Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Examine

ടോ​​​​മി​​​​ന്‍ ജെ. ​​​​ത​​​​ച്ച​​​​ങ്ക​​​​രി​​​​യു​​​​ടെ ആ​​​​ശു​​​​പ​​​​ത്രി​​​​വാ​​​​സം പ​​​​രി​​​​ശോ​​​​ധി​​​​ക്കും: ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: അ​​​​ന​​​​ധി​​​​കൃ​​​​ത സ്വ​​​​ത്തു സ​​​​മ്പാ​​​​ദ​​​​ന കേ​​​​സി​​​​ല്‍ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട മു​​​​ന്‍ ഡി​​​​ജി​​​​പി ടോ​​​​മി​​​​ന്‍ ജെ. ​​​​ത​​​​ച്ച​​​​ങ്ക​​​​രി വി​​​​വി​​​​ധ അ​​​​സു​​​​ഖ​​​​ങ്ങ​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ജ​​​​യി​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ കി​​​​ട​​​​ന്ന​​​​ത് സെ​​​​ല്ലി​​​​ല്‍ കി​​​​ട​​​​ക്കു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നു​​​​ള്ള ത​​​​ന്ത്ര​​​​മാ​​​​യി​​​​രു​​​​ന്നോ​​​യെ​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി.

ജ​​​​യി​​​​ലി​​​​ലെ​​​​ത്തി​​​​യ സെ​​​​പ്റ്റം​​​​ബ​​​​ര്‍ 17 മു​​​​ത​​​​ല്‍ മോ​​​​ചി​​​​ത​​​​നാ​​​​യ ഒ​​​​ക്ടോ​​​​ബ​​​​ര്‍ 15 വ​​​​രെ ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന ജ​​​​യി​​​​ല്‍ സൂ​​​​പ്ര​​​​ണ്ടി​​​​ന്‍റെ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍ ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

ജാ​​​​മ്യം ല​​​​ഭി​​​​ച്ച​​​​യു​​​​ട​​​​ന്‍ വി​​​​ദേ​​​​ശ​​​​ത്തു ജോ​​​​ലി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​ക്കാ​​​​ന്‍ യാ​​​​ത്രാ അ​​​​നു​​​​മ​​​​തി തേ​​​​ടി ത​​​​ച്ച​​​​ങ്ക​​​​രി ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു കോ​​​​ട​​​​തി.

പ​​​​തി​​​​നാ​​​​യി​​​​രം രോ​​​​ഗ​​​​ങ്ങ​​​​ള്‍ പ​​​​റ​​​​ഞ്ഞാ​​​​ണു ജ​​​​യി​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ കി​​​​ട​​​​ന്ന​​​​ത്, പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ​​​​പ്പോ​​​​ള്‍ വി​​​​ദേ​​​​ശജോ​​​​ലി​​​​ക്കു പ്രാ​​​​പ്ത​​​​നാ​​​​ണെ​​​​ന്നു പ​​​​റ​​​​യു​​​​ന്നു. ഇ​​​​ത് ക​​​​ടു​​​​ത്ത വൈ​​​​രു​​​​ധ്യ​​​​മാ​​​​ണ്. വേ​​​​ണ്ടി​​​വ​​​​ന്നാ​​​​ല്‍ ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്കാ​​​​ന്‍ മ​​​​ടി​​​​ക്കി​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി വാ​​​​ക്കാ​​​​ല്‍ പ​​​​റ​​​​ഞ്ഞു. ഒ​​​​രു ദി​​​​വ​​​​സം പോ​​​​ലും ത​​​​ച്ച​​​​ങ്ക​​​​രി സെ​​​​ല്ലി​​​​ല്‍ കി​​​​ട​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്ന് കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

2009ല്‍ ​​​​ബൈ​​​​പാ​​​​സ് സ​​​​ര്‍​ജ​​​​റി​​​​ക്കു വി​​​​ധേ​​​​യ​​​​നാ​​​​യ ത​​​​ച്ച​​​​ങ്ക​​​​രി​​​​ക്ക് ഹൃ​​​ദ്‌​​​രോ​​​​ഗം, ശ്വാ​​​​സ​​​​ത​​​​ട​​​​സം (ഒ​​​​ബ്‌​​​​സ്ട്ര​​​​ക്ടീ​​​​വ് സ്ലീ​​​​പ്പ് അ​​​​പ്നി​​​​യ), സോ​​​​റി​​​​യാ​​​​സി​​​​സ് തു​​​​ട​​​​ങ്ങി​​​​യ അ​​​​സു​​​​ഖ​​​​ങ്ങ​​​​ളു​​​​ണ്ടെ​​​​ന്ന് റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലു​​​​ണ്ട്.

വി​​​​മാ​​​​ന​​​​യാ​​​​ത്ര​​​​യി​​​​ല​​​​ട​​​​ക്കം ശ്വ​​​​സ​​​​ന ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ സ​​​​ഹാ​​​​യം തേ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്ന് ത​​​​ച്ച​​​​ങ്ക​​​​രി​​​​യു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഇ​​​​ങ്ങ​​​​നെ​​​​യു​​​​ള്ള​​​​യാ​​​​ള്‍ വി​​​​ദേ​​​​ശ​​​​ത്തു ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​തെ​​​​ങ്ങ​​​​നെ​​​​യെ​​​​ന്ന ചോ​​​​ദ്യം കോ​​​​ട​​​​തി ആ​​​​വ​​​​ര്‍​ത്തി​​​​ച്ചു.

ത​​​​ച്ച​​​​ങ്ക​​​​രി​​​​യു​​​​ടെ ആ​​​​ശു​​​​പ​​​​ത്രി​​​​വാ​​​​സം സ​​​​ത്യ​​​​സ​​​​ന്ധ​​​​മാ​​​ണോ​​​യെ​​​ന്നു ക​​​​ണ്ടെ​​​​ത്താ​​​​ന്‍ ഹ​​​​ര്‍​ജി വി​​​​ശ​​​​ദ​​​​ വാ​​​​ദ​​​​ത്തി​​​​നു മാ​​​​റ്റി. ഹ​​​​ര്‍​ജി വീ​​​​ണ്ടും 12ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

National

ലോക്പാലിന്‍റെ അധികാരവും പരിമിതിയും പരിശോധിക്കാൻ സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്പാ​​​ലി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളും നി​​​യ​​​മ​​​പ​​​ര​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും സ​​​മ​​​ഗ്ര​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി. ലോ​​​കാ​​​യു​​​ക്ത നി​​​യ​​​മ​​​ത്തി​​​ലെ സെ​​​ക്‌​​​ഷ​​​ൻ 20ന്‍റെ വ്യ​​​ക്ത​​​ത തേ​​​ടി ലോ​​​ക്പാ​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ചി​​​ന്‍റെ ന​​​ട​​​പ​​​ടി. കു​​​റ്റാ​​​രോ​​​പി​​​ത​​​നാ​​​യ പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ന്‍റെ വാ​​​ദം കേ​​​ൾ​​​ക്ക​​​ൽ, വി​​​ചാ​​​ര​​​ണ, പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്ക് അ​​​ന്വേ​​​ഷ​​​ണം കൈ​​​മാ​​​റ​​​ൽ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​ണു സെ​​​ക്‌​​​ഷ​​​ൻ 20 കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത്.

തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് എം​​​പി മ​​​ഹു​​​വ മൊ​​​യ്ത്ര പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ചോ​​​ദ്യം ചോ​​​ദി​​​ക്കു​​​ന്ന​​​തി​​​നു പ​​​ണം വാ​​​ങ്ങി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ലോ​​​ക്പാ​​​ൽ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​യാ​​​ണ് വി​​​ഷ​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​നം. മ​​​ഹു​​​വ​​​യ്ക്കെ​​​തി​​​രേ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സി​​​ബി​​​ഐ​​​ക്കു ലോ​​​ക്പാ​​​ൽ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ 2025 ഡി​​​സം​​​ബ​​​റി​​​ൽ ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി ഈ ​​​നി​​​ർ​​​ദേ​​​ശം റ​​​ദ്ദാ​​​ക്കി. ഇ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണു ലോ​​​ക്പാ​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. സെ​​​ക്‌​​​ഷ​​​ൻ 20 പ്ര​​​കാ​​​രം അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​നു​​​ള്ള ലോ​​​ക്പാ​​​ലി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി വ്യാ​​​ഖ്യാ​​​ന​​​വും സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പ്പീ​​​ലി​​​ൽ ചോ​​​ദ്യം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

മ​​​ഹു​​​വ​​​യു​​​ടെ ഭാ​​​ഗം കേ​​​ൾ​​​ക്കാ​​​തെ​​​യാ​​​ണു ലോ​​​ക്പാ​​​ൽ സി​​​ബി​​​ഐ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​തെ​​​ന്ന വാ​​​ദ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി കേ​​​സി​​​ലെ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്റ്റേ ​​​ചെ​​​യ്ത​​​ത്. ലോ​​​കാ​​​യു​​​ക്ത നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ അ​​​നു​​​സ​​​രി​​​ച്ച് വി​​​ഷ​​​യം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ച്ച് ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പു​​​തി​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ ലോ​​​ക്പാ​​​ലി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ ഈ ​​​നി​​​ർ​​​ദേ​​​ശം പാ​​​ലി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് ഇ​​​ന്ന​​​ല​​​ത്തെ വാ​​​ദ​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി ലോ​​​ക്പാ​​​ലി​​​നോ​​​ട് പ​​​റ​​​ഞ്ഞു. കൂ​​​ടാ​​​തെ മ​​​ഹു​​​വ​​​യ്ക്കെ​​​തി​​​രാ​​​യ അ​​​ന്വേ​​​ഷ​​​ണം ത​​​ത്കാ​​​ലം നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​നും സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

Kerala

അ​യ്യ​പ്പ​സം​ഗ​മം; ക​ണ​ക്കു​ക​ൾ ഹൈ​ക്കോ​ട​തി നേ​രി​ട്ട് പ​രി​ശോ​ധി​ക്കും

കൊ​ച്ചി: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ നേ​രി​ട്ട് പ​രി​ശോ​ധി​ക്കാ​ൻ ഹൈ​ക്കോ​ട​തി. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച് ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ണ​ക്കു​ക​ൾ നേ​രി​ട്ട് പ​രി​ശോ​ധി​ക്കാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​നാ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ന​ൽ​കി​യ ബി​ല്ലു​ക​ള​ട​ക്ക​മു​ള്ള എ​ല്ലാ രേ​ഖ​ക​ളും വ്യാ​ഴാ​ഴ്ച​യ്ക്കു​ള്ളി​ൽ ഹാ​ജ​രാ​ക്കാ​ൻ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റി​നോ‌​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു വേ​ണ്ടി തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ഓ​ഡി​റ്റ് സ്ഥാ​പ​ന​മാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റി​നെ​യും കേ​സി​ൽ ക​ക്ഷി​ചേ​ർ​ത്തു. സ്ഥാ​പ​ന​ത്തോ​ട് അ​വ​രു​ടെ കൈ​വ​ശ​മു​ള്ള മു​ഴു​വ​ൻ രേ​ഖ​ക​ളും നേ​രി​ട്ട് ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റാ​നാ​ണ് ഇ​പ്പോ​ൾ ദേ​വ​സ്വം ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up