x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോക്പാലിന്‍റെ അധികാരവും പരിമിതിയും പരിശോധിക്കാൻ സുപ്രീംകോടതി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: March 14, 2026 02:07 AM IST | Updated: March 14, 2026 02:07 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്പാ​​​ലി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളും നി​​​യ​​​മ​​​പ​​​ര​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും സ​​​മ​​​ഗ്ര​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി. ലോ​​​കാ​​​യു​​​ക്ത നി​​​യ​​​മ​​​ത്തി​​​ലെ സെ​​​ക്‌​​​ഷ​​​ൻ 20ന്‍റെ വ്യ​​​ക്ത​​​ത തേ​​​ടി ലോ​​​ക്പാ​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ചി​​​ന്‍റെ ന​​​ട​​​പ​​​ടി. കു​​​റ്റാ​​​രോ​​​പി​​​ത​​​നാ​​​യ പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ന്‍റെ വാ​​​ദം കേ​​​ൾ​​​ക്ക​​​ൽ, വി​​​ചാ​​​ര​​​ണ, പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്ക് അ​​​ന്വേ​​​ഷ​​​ണം കൈ​​​മാ​​​റ​​​ൽ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​ണു സെ​​​ക്‌​​​ഷ​​​ൻ 20 കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത്.

തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് എം​​​പി മ​​​ഹു​​​വ മൊ​​​യ്ത്ര പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ചോ​​​ദ്യം ചോ​​​ദി​​​ക്കു​​​ന്ന​​​തി​​​നു പ​​​ണം വാ​​​ങ്ങി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ലോ​​​ക്പാ​​​ൽ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​യാ​​​ണ് വി​​​ഷ​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​നം. മ​​​ഹു​​​വ​​​യ്ക്കെ​​​തി​​​രേ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സി​​​ബി​​​ഐ​​​ക്കു ലോ​​​ക്പാ​​​ൽ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ 2025 ഡി​​​സം​​​ബ​​​റി​​​ൽ ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി ഈ ​​​നി​​​ർ​​​ദേ​​​ശം റ​​​ദ്ദാ​​​ക്കി. ഇ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണു ലോ​​​ക്പാ​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. സെ​​​ക്‌​​​ഷ​​​ൻ 20 പ്ര​​​കാ​​​രം അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​നു​​​ള്ള ലോ​​​ക്പാ​​​ലി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി വ്യാ​​​ഖ്യാ​​​ന​​​വും സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പ്പീ​​​ലി​​​ൽ ചോ​​​ദ്യം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

മ​​​ഹു​​​വ​​​യു​​​ടെ ഭാ​​​ഗം കേ​​​ൾ​​​ക്കാ​​​തെ​​​യാ​​​ണു ലോ​​​ക്പാ​​​ൽ സി​​​ബി​​​ഐ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​തെ​​​ന്ന വാ​​​ദ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി കേ​​​സി​​​ലെ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്റ്റേ ​​​ചെ​​​യ്ത​​​ത്. ലോ​​​കാ​​​യു​​​ക്ത നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ അ​​​നു​​​സ​​​രി​​​ച്ച് വി​​​ഷ​​​യം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ച്ച് ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പു​​​തി​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ ലോ​​​ക്പാ​​​ലി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ ഈ ​​​നി​​​ർ​​​ദേ​​​ശം പാ​​​ലി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് ഇ​​​ന്ന​​​ല​​​ത്തെ വാ​​​ദ​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി ലോ​​​ക്പാ​​​ലി​​​നോ​​​ട് പ​​​റ​​​ഞ്ഞു. കൂ​​​ടാ​​​തെ മ​​​ഹു​​​വ​​​യ്ക്കെ​​​തി​​​രാ​​​യ അ​​​ന്വേ​​​ഷ​​​ണം ത​​​ത്കാ​​​ലം നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​നും സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

Tags : Lokpal Supreme Court examine powers

Recent News

Corehub Up