കൊച്ചി: കൊതുകുകളെ പ്രതിരോധിക്കുന്നതിനുള്ള എലിമിനേഷന് ഓഫ് മോസ്കിറ്റോ ബോണ്‍ എന്‍ഡമിക് ഡിസീസ് സന്ദേശവുമായി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (ജിസിപിഎല്‍) പ്രത്യേക കാമ്പയിന് ആരംഭിച്ചു.
ഇതിന്റെ ഭാഗമായി മച്ചര്‍ ഹേ, മെഹ്മാൻ നഹി (കൊതുകാണ്, അതിഥിയല്ല) എന്നപേരില്‍ പൊതുജനാരോഗ്യ ബോധവത്കരണ ചിത്രം പുറത്തിറക്കി.
വീടും പരിസരവും ശുചിയായി സൂക്ഷിച്ചുകൊണ്ട് കൊതുകിന്റെ പ്രജനനം തടയാന്‍ കുടുംബങ്ങളെ പ്രേരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍, ലഘുലേഖ വിതരണം, റേഡിയോ സന്ദേശങ്ങള്‍, ഡിജിറ്റല്‍ പ്രചാരണങ്ങള്‍ എന്നിവയിലൂടെ കാന്പയിൻ എത്തിക്കുകയാണു ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
Tags : Godrej campaign fight mosquitoes