ബംഗുളൂരു: മദ്യപിക്കുന്നതിനിടെ സിഗരറ്റ് ലൈറ്ററിനെച്ചെല്ലിയുള്ള തർകത്തിനിടയിൽ സുഹൃത്തിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ഐടി ജീവനക്കാരനായ ഉഡുപ്പി സ്വദേശി റോഷൻ ഹെഗ്ഡെ (35) യാണ് സുഹൃത്ത് പ്രാശാന്തി (33) നെ കൊലപ്പെടുത്തിയത്.
ക്രിക്കറ്റ് കളി കഴിഞ്ഞ് മൈതാനത്തിരുന്ന് മദ്യപിച്ചുകൊണ്ടിരുക്കെ ഇരുവരും തമ്മിൽ സിഗരറ്റ് ലൈറ്ററിനെച്ചെല്ലി തർകമുണ്ടാവുകയും തുടർന്ന് പരസ്പരം ആക്രമിക്കുകയും ചെയ്തു. ഇതിനിടെ നാവിന് പരിക്കേറ്റ റോഷൻ ഉടൻ തന്നെ അവിടെ നിന്നു കാറിൽ പോകാൻ ശ്രമിച്ചുവെങ്കിലും പ്രശാന്ത്, റോഷന്റെ കാറിന്റെ ഫൂട്റെസ്റ്റിൽ കയറി നിൽക്കുകയായിരുന്നു.
തുടർന്ന് റോഷൻ, കാറിന്റെ വേഗത കൂട്ടുകയും കാർ വഴിയരികിൽ നിന്ന മരത്തിലും മതിലിലും ഇടിച്ചു കയറുകയും ചെയ്തു. തലയ്ക്കും നെഞ്ചിലും ഗുരുതരമായ പരിക്കേറ്റ പ്രശാന്ത് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
റോഷനെതിരെ പോലീസ് കൊലപാതകത്തിന് കേസെടുക്കുകയും സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. റോഷന്റെ കാർ പോലീസ് പിടിച്ചെടുത്തു.
Tags : Fight Lighter Death Bengaluru Car Crash