ഹോളി ലീയൻ ഫ്ലോറസ്
നോർത്ത് ടെക്സസ്: ടെക്സസിൽ ഭർത്താവിനെയും മക്കളെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. നോർത്ലേക് സ്വദേശിയായ ഹോളി ലീയൻ ഫ്ലോറസ് (37) ആണ് പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ചെ 4.20-ഓടെയാണ് സംഭവം. തന്റെ ഭാര്യ തലയിൽ കത്തികൊണ്ട് കുത്തി എന്ന് പറഞ്ഞ് ഭർത്താവ് ജസ്റ്റിൻ (34) തന്നെയാണ് പൊലിസിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്.
സ്ഥലത്തെത്തിയ പൊലിസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നെഞ്ചിൽ കുത്തേറ്റ നിലയിൽ മൂന്ന് വയസുള്ള പെൺകുട്ടിയെയും പത്ത് മാസം പ്രായമുള്ള ആൺകുട്ടിയെയും കണ്ടെത്തുകയായിരുന്നു.
മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് നോർത്ലേക് പൊലിസ് ചീഫ് റോബർട്ട് ക്രോഫോർഡ് അറിയിച്ചു.
Tags : AttemptedMurder Northlakepolice Domesticviolence Arrest