Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cryoablation

രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ ക്ര​യോഅ​ബ്‌ലേഷ​ന്‍ വി​ജ​യ​ക​രം; ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ ആ​ദ്യം

കൊ​​​​​ച്ചി: ശ​​​​​രീ​​​​​ര​​​​​ത്തി​​​​​ല്‍ നീ​​​​​ര്, ക​​​​​ഠി​​​​​ന​​​​​മാ​​​​​യ വേ​​​​​ദ​​​​​ന, തി​​​​​മി​​​​​ര്‍​പ്പ് എ​​​​​ന്നി​​​​​വ​​​​​യ്ക്കു കാ​​​​​ര​​​​​ണ​​​​​മാ​​​​​യ ‘വാ​​​​​സ്‌​​​​​കു​​​​​ലാ​​​​​ര്‍ മാ​​​​​ല്‍​ഫോ​​​​​ര്‍​മേ​​​​​ഷ​​​​​ന്‍’ രോ​​​​​ഗാ​​​​​വ​​​​​സ്ഥ​​​​​യ്ക്ക് ‘ലി​​​​​ക്വി​​​​​ഡ് നൈ​​​​​ട്ര​​​​​ജ​​​​​ന്‍ ക്ര​​​​​യോഅ​​​​​ബ്‌ലേഷ​​​​​​​​​​ന്‍’വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി ആ​​​​​ലു​​​​​വ രാ​​​​​ജ​​​​​ഗി​​​​​രി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ ഡോ​​​​​ക്ട​​​​​ര്‍​മാ​​​​​ര്‍. ഇ​​​​​ട​​​​​തു​​​​​തു​​​​​ട​​​​​യി​​​​​ല്‍ ക​​​​​ടു​​​​​ത്ത വേ​​​​​ദ​​​​​ന​​​​​യും ര​​​​​ക്ത​​​​​ധ​​​​​മ​​​​​നി​​​​​യി​​​​​ലെ തി​​​​​മി​​​​​ര്‍​പ്പും മൂ​​​​​ലം ബു​​​​​ദ്ധി​​​​​മു​​​​​ട്ടി​​​​​യ 21 വ​​​​​യ​​​​​സു​​​​​കാ​​​​​രി​​​​​ക്കാ​​​​​ണ് ക്ര​​​​​യോ അ​​​​​ബ്ലേ​​​​​ഷ​​​​​ന്‍ ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

രാ​​​​​ജ​​​​​ഗി​​​​​രി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ ഇ​​​​​ന്‍റ​​​​​ര്‍​വെ​​​​​ന്‍​ഷ​​​​​ണ​​​​​ല്‍ റേ​​​​​ഡി​​​​​യോ​​​​​ള​​​​​ജി സീ​​​​​നി​​​​​യ​​​​​ര്‍ ക​​​​​ണ്‍​സ​​​​​ള്‍​ട്ട​​​​​ന്‍റ് ഡോ. ​​​​​ടോം ജോ​​​​​ര്‍​ജി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള വി​​​​​ദ​​​​​ഗ്ധ സം​​​​​ഘ​​​​​മാ​​​​​ണ് ചി​​​​​കി​​​​​ത്സ​​​​​യ്ക്കു നേ​​​​​തൃ​​​​​ത്വം ന​​​​​ല്‍​കി​​​​​യ​​​​​ത്. ദ​​​​​ക്ഷി​​​​​ണേ​​​​​ന്ത്യ​​​​​യി​​​​​ല്‍ ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണു ര​​​​​ക്ത​​​​​ക്കു​​​​​ഴ​​​​​ലു​​​​​ക​​​​​ളി​​​​​ലെ അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ വ​​​​​ള​​​​​ര്‍​ച്ച​​​​​യ്ക്ക് ലി​​​​​ക്വി​​​​​ഡ് നൈ​​​​​ട്ര​​​​​ജ​​​​​ന്‍ ക്ര​​​​​യോഅ​​​​​ബ്‌ലേഷ​​​​​​​​​​ന്‍ ചി​​​​​കി​​​​​ത്സ വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്.

ജ​​​​​ന്മ​​​​​നാ​​​​​യു​​​​​ള്ള ര​​​​​ക്ത​​​​​ക്കു​​​​​ഴ​​​​​ലു​​​​​ക​​​​​ളു​​​​​ടെ ഘ​​​​​ട​​​​​ന​​​​​യി​​​​​ലെ ത​​​​​ക​​​​​രാ​​​​​റു​​​​​ക​​​​​ള്‍ മൂ​​​​​ലം ക​​​​​ടു​​​​​ത്ത വേ​​​​​ദ​​​​​ന​​​​യി​​​​​ലാ​​​​​ണ് യു​​​​​വ​​​​​തി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. ശ​​​​​സ്ത്ര​​​​​ക്രി​​​​​യ സ​​​​​ങ്കീ​​​​​ര്‍​ണ​​​​​ത​​​​​ക​​​​​ളും വ​​​​​ലി​​​​​യ പാ​​​​​ടു​​​​​ക​​​​​ളും ഒ​​​​​ഴി​​​​​വാ​​​​​ക്കി ഇ​​​​​ന്‍റ​​​​​ര്‍​വെ​​​​​ന്‍​ഷ​​​​​ണ​​​​​ല്‍ റേ​​​​​ഡി​​​​​യോ​​​​​ള​​​​​ജി ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലൂ​​​​​ടെ ഡോ​​​​​ക്ട​​​​​ര്‍​മാ​​​​​ര്‍ ഈ ​​​​​പ്ര​​​​​തി​​​​​സ​​​​​ന്ധി മ​​​​​റി​​​​​ക​​​​​ട​​​​​ന്നു. ചി​​​​​കി​​​​​ത്സ​​​​​യ്ക്കു​​​​ശേ​​​​​ഷം തൊ​​​​​ട്ട​​​​​ടു​​​​​ത്ത ദി​​​​​വ​​​​​സം രോ​​​​​ഗി ആ​​​​​ശു​​​​​പ​​​​​ത്രി വി​​​​​ട്ടു.

എ​​​​​ന്താ​​​​​ണ് ക്ര​​​​​യോഅ​​​​​ബ്‌ലേ​​​​​ഷ​​​​​ന്‍?

ശ​​​​​രീ​​​​​ര​​​​​ത്തി​​​​​ലെ അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ​​​​​മാ​​​​​യ കോ​​​​​ശ​​​​​ങ്ങ​​​​​ളെ​​​​​യോ രോ​​​​​ഗ​​​​​ബാ​​​​​ധി​​​​​ത​​​​​മാ​​​​​യ ക​​​​​ല​​​​​ക​​​​​ളെ​​​​​യോ അ​​​​​തി​​​​​ശൈ​​​​​ത്യം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് മ​​​​​ര​​​​​വി​​​​​പ്പി​​​​​ച്ചു ന​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ന്ന അ​​​​​ത്യാ​​​​​ധു​​​​​നി​​​​​ക മെ​​​​​ഡി​​​​​ക്ക​​​​​ല്‍ ചി​​​​​കി​​​​​ത്സാ​​​​രീ​​​​​തി​​​​​യാ​​​​​ണ് ക്ര​​​​​യോഅ​​​​​ബ്‌ലേഷ​​​​​ന്‍.

സാ​​​​​ധാ​​​​​ര​​​​​ണ​​​​ഗ​​​​​തി​​​​​യി​​​​​ല്‍ ചെ​​​​​റി​​​​​യ അ​​​​​ന​​​​​സ്‌​​​​​തേ​​​​​ഷ്യ മാ​​​​​ത്രം ന​​​​​ല്‍​കി​​​​​യാ​​​​​ണ് ഇതു ചെ​​​​​യ്യു​​​​​ന്ന​​​​​ത്. ശ​​​​​സ്ത്ര​​​​​ക്രി​​​​​യ സാ​​​​​ധ്യ​​​​​മ​​​​​ല്ലാ​​​​​ത്ത അ​​​​​ര്‍​ബു​​​​​ദ​​​​​ങ്ങ​​​​​ളി​​​​​ല്‍ ക്ര​​​​​യോഅ​​​​​ബ്‌ലേഷ​​​​​​​​​​ന്‍ ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​ന്‍ ക​​​​​ഴി​​​​​യു​​​​​മെ​​​​​ന്ന് ഡോ. ​​​​​ടോം ജോ​​​​​ര്‍​ജ് പ​​​​​റ​​​​​ഞ്ഞു.

Latest News

Corehub Up