര​യു​ടെ എ​തി​രാ​ളി ഇ​ന്ത്യ​ക്കാ​രി​യാ​യ ദി​വ്യ ദേ​ശ്മു​ഖാ​ണ്. റ​ഷ്യ​യു​ടെ കാ​തെ​റി​ന ലാ​ഗ്നോ​യാ​ണ് വൈ​ശാ​ലി​യു​ടെ എ​തി​രാ​ളി.

National

സി​ഗ​ര​റ്റ് ലൈ​റ്റ​റി​നെ​ച്ചെ​ല്ലി ത​ർ​ക്കം: സു​ഹൃ​ത്തി​നെ കാ​റി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി

ബം​ഗു​ളൂ​രു: മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ സി​ഗ​ര​റ്റ് ലൈ​റ്റ​റി​നെ​ച്ചെ​ല്ലി​യു​ള്ള ത​ർ​ക​ത്തി​നി​ട​യി​ൽ സു​ഹൃ​ത്തി​നെ കാ​റി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. ഐ​ടി ജീ​വ​ന​ക്കാ​ര​നാ​യ ഉ​ഡു​പ്പി സ്വ​ദേ​ശി റോ​ഷ​ൻ ഹെ​ഗ്ഡെ (35) യാ​ണ് സു​ഹൃ​ത്ത് പ്രാ​ശാ​ന്തി (33) നെ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ക്രി​ക്ക​റ്റ് ക​ളി ക​ഴി​ഞ്ഞ് മൈ​താ​ന​ത്തി​രു​ന്ന് മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രു​ക്കെ ഇ​രു​വ​രും ത​മ്മി​ൽ സി​ഗ​ര​റ്റ് ലൈ​റ്റ​റി​നെ​ച്ചെ​ല്ലി ത​ർ​ക​മു​ണ്ടാ‌​വു​ക​യും തു​ട​ർ​ന്ന് പ​ര​സ്പ​രം ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ നാ​വി​ന് പ​രി​ക്കേ​റ്റ റോ​ഷ​ൻ ഉ​ട​ൻ ത​ന്നെ അ​വി​ടെ നി​ന്നു കാ​റി​ൽ പോ​കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പ്ര​ശാ​ന്ത്, റോ​ഷ​ന്‍റെ കാ​റി​ന്‍റെ ഫൂ​ട്റെ​സ്റ്റി​ൽ ക​യ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് റോ​ഷ​ൻ, കാ​റി​ന്‍റെ വേ​ഗ​ത കൂ​ട്ടു​ക​യും കാ​ർ വ​ഴി​യ​രി​കി​ൽ നി​ന്ന മ​ര​ത്തി​ലും മ​തി​ലി​ലും ഇ​ടി​ച്ചു ക​യ​റു​ക​യും ചെ​യ്തു. ത​ല​യ്ക്കും നെ​ഞ്ചി​ലും ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ പ്ര​ശാ​ന്ത് സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ മ​രി​ച്ചു.

റോ​ഷ​നെ​തി​രെ പോ​ലീ​സ് കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ക്കു​ക​യും സം​ഭ​വം ന​ട​ന്ന് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. റോ​ഷ​ന്‍റെ കാ​ർ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

National

എഐ ഉച്ചകോടി: യൂ​​​ത്ത് കോ​​​ണ്‍. പ്ര​​​തി​​​ഷേ​​​ധം; ബി​​​ജെ​​​പി-​​​കോ​​​ണ്‍ഗ്ര​​​സ് പോ​​​രി​​​ലേ​​​ക്ക്

ന്യൂഡൽഹി: എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധം ബി​​​ജെ​​​പി-​​​കോ​​​ണ്‍ഗ്ര​​​സ് പോ​​​രി​​​നി​​​ട​​​യാ​​​ക്കി. പ്ര​​​തി​​​ഷേ​​​ധ​​​ത്തെ ശ​​​ക്ത​​​മാ​​​യ രീ​​​തി​​​യി​​​ൽ ബി​​​ജെ​​​പി അ​​​പ​​​ല​​​പി​​​ച്ചു. ഇ​​​ന്ത്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച ക​​​ണ്ടു​​​ള്ള അ​​​സൂ​​​യ നി​​​മി​​​ത്ത​​​മാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ പെ​​​രു​​​മാ​​​റു​​​ന്ന​​​തെ​​​ന്ന് ബി​​​ജെ​​​പി വ​​​ക്താ​​​വ് ന​​​ളി​​​ൻ കോ​​​ലി ആ​​​രോ​​​പി​​​ച്ചു.

കോ​​​ണ്‍ഗ്ര​​​സി​​​നെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം എ​​​ഐ എ​​​ന്നാ​​​ൽ ‘ആ​​​ന്‍റി ഇ​​​ന്ത്യ’ എ​​​ന്നാ​​​ണെ​​​ന്നും, ഐ​​​എ​​​ൻ​​​സി എ​​​ന്ന​​​തു യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ എ​​​എ​​​ൻ​​​സി (ആ​​​ന്‍റി നാ​​​ഷ​​​ണ​​​ൽ കോ​​​ണ്‍ഗ്ര​​​സ്) ആ​​​യി മാ​​​റി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​രി​​​ഹ​​​സി​​​ച്ചു. യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു പി​​​ന്നാ​​​ലെ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ വീ​​​ടി​​​നു​​​പു​​​റ​​​ത്ത് യു​​​വ​​​മോ​​​ർ​​​ച്ച​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളും കോ​​​ലം ക​​​ത്തി​​​ക്ക​​​ലും ന​​​ട​​​ന്നു.

അ​​​തേ​​​സ​​​മ​​​യം സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ക എ​​​ന്ന​​​തു ജ​​​നാ​​​ധി​​​പ​​​ത്യ അ​​​വ​​​കാ​​​ശ​​​മാ​​​ണെ​​​ന്ന് യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് പ്ര​​​തി​​​ക​​​രി​​​ച്ചു. യു​​​വാ​​​ക്ക​​​ളു​​​ടെ ശ​​​ബ്‌​​​ദം ഉ​​​യ​​​ർ​​​ത്തും. ഇ​​​ന്ത്യ​​​യു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ഏ​​​തൊ​​​രു കാ​​​ര്യ​​​ത്തെ​​​യും എ​​​തി​​​ർ​​​ക്കു​​​മെ​​​ന്നും എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​ക്കു ത​​​ങ്ങ​​​ൾ എ​​​തി​​​ര​​​ല്ലെ​​​ന്നും യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ദ​​​യ് ഭാ​​​നു ചി​​​ബ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

Kerala

പോ​രാ​ട്ടം തു​ട​രു​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ദേ​​​ശീ​​​യ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യെ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കെ​​​തിരേ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന് അ​​​ക​​​ത്തും പു​​​റ​​​ത്തും പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എംപി.

28ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ, തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മം അ​​​ട്ടി​​​മ​​​റി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള പു​​​തി​​​യ ബി​​​ൽ പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തു വ​​​രെ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

യു​​​ഡി​​​എ​​​ഫ് മു​​​ന്ന​​​ണി വി​​​പു​​​ലീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​രു​​​മാ​​​യും ഔ​​​ദ്യോ​​​ഗി​​​ക ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ന്നി​​​ട്ടി​​​ല്ല.

യു​​​ഡി​​​എ​​​ഫു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ താ​​​ല്പ​​​ര്യ​​​മു​​​ള്ള പാ​​​ർ​​​ട്ടി​​​ക​​​ൾ അ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ചാ​​​ൽ മു​​​ന്ന​​​ണി അ​​​തു ച​​​ർ​​​ച്ച ചെ​​​യ്തു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്ന് കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

Kerala

കരടി ആക്രമണം; മൽപ്പിടിത്തം, യുവാവിന്‍റെ തുട കടിച്ചുകീറി

നിലമ്പൂർ: കരടിയുടെ ആക്രമണത്തിൽ ആദിവാസിക്കു പരിക്ക്. കരുളായി വള്ളിക്കെട്ട് നഗറിലെ കീരൻ എന്ന 50കാരനാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നു രാവിലെ പതിനൊന്നോടെ നെടുങ്കയം വനം മേഖലയിൽ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കുറ്റിക്കാട്ടിൽ മറഞ്ഞുനിന്നിരുന്ന കരടി കീരാനെ ആക്രമിക്കുകയായിരുന്നു.

കരടിയും കീരനും തമ്മിലുള്ള മൽപിടിത്തതിനിടയിൽ കരടി കീരന്‍റെ തുടയ്ക്കു കടിച്ചു പരിക്കേൽപിച്ചു. കീരന്‍റെ ഭാര്യ ഇന്ദിര, അനുജത്തി ബാലാമണി എന്നിവർ സമീപത്തുണ്ടായിരുന്നു. കീരന്‍റെ കരച്ചിൽ കേട്ട് ഇവർ ഓടിയെത്തിയതോടെ കരടി പിടിവിട്ട് കാട്ടിലേക്ക് ഓടിമറഞ്ഞു. കീരനെ നിലമ്പൂർ ജില്ലാ ആശു പത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്തും: എം.​വി. ഗോ​വി​ന്ദ​ൻ

 

തൃ​ശൂ​ർ: വി​ശ്വാ​സി​ക​ളെ കൂ​ടെ​നി​ർ​ത്തി വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. സി​പി​എം മ​ത​വി​ശ്വാ​സ​ത്തി​നെ​തി​രാ​യി നി​ല​കൊ​ള്ളു​ന്ന പാ​ർ​ടി​യ​ല്ല. വി​ശ്വാ​സി​ക​ളെ ചേ​ർ​ത്തു പി​ടി​ക്കു​ന്ന പ്ര​സ്ഥാ​ന​മാ​ണ്. അ​ന്ധ​വി​ശ്വാ​സം ഉ​ൾ​പ്പ​ടെ​യു​ള്ള തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ ഒ​ഴി​വാ​ക്കാ​ൻ വി​ശ്വാ​സി​ക​ളു​ടെ പി​ന്തു​ണ വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തോ​ടൊ​പ്പം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​ര​വും മെ​ച്ച​പ്പെ​ടു​ത്ത​ണം.1957 ലെ ​ഇ​എം​എ​സ് സ​ർ​ക്കാ​ർ മു​ത​ലു​ള്ള ക​മ്യൂ​ണി​സ്റ്റ് - ഇ​ട​തു പ​ക്ഷ സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളാ​ണ് ഇ​ന്ന​ത്തെ കേ​ര​ളം സൃ​ഷ്ടി​ച്ച​ത്. വ​രു​ന്ന ന​വം​ബ​ർ ഒ​ന്നോ​ടെ അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത കേ​ര​ള​മാ​യി മാ​റും.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ന​യ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി മേ​ഖ​ല​യി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തേ​ക്കു​റി​ച്ച് പ​റ​യാ​തെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി മോ​ദി റ​ഷ്യ​യി​ലേ​യ്ക്കും ചൈ​ന​യി​ലേ​യ്ക്കും പോ​കു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up