Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Provided

വി​മാ​നം ന​ൽ​കി​യ​ത് പ​രി​ച​യ​ക്കാ​ര​നെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​പ്പു​​​റ​​​ത്തേ​​​ക്കു പോ​​​കാ​​​ൻ മ​​​ല​​​യാ​​​ളി​​​യാ​​​യ പ​​​രി​​​ച​​​യ​​​ക്കാ​​​ര​​​നാ​​​ണു വി​​​മാ​​​നം ഒ​​​രു​​​ക്കി​​​ത്ത​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പേ​​​രു വെ​​​ളി​​​പ്പെ​​​ടു​​​ത്തേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ. സ്വ​​​കാ​​​ര്യ വ്യ​​​ക്തി ഒ​​​രു​​​ക്കി​​​യ വി​​​മാ​​​ന​​​ത്തി​​​ൽ പോ​​​യ​​​തി​​​ൽ എ​​​ന്താ​​​ണ് തെ​​​റ്റ്? ആ​​​വ​​​ശ്യം വ​​​ന്നാ​​​ൽ ഇ​​​നി​​​യും പോ​​​കു​​​മെ​​​ന്നും അ​​​തി​​​ൽ തെ​​​റ്റു കാ​​​ണു​​​ന്നി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രാ​​​യി​​​രു​​​ന്ന പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​യും ഇ​​​ത്ത​​​ര​​​ത്തി​​​ൽ സ്വ​​​കാ​​​ര്യ​​​ വ്യ​​​ക്തി​​​ക​​​ളു​​​ടെ വി​​​മാ​​​ന​​​ത്തി​​​ലും ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ലു​​​മൊ​​​ക്കെ നി​​​ര​​​വ​​​ധി​​​ത​​​വ​​​ണ യാ​​​ത്ര ചെ​​​യ്തി​​​ട്ടു​​​ണ്ട്. മ​​​ല​​​യാ​​​ളി​​​യാ​​​യ ഒ​​​രാ​​​ളാ​​​ണ് എ​​​നി​​​ക്കു വി​​​മാ​​​നം ഒ​​​രു​​​ക്കി​​​യ​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ദു​​​ര​​​ന്ത​​​സ്ഥ​​​ല​​​ത്തേ​​​ക്കു പോ​​​കാ​​​ൻ വി​​​മാ​​​നം ഒ​​​രു​​​ക്കി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ ഔ​​​ദാ​​​ര്യം ചോ​​​ദി​​​ച്ചു​​​വ​​​രു​​​ന്ന​​​വ​​​ര​​​ല്ല അ​​​വ​​​ർ. വി​​​മാ​​​നം ഒ​​​രു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഒ​​​രു സൗ​​​ക​​​ര്യ​​​വും ന​​​ൽ​​​കു​​​ന്ന സ​​​ർ​​​ക്കാ​​​ര​​​ല്ല ഇ​​​വി​​​ടെ​​​യു​​​ള്ള​​​ത്.

ഇ​​​ന്ത്യ​​​യി​​​ലെ എ​​​ല്ലാ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രും സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​ക​​​ളു​​​ടെ വി​​​മാ​​​ന​​​ത്തി​​​ലും ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ലു​​​മൊ​​​ക്കെ സ​​​ഞ്ച​​​രി​​​ക്കാ​​​റു​​​ണ്ട്. പി​​​ണ​​​റാ​​​യി പോ​​​യ​​​പ്പോ​​​ൾ പേ​​​രു വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് അ​​​ന്ന​​​ത്തെ പ്ര​​​തി​​​പ​​​ക്ഷം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ ഫ​​​ണ്ടി​​​ൽനി​​​ന്നു പ​​​ണ​​​മെ​​​ടു​​​ത്ത​​​ല്ല മു​​​ഖ്യ​​​മ​​​ന്ത്രി വി​​​മാ​​​ന​​​ത്തി​​​ൽ പോ​​​കേ​​​ണ്ട​​​ത്. അ​​​തൊ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണ് സ്വ​​​കാ​​​ര്യ വി​​​മാ​​​ന​​​ത്തി​​​ൽ പോ​​​യ​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

വിദേശയാത്രയും സ്വ​​​കാ​​​ര്യ കാ​​​റും തെറ്റല്ല

സം​​​സ്ഥാ​​​ന ധ​​​ന​​​സ്ഥി​​​തി മോ​​​ശ​​​മാ​​​യി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ധൂ​​​ർ​​​ത്ത് പാ​​​ടി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു​​​ള്ള​​​ത്. 2017ൽ ​​​വാ​​​ങ്ങി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് പ​​​ല മ​​​ന്ത്രി​​​മാ​​​രും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​മാ​​​ർ​​​ക്കു പു​​​തി​​​യ വാ​​​ഹ​​​നം വാ​​​ങ്ങി​​​യ​​​പ്പോ​​​ൾ തി​​​രി​​​കെ ന​​​ൽ​​​കി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് മ​​​ന്ത്രി​​​മാ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

കെ.​​​എം.​​​ ഷാ​​​ജി ഉ​​​പ​​​യോ​​​ഗി​​​ച്ച ഔ​​​ദ്യോ​​​ഗി​​​ക വാ​​​ഹ​​​നം ത​​​ക​​​രാ​​​റാ​​​യ​​​തുകൊ​​​ണ്ടാ​​​ണ് സ്വ​​​കാ​​​ര്യ​​​വാ​​​ഹ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. മു​​​ൻ​​​പും മ​​​ന്ത്രി​​​മാ​​​ർ ഇ​​​ത്ത​​​ര​​​ത്തി​​​ൽ യാ​​​ത്ര ചെ​​​യ്തി​​​ട്ടു​​​ണ്ട്. മ​​​ന്ത്രി​​​മാ​​​ർ വി​​​ദേ​​​ശ​​​ത്തു പോ​​​യ​​​തി​​​ലും തെ​​​റ്റി​​​ല്ല. സ​​​ർ​​​ക്കാ​​​രി​​​നു ചെ​​​ല​​​വി​​​ല്ലാ​​​തെ പോ​​​കു​​​ന്ന​​​തി​​​നെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് താ​​​ൻ ചെ​​​യ്ത​​​ത്.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യി​​​രി​​​ക്കേ താ​​​നും ഇ​​​ത്ത​​​രം യാ​​​ത്ര ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. മ​​​ന്ത്രി​​​മാ​​​രെ അ​​​വ​​​രു​​​ടെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളോ സം​​​ഘ​​​ട​​​ന​​​ക​​​ളോ പ​​​രി​​​പാ​​​ടി​​​ക്കു ക്ഷ​​​ണി​​​ക്കു​​​ന്പോ​​​ൾ ടി​​​ക്ക​​​റ്റ് എ​​​ടു​​​ത്തു കൊ​​​ടു​​​ത്തു എ​​​ന്നു വ​​​ച്ച് ആ​​​കാ​​​ശം ഇ​​​ടി​​​ഞ്ഞു വീ​​​ഴി​​​ല്ല. സ​​​ർ​​​ക്കാ​​​രി​​​ൽനി​​​ന്ന് എ​​​ന്തെ​​​ങ്കി​​​ലും ഔ​​​ദാ​​​ര്യം കൈ​​​പ്പ​​​റ്റാ​​​ൻ ക്യൂ​​​ നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ര​​​ല്ല അ​​​വ​​​ർ. താ​​​ൻ ഡ​​​ൽ​​​ഹി​​​ക്കു പോ​​​കു​​​ന്പോ​​​ൾ പോ​​​ലും ഗ​​​ണ്‍​മാ​​​നെ കൊ​​​ണ്ടു​​​പോ​​​കാ​​​റി​​​ല്ല.

ഡി​​​ജി​​​പി​​​യും ചീ​​​ഫ്സെ​​​ക്ര​​​ട്ട​​​റി​​​യും ഡ​​​ൽ​​​ഹി​​​ പൊ​​​ലി​​​സും എ​​​തി​​​ർ​​​ത്തി​​​ട്ടു​​​പോ​​​ലും അ​​​ങ്ങ​​​നെ ചെ​​​യ്യു​​​ന്ന​​​ത് ഒ​​​രാ​​​ൾ​​​ക്കു ടി​​​ക്ക​​​റ്റ് എ​​​ടു​​​ത്താ​​​ൽ മ​​​തി​​​യ​​​ല്ലോ എ​​​ന്നോ​​​ർ​​​ത്തി​​​ട്ടാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

District News

ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ ന​ൽ​കി

മാ​ന​ന്ത​വാ​ടി: സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വൃ​ക്ക രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ക​ബ​നി​വാ​ലി റോ​ട്ട​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി​ക്ക് ഒ​ന്പ​ത് ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ ന​ൽ​കി. വൃ​ക്ക രോ​ഗി​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ൾ പ​ര്യാ​പ്ത​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് റോ​ട്ട​റി ക്ല​ബ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ഇ​തോ​ടെ സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ ശേ​ഷി വ​ർ​ധി​ക്കു​ക​യും കൂ​ടു​ത​ൽ രോ​ഗി​ക​ൾ​ക്ക് ഒ​രേ സ​മ​യം ഡ​യാ​ലി​സി​സ് ന​ട​ത്താ​നും ക​ഴി​യും.

കോ​യ​ന്പ​ത്തൂ​ർ ആ​ലം റോ​ട്ട​റി ക്ല​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നാ​ലു മെ​ഷീ​നു​ക​ളും മാ​ന​ന്ത​വാ​ടി ക​ബ​നി വാ​ലി​യു​ടെ ഗ്ലോ​ബ​ൽ ഗ്രാ​ൻ​ഡ് പ്രോ​ജ​ക്ട് മു​ഖേ​ന അ​ഞ്ച് മെ​ഷീ​നു​ക​ളും ഉ​ൾ​പ്പെ​ടെ ഒ​ന്പ​തെ​ണ്ണം കൈ​മാ​റി. മൈ​സൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റി​ഷി ക​ന്പ​നി​യു​ടെ​യും ബ്ര​സീ​ലി​ലെ റോ​ട്ട​റി ക്ല​ബാ​യ കാ​സി​യാ​സ് ഡു ​സു​ളു​വും ചേ​ർ​ന്നാ​ണ് ഈ ​പ​ദ്ധ​തി​ക്ക് സാ​ന്പ​ത്തി​ക പി​ന്തു​ണ ന​ൽ​കി​യ​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ​വ. അം​ഗീ​കൃ​ത നി​ര​ക്കി​ൽ മാ​ത്ര​മാ​ണ് രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്തു​ക. ബി​പി​എ​ൽ കാ​ർ​ഡു​ട​മ​ക​ൾ​ക്കും പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​നും സൗ​ജ​ന്യ​മാ​യി​രി​ക്കും.


ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ർ​വ​ഹി​ച്ചു. ഉ​ഷാ വി​ജ​യ​ൻ എം​എ​ൽ​എ, മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ബി​ജോ​ഷ് മാ​നു​വ​ൽ, റി​ഷി സി​ഇ​ഒ ജോ​സ​ഫ് ഫ്രാ​ൻ​സി​സ്, മാ​ന​ന്ത​വാ​ടി രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പോ​ൾ മു​ണ്ടോ​ളി​ക്ക​ൽ, ക​ബ​നി​വാ​ലി പ്ര​സി​ഡ​ന്‍റ് ഷാ​ജി ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി കെ.​പി. റി​ൻ​സ്, ഫാ. ​മ​നോ​ജ് ക​വ​ള​കാ​ട്ടി​ൽ, കെ.​ജി. സു​നി​ൽ, ഡോ. ​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ക​ർ​ഷ​ക​ർ​ക്കു ന​ൽ​കാ​നു​ള്ള കു​ടി​ശി​ക​ക​ൾ ഉ​ട​ൻ കൊ​ടു​ത്തുതീ​ർ​ക്കും: മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: നെ​ല്ല് സം​ഭ​ര​ണ​ത്തി​നും കൃ​ഷി വ​കു​പ്പു​മാ​യും ബ​ന്ധ​പ്പെ​ട്ട മ​റ്റു പ​ദ്ധ​തി​ക​ളി​ലും ക​ർ​ഷ​ക​ർ​ക്കു ന​ൽ​കേ​ണ്ട കു​ടി​ശി​ക തു​ക ഉ​ട​ൻ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് പ​റ​ഞ്ഞു. പാ​ല​ക്കാ​ട്ട് ഇ​നി സ​പ്ലൈ​കോ നേ​രി​ട്ടു സം​ഭ​ര​ണം ന​ട​ത്തു​മെ​ന്നും നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞു.

ലോ​ക പ​രി​സ്ഥി​തി ദി​ന​മാ​യ നാ​ളെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് കൃ​ഷി വ​കു​പ്പ് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​ത്തും. സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന വൃ​ക്ഷ​ത്തൈ ന​ടീ​ൽ ച​ട​ങ്ങ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ​രി​സ്ഥി​തി ദി​ന സ​ന്ദേ​ശം ന​ൽ​കും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ പ​രി​സ്ഥി​തി ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും.

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​കൊ​ണ്ടു​ള്ള പ​രി​പാ​ടി​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത അ​ഞ്ചു കു​ട്ടി​ക്ക​ർ​ഷ​ക​രെ ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി ആ​ദ​രി​ക്കും. ഫ​ല​വൃ​ക്ഷ തൈ​യും പ​ച്ച​ക്ക​റി വി​ത്തു​ക​ളു​മ​ട​ങ്ങു​ന്ന പ്ര​ത്യേ​ക ഹ​രി​ത കി​റ്റ് കൃ​ഷി​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

"ഓ​ണ​ത്തി​ന് ഒ​രു​ക്കാം വി​ള​വി​ന്‍റെ വി​സ്മ​യം' എ​ന്ന പേ​രി​ൽ ന​ട​പ്പാ​ക്കു​ന്ന ഓ​ണ​ക്കാ​ല​ത്ത് ആ​വ​ശ്യ​മാ​യ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ളും പൂ​ക്ക​ളും ല​ഭ്യ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ത​യാ​റാ​ക്കു​ന്ന മാ​തൃ​ക പ​ച്ച​ക്ക​റി​ത്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലും "ക​തി​ര്' എ​ന്ന പേ​രി​ൽ പ്ര​കൃ​തി കൃ​ഷി ക്ല​ബ്ബു​ക​ൾ തു​ട​ങ്ങും.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, കൃ​ഷി എ​ന്നി​വ കൂ​ടാ​തെ ഹോ​ട്ടി​ക​ൾ​ച്ച​ർ തെ​റാ​പ്പി പോ​ലു​ള്ള ആ​ധു​നി​ക​രീ​തി​ക​ളും ഈ ​ക്ല​ബ്ബു​ക​ളി​ൽ ന​ട​പ്പാ​ക്കും ഈ ​ക്ല​ബ്ബു​ക​ൾ എ​ല്ലാം കൃ​ഷി​വ​കു​പ്പി​ന്‍റെ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്താ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. കൃ​ഷി​യി​ൽ താ​ത്പ​ര്യ​മു​ള്ള 20 മു​ത​ൽ 25 വ​രെ വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഓ​രോ വി​ദ്യാ​ല​യ​ത്തി​ലും ക്ല​ബ്ബ് രൂ​പീ​ക​രി​ക്കു​ന്ന​ത്.

ജ​ന​പ്ര​തി​നി​ധി​ക​ൾ, പ​ഞ്ചാ​യ​ത്ത്, പി​ടി​എ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ഒ​രു ക​മ്മി​റ്റി​യും രൂ​പീ​ക​രി​ക്കും. സം​സ്ഥാ​ന​ത്തെ 2500 സ്കൂ​ളു​ക​ളി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ കാ​ർ​ഷി​ക ക്ല​ബ്ബു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നും സ്കൂ​ളു​ക​ളി​ൽ പ​ച്ച​ക്ക​റി​ത്തോ​ട്ടം നി​ർ​മി​ക്കു​ന്ന​തി​നുമാ​യി ഓ​രോ വി​ദ്യാ​ല​യ​ത്തി​നും പ​ര​മാ​വ​ധി 10,000 രൂ​പ വീ​തം നൽകാൻ ര​ണ്ട​ര​ക്കോ​ടി രൂ​പ പ്ര​ത്യേ​ക ഫ​ണ്ടാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

National

ദുബായിൽ തൊഴിൽ നഷ്‌ടപ്പെട്ടവർക്ക് സഹായം നൽകണം: ജോസ് കെ. മാണി

ന്യൂ​​​ഡ​​​ൽ​​​ഹി: ദു​​​ബാ​​​യി​​​ലെ ഇ​​​റേ​​​നി​​​യ​​​ൻ ആ​​​ശു​​​പ​​​ത്രി അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​വി​​​ടെ ജോ​​​ലി ​​​ചെ​​​യ്തി​​​രു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഇ​​​ന്ത്യ​​​ക്കാ​​​ർ നേ​​​രി​​​ടു​​​ന്ന ഗു​​​രു​​​ത​​​ര വീ​​​സ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-​​​എം ചെ​​​യ​​​ർ​​​മാ​​​നും എം​​​പി​​​യു​​​മാ​​​യ ജോ​​​സ് കെ. ​​​മാ​​​ണി.

യു​​​ദ്ധ​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ​​​തോ​​​ടെ ജോ​​​ലി ന​​​ഷ്‌​​​ട​​​മാ​​​യ ന​​​ഴ്സു​​​മാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള മു​​​ഴു​​​വ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും കേ​​​ന്ദ്രം സ​​​ഹാ​​​യം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി​​​ക്കും ദു​​​ബാ​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​ക്കും അ​​​യ​​​ച്ച ക​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ദു​​​ബാ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി അ​​​ട​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ത്യ​​​ൻ ഡോ​​​ക്‌​​​ട​​​ർ​​​മാ​​​രും ന​​​ഴ്സു​​​മാ​​​രും അ​​​ട​​​ക്ക​​​മു​​​ള്ള 134 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണു നേ​​​രി​​​ടു​​​ന്ന​​​ത്.

അ​​​വി​​​ടെ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന മു​​​ഴു​​​വ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ജോ​​​ലി ന​​​ഷ്‌​​​ട​​​പ്പെ​​​ട്ടു. പു​​​തി​​​യ തൊ​​​ഴി​​​ൽ, സ​​​ന്ദ​​​ർ​​​ശ​​​ക, പ​​​ങ്കാ​​​ളി വീ​​​സ​​​ക​​​ൾ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ സു​​​ര​​​ക്ഷാ​​​കാ​​​ര​​​ണ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​ധി​​​കൃ​​​ത​​​ർ ത​​​ള്ളി​​​ക്ക​​​ള​​​യു​​​ക​​​യാ​​​ണ്.

മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​യി അ​​​ത​​​ത് എം​​​ബ​​​സി​​​ക​​​ൾ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​താ​​​യാ​​​ണു അ​​​റി​​​യു​​​ന്ന​​​ത്. ഇ​​​തേ​​​രീ​​​തി​​​യി​​​ൽ പ്ര​​​വാ​​​സി ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കും കേ​​​ന്ദ്രം സ​​​ഹാ​​​യ​​​ത്തി​​​നു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്ത​​​ണം- പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി യോ​​​ഗ​​​ത്തി​​​നാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ ജോ​​​സ് കെ. ​​​മാ​​​ണി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

Kerala

പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട്: വോട്ടെണ്ണലിനു മുമ്പ് സൗകര്യമൊരുക്കാനാകുമോയെന്ന് കോടതി

കൊ​​​ച്ചി: പോ​​​ളിം​​​ഗ് ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പോ​​​ളിം​​​ഗ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കു വോ​​​ട്ടെ​​​ണ്ണ​​​ലി​​​നു മു​​​മ്പ് പോ​​​സ്റ്റ​​​ല്‍ വോ​​​ട്ടു​​​ക​​​ള്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ന്‍ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കാ​​​നാ​​​കു​​​മോ എ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍ ചൊ​​​വ്വാ​​​ഴ്ച​​​യ്ക്ക​​​കം വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍കാ​​​നാ​​​ണു കോ​​​ട​​​തി നി​​​ര്‍ദേ​​​ശം.

പോ​​​സ്റ്റ​​​ല്‍ വോ​​​ട്ട് ചെ​​​യ്യാ​​​ന്‍ അ​​​വ​​​സ​​​രം ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് എ​​​ന്‍ജി​​​ഒ യൂ​​​ണി​​​യ​​​നും ഒ​​​രുകൂ​​​ട്ടം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഫ​​​യ​​​ല്‍ ചെ​​​യ്ത ഹ​​​ര്‍ജി​​​ക​​​ളി​​​ലാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം.

1961ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​പ്പ് ച​​​ട്ട​​​ങ്ങ​​​ളി​​​ലെ 27-ാം വ്യ​​​വ​​​സ്ഥ​​​യ​​​നു​​​സ​​​രി​​​ച്ച് വോ​​​ട്ട​​​ണ്ണ​​​ലി​​​ന് മൂ​​​ന്ന് മ​​​ണി​​​ക്കൂ​​​ര്‍ മു​​​മ്പ് വ​​​രെ പോ​​​സ്റ്റ​​​ല്‍ വോ​​​ട്ട് അ​​​നു​​​വ​​​ദി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു ഹ​​​ര്‍ജി​​​ക്കാ​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. തു​​​ട​​​ര്‍ന്നാ​​​ണ് കോ​​​ട​​​തി ഇ​​​ത് സാ​​​ധ്യ​​​മാ​​​ണോ എ​​​ന്ന​​​റി​​​യി​​​ക്കാ​​​ന്‍ നി​​​ര്‍ദേ​​​ശി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍, പോ​​​സ്റ്റ​​​ല്‍ വോ​​​ട്ടി​​​ന് ഇ​​​നി സൗ​​​ക​​​ര്യം ഒ​​​രു​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍ നേ​​​ര​​​ത്തേ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ച്ചി​​​രു​​​ന്നു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ജോ​​​ലി​​​ക്കാ​​​യി നി​​​യോ​​​ഗി​​​ച്ച എ​​​ല്ലാ​​​വ​​​ര്‍ക്കും വോ​​​ട്ട് ചെ​​​യ്യാ​​​നു​​​ള്ള സൗ​​​ക​​​ര്യം ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​നി​​​യും വോ​​​ട്ട് ചെ​​​യ്യാ​​​ത്ത​​​വ​​​ര്‍ക്കാ​​​യി പോ​​​സ്റ്റ​​​ല്‍ ബാ​​​ല​​​റ്റു​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തും വോ​​​ട്ട​​​ര്‍ ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​റു​​​ക​​​ള​​​ട​​​ക്കം പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​പ​​​ടി​​​ക​​​ളെ ബാ​​​ധി​​​ക്കു​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ നേ​​​ര​​​ത്തെ ന​​​ല്‍കി​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.ഹ​​​ര്‍ജി 28 ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Business

ലൈ​ഫ് ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി​ക​ള്‍ 2025ല്‍ ​ന​ല്‍​കി​യ​ത് 6.30 ല​ക്ഷം കോ​ടി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍

കൊ​​​​ച്ചി: 2024-25 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ ലൈ​​​​ഫ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക​​​​മ്പ​​​​നി​​​​ക​​​​ള്‍ 6.30 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കി​​​​യ​​​​താ​​​​യി ഐ​​​​ആ​​​​ര്‍​ഡി​​​​എ​​​​ഐ വാ​​​​ര്‍​ഷി​​​​ക റി​​​​പ്പോ​​​​ര്‍​ട്ട്.

ആ​​​​കെ ന​​​​ല്‍​കി​​​​യ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളി​​​​ല്‍ 2.33 ല​​​​ക്ഷം കോ​​​​ടി പി​​​​ന്‍​വ​​​​ലി​​​​ക്ക​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും സ​​​​റ​​​​ണ്ട​​​​റി​​​​ന്‍റെ​​​​യും പേ​​​​രി​​​​ലാ​​​​ണ്. ഇ​​​​തി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 1.77 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​യു​​​​ണ്ട്.

മൊ​​​​ത്തം പ്രീ​​​​മി​​​​യം വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ 71.92 ശ​​​​ത​​​​മാ​​​​നം പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന ആ​​​​നു​​​​കൂ​​​​ല്യ പേ​​​​ഔ​​​​ട്ടു​​​​ക​​​​ള്‍ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ട്ടു​​​​പോ​​​​ലും സോ​​​​ള്‍​വ​​​​ന്‍​സി അ​​​​നു​​​​പാ​​​​ത​​​​ങ്ങ​​​​ള്‍ നി​​​​യ​​​​ന്ത്ര​​​​ണപ​​​​രി​​​​ധി​​​​ക്കു മു​​​​ക​​​​ളി​​​​ലാ​​​​ണ​​​​ന്നും എ​​​​ല്ലാ ലൈ​​​​ഫ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ര്‍​മാ​​​​രും 2025 മാ​​​​ര്‍​ച്ച് 31ലെ ​​​​ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ സോ​​​​ള്‍​വ​​​​ന്‍​സി അ​​​​നു​​​​പാ​​​​തം 1.50 പാ​​​​ലി​​​​ച്ചു​​​​വെ​​​​ന്നും 2024-25 ഐ​​​​ആ​​​​ര്‍​ഡി​​​​എ​​​​ഐ വാ​​​​ര്‍​ഷി​​​​ക റി​​​​പ്പോ​​​​ര്‍​ട്ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

Kerala

ദു​രി​താ​ശ്വാ​സനി​ധി​യി​ൽനി​ന്ന് ധ​ന​സ​ഹാ​യം അ​​​നു​​​വ​​​ദി​​​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ത്സ്യ​​​ബ​​​ന്ധ​​​നം നി​​​രോ​​​ധി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള കാ​​​ലാ​​​വ​​​സ്ഥാ മു​​​ന്ന​​​റി​​​യി​​​പ്പി​​​നെ തു​​​ട​​​ർ​​​ന്ന് 2025 മേ​​​യ് 18നും 31​​​നു​​​മി​​​ട​​​യി​​​ൽ ന​​​ഷ്ട​​​പ്പെ​​​ട്ട 14 തൊ​​​ഴി​​​ൽദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

1,72,160 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും അ​​​നു​​​ബ​​​ന്ധ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സനി​​​ധി​​​യി​​​ൽനി​​​ന്ന് 48,20,48,000 രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കും.

പാ​​​ല​​​ക്കാ​​​ട് നെ​​​ന്മാ​​​റ പോ​​​ത്തു​​​ണ്ടി​​​യി​​​ൽ കൊ​​​ല​​​ചെ​​​യ്യ​​​പ്പെ​​​ട്ട സു​​​ധാ​​​ക​​​ര​​​ന്‍റെ ഇ​​​ള​​​യ മ​​​ക​​​ളാ​​​യ കു​​​മാ​​​രി അ​​​ഖി​​​ലയ്​​​ക്ക് മു​​​ഖ്യ​​​മ​​​ന്തി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സനി​​​ധി​​​യി​​​ൽനി​​​ന്ന് മു​​​ന്നു ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ൽ 2023 ജ​​​നു​​​വ​​​രി മു​​​ത​​​ലു​​​ള്ള പ്ര​​​കൃ​​​തി ദു​​​ര​​​ന്ത​​​ത്തി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യോ, ഭാ​​​ഗി​​​ക​​​മാ​​​യോ വീ​​​ടു​​​ക​​​ൾ​​​ക്ക് നാ​​​ശ​​​ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ച 143 ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​ർ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ 58,45,500 രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സനി​​​ധി​​​യി​​​ൽനി​​​ന്ന് അ​​​നു​​​വ​​​ദി​​​ക്കും. പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​ക്കാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ക.

ഇ​​​ടു​​​ക്കി ക​​​ട്ട​​​പ്പ​​​ന വി​​​ല്ലേ​​​ജി​​​ൽ മാ​​​ലി​​​ന്യ ടാ​​​ങ്ക് വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന ജോ​​​ലി​​​ക്കി​​​ടെ മ​​​രി​​​ച്ച ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ജ​​​യ​​​റാം, മൈ​​​ക്കി​​​ൾ, സു​​​ന്ദ​​​ര​​​പാ​​​ണ്ഡ്യ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സനി​​​ധി​​​യി​​​ൽനി​​​ന്ന് 5 ല​​​ക്ഷം രൂ​​​പ വീ​​​തം അ​​​നു​​​വ​​​ദി​​​ക്കും.

ഉ​​​ജ്ജീ​​​വ​​​ന വാ​​​യ്പാ പ​​​ദ്ധ​​​തി പ്ര​​​കാ​​​രം സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് തൃ​​​ശൂ​​​ർ ശാ​​​ഖ​​​യി​​​ൽ നി​​​ന്ന് വാ​​​യ്പ എ​​​ടു​​​ത്ത 20 ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും സം​​​രം​​​ഭ​​​ക​​​ർ​​​ക്കും മാ​​​ർ​​​ജി​​​ൻ മ​​​ണി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് 21,93,750 രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സനി​​​ധി​​​യി​​​ൽനി​​​ന്ന് അ​​​നു​​​വ​​​ദി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

Latest News

Corehub Up