കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്
ന്യൂഡല്‍ഹി: വിരമിച്ച മാധ്യമപ്രവര്‍ത്തകരുടെ ജോലിസാഹചര്യങ്ങളും ക്ഷേമവും പെന്‍ഷനും അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള സീനിയര്‍ ജേർണലിസ്റ്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ (എസ്ജെഎഫ്ഐ) നിര്‍ദേശങ്ങള്‍ പരിശോധിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്.
ദേശീയ മാധ്യമ കമ്മീഷന് രൂപീകരണം, രാജ്യവ്യാപക പെന്ഷന് പദ്ധതി, സിജിഎച്ച്എസ് മാതൃകയിലുള്ള ആരോഗ്യപരിരക്ഷാ സൗകര്യങ്ങള്‍, കേന്ദ്രാവിഷ്കൃത ക്ഷേമനിധി തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം മന്ത്രിമാരായ നിര്‍മലയ്ക്കും അശ്വനി വൈഷ്ണവിനും എസ്ജെഎഫ്ഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും ഡല്‍ഹി സീനിയര്‍ ജേര്‍ണലിസ്റ്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ് കള്ളിവയലില്‍ സമര്‍പ്പിച്ചു. എന്‍.കെ. പ്രേമചന്ദ്രന് എംപിയും ഒപ്പമുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാർഗെ, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ക്കും നിവേദനം നൽകി.
Tags : NirmalaSitharaman Examine Journalists Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash