Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranvayu

റ​​​ന്വാ​​​യു​​​ടെ മോഷണംപോയ ചിത്രങ്ങൾ കണ്ടുകിട്ടി

പാ​​​രീ​​​സ്: വി​​​ഖ്യാ​​​ത ഫ്ര​​​ഞ്ച് ഇം​​​പ്ര​​​ഷ​​​ണി​​​സ്റ്റ് പെ​​​യി​​​ന്‍റ​​​ർ ഓ​​​ഗ​​​സ്റ്റ് റ​​​ന്വാ​​​യു​​​ടെ മോ​​​ഷ്ടി​​​ക്ക​​​പ്പെ​​​ട്ട ര​​​ണ്ടു ക​​​ലാ​​​സൃ​​​ഷ്ടി​​​ക​​​ൾ വീ​​​ണ്ടെ​​​ടു​​​ത്തു. സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​റു പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി.

1886ലും 1910​​​ലും വ​​​ര​​​ച്ച ഈ ​​​പെ​​​യി​​​ന്‍റിം​​​ഗു​​​ക​​​ൾ ക​​​ഴി​​​ഞ്ഞ​ മാ​​​സം എ​​​ട്ടി​​​നാ​​​ണ് റ​​​ന്വാ​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള മ്യൂ​​​സി​​​യ​​​ത്തി​​​ൽ​​​നി​​​ന്ന് മോ​​​ഷ​​​ണം പോ​​​യ​​​ത്. നാ​​​ലു പെ​​​യി​​​ന്‍റിം​​​ഗു​​​ക​​​ളാ​​​ണ് മോ​​​ഷ്ടാ​​​ക്ക​​​ൾ എ​​​ടു​​​ത്ത​​​തെ​​​ങ്കി​​​ലും ര​​​ണ്ടെ​​​ണ്ണം മ്യൂ​​​സി​​​യം വ​​​ള​​​പ്പി​​​ൽ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

യൂ​​​റോ​​​പ്പി​​​ൽ അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് അ​​​ര​​​ങ്ങേ​​​റി​​​യ ക​​​ലാ​​​സൃ​​​ഷ്ടി മോ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ൽ അ​​​വ​​​സാ​​​ന​​​ത്തേ​​​താ​​​യി​​​രു​​​ന്നു ഇ​​​ത്. ഈ ​​​വ​​​ർ​​​ഷം ​ആ​​​ദ്യം ഇ​​​റ്റ​​​ലി​​​യി​​​ലെ പാ​​​ർ​​​മ ന​​​ഗ​​​ര​​​ത്തി​​​ൽ റെ​​​ന്വാ, പോ​​​ൾ സെ​​​സാ​​​ൻ, ഒ​​​ന്‍‌​​​റി മ​​​റ്റീ​​​സ് എ​​​ന്നീ പെ​​​യി​​​ന്‍റ​​​ർ​​​മാ​​​രു​​​ടെ ക​​​ലാ​​​സൃ​​​ഷ്ടി​​​ക​​​ൾ മോ​​​ഷ​​​ണംപോ​​​യി​​​രു​​​ന്നു.

ഓ​​​ഗ​​​സ്റ്റി​​​ലാ​​​ണ് ഇ​​​വ വീ​​​ണ്ടെ​​​ടു​​​ത്ത​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ പാ​​​രീ​​​സി​​​ലെ ലൂ​​​വ്റ് മ്യൂ​​​സി​​​യ​​​ത്തി​​​ൽ​​​നി​​​ന്നു നെ​​​പ്പോ​​​ളി​​​യ​​​ൻ ച​​​ക്ര​​​വ​​​ർ​​​ത്തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും മോ​​​ഷ​​​ണംപോ​​​യി.

Latest News

Corehub Up