x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​യെ ഭീഷണിപ്പെടുത്തി 14.5 ല​ക്ഷവും മൊ​ബൈ​ലും തട്ടിയ കേസ്: പൊ​ലി​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ 

വെബ് ഡെസ്‌ക്
Published: October 12, 2026 07:59 AM IST | Updated: October 12, 2026 07:59 AM IST

തി​രു​വ​ന​ന്ത​പു​രം: യു​വ​തി​യി​ൽ​നി​ന്ന് 14.5 ല​ക്ഷം രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പൊ​ലി​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. ഗു​രു​വാ​യൂ​ർ സ്റ്റേ​ഷ​നി​ലെ സി​പി​ഒ അ​തി​യ​ന്നൂ​ർ സ്വ​ദേ​ശി ധ​നീ​ഷ് കു​മാ​റി​നെ​യാ​ണ്(39) മ്യൂ​സി​യം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തു.


കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളും വീഡി​യോ​ക​ളും പു​റ​ത്തു​വി​ടു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തിയാണ് ഇയാൾ യുവതിയിൽനിന്ന് പണം തട്ടിയത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ 39 വ​യ​സു​കാ​രി​യെയാണ് പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യത്. ഇ​യാ​ൾ ജോ​ലി​ചെ​യ്യു​ന്ന പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ജ​നു​വ​രി​യി​ൽ യു​വ​തി പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നാ​യി ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷ​ണ ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന പ്ര​തി ഈ ​ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഇ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണു പ​രാ​തി.


2026 ജ​നു​വ​രി 24 മു​ത​ൽ ഓ​ഗ​സ്റ്റ് 20 വ​രെ പ​രാ​തി​ക്കാ​രി​യെ ഫോ​ണി​ൽ വി​ളി​ച്ച് പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി 14.5 ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കി. 82,590 രൂ​പ വി​ല​യു​ള്ള മൊ​ബൈ​ൽ ഫോ​ണും വാ​ങ്ങി​ന​ൽ​കി. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​ൽ യു​വ​തി ന​ൽ​കിയ പ​രാ​തി മ്യൂ​സി​യം പൊ​ലി​സി​നു കൈ​മാ​റുകയായിരുന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്തു. 

Tags : Arrest Police Extorting Money mobile Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up