Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mobile

മൊ​ബൈ​ൽ നി​ർ​മാ​ണ​ത്തി​ന് 62,500 കോ​ടി രൂ​പ​യു​ടെ മെ​ഗാ പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സ്മാ​ർ​ട്ട്‌​ഫോ​ൺ നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് വ​ൻ ഉ​ത്തേ​ജ​നം ന​ൽ​കു​ന്ന​തി​നാ​യി 62,500 കോ​ടി രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ നി​ർ​മാ​ണ പ​ദ്ധ​തി (എം​പി​എം​എ​സ്) കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ചെ​യ്തു.

ആ​ഭ്യ​ന്ത​ര​മാ​യി മൊ​ബൈ​ൽ ഫോ​ണു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നൊ​പ്പം ഫോ​ണു​ക​ളു​ടെ ഘ​ട​ക​ഭാ​ഗ​ങ്ങ​ൾ രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്നു​ത​ന്നെ വാ​ങ്ങു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാ​ണ് അ​ഞ്ചു വ​ർ​ഷം നീ​ളു​ന്ന ഈ ​ഇ​ൻ​സെ​ന്‍റീ​വ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. മു​ന്പ് ന​ട​പ്പാ​ക്കി​യ പി​എ​ൽ​ഐ 1.0 പ​ദ്ധ​തി ഉ​ത്പാ​ദ​ന-​നി​ക്ഷേ​പ ല​ക്ഷ്യ​ങ്ങ​ൾ മ​റി​ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ വി​പു​ലീ​ക​രി​ച്ച പ​ദ്ധ​തി നി​ല​വി​ൽവ​രു​ന്ന​ത്.

2026 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി 2030-31 സാ​മ്പ​ത്തി​ക വ​ർ​ഷം വ​രെ തു​ട​രു​മെ​ന്ന് കേ​ന്ദ്ര ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി എ​സ്. കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

പ​ദ്ധ​തി പ്ര​കാ​രം ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ നി​ശ്ചി​ത വി​ൽ​പ​ന​യ്ക്ക് 2.25 ശ​ത​മാ​നം മു​ത​ൽ അ​ഞ്ചു ശ​ത​മാ​നം വ​രെ സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യം ക​മ്പ​നി​ക​ൾ​ക്കു ല​ഭി​ക്കും. ഇ​തി​നു​പു​റ​മെ, ഫോ​ണി​ന്‍റെ ഘ​ട​ക​ഭാ​ഗ​ങ്ങ​ൾ ത​ദ്ദേ​ശീ​യ​മാ​യി വാ​ങ്ങു​ന്ന ക​മ്പ​നി​ക​ൾ​ക്ക് 1.5 ശ​ത​മാ​നം അ​ധി​ക ഇ​ൻ​സെ​ന്‍റീ​വും ല​ഭി​ക്കു​ന്ന​താ​ണ്.

ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡു​ക​ളെ ആ​ഗോ​ള വി​പ​ണി​യി​ലേ​ക്കു വ​ള​ർ​ത്തു​ന്ന​തി​നാ​യു​ള്ള പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച പ​ദ്ധ​തി​യി​ലു​ണ്ട്. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ രൂ​പ​ക​ൽ​പ​ന, ഗ​വേ​ഷ​ണം എ​ന്നി​വ​യി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​നാ​യി നി​ശ്ചി​ത വി​ൽ​പ​ന​യി​ൽ മൂ​ന്നു ശ​ത​മാ​നം അ​ധി​ക ആ​നു​കൂ​ല്യം ന​ൽ​കും.

കൂ​ടാ​തെ, വി​ദേ​ശ വി​പ​ണി​ക​ളി​ലേ​ക്കു വ്യാ​പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ഇ​ന്ത്യ​ൻ ഹാ​ൻ​ഡ്‌​സെ​റ്റ് ബ്രാ​ൻ​ഡു​ക​ൾ​ക്ക് പ​ര​മാ​വ​ധി അ​ഞ്ചു ശ​ത​മാ​നം ഉ​യ​ർ​ന്ന ഇ​ൻ​സെ​ന്‍റീ​വ് ന​ൽ​കു​മെ​ന്നും സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ കൂ​ടു​ത​ൽ ആ​ഗോ​ള നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നും ഇ​ന്ത്യ​യെ ആ​ഗോ​ള ഇ​ല​ക്‌​ട്രോ​ണി​ക്സ് നി​ർ​മാ​ണ ഹ​ബ്ബാ​ക്കി മാ​റ്റാ​നു​മാ​ണ് കേ​ന്ദ്രം ല​ക്ഷ്യ​മി​ടു​ന്ന​ത്.

Business

ഉ​ജ്ജീ​വ​ന്‍ ഈ​സി അ​വ​ത​രി​പ്പി​ച്ചു

കൊ​​​ച്ചി: ഉ​​​ജ്ജീ​​​വ​​​ന്‍ സ്മോ​​​ള്‍ ഫി​​​നാ​​​ന്‍​സ് ബാ​​​ങ്ക് കൂ​​​ടു​​​ത​​​ല്‍ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി​​​യ മൊ​​​ബൈ​​​ല്‍, ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ബാ​​​ങ്കിംഗ് സം​​​വി​​​ധാ​​​ന​​​മാ​​​യ ഉ​​​ജ്ജീ​​​വ​​​ന്‍ ഈ​​​സി (ഇ ​​​ഇ​​​സ​​​ഡ് വൈ) ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ചെ​​​റു​​​കി​​​ട ഉ​​​പ​​​യോ​​ക്താ​​​ക്ക​​​ള്‍​ക്കു വേ​​​ണ്ടി​​​യു​​​ള്ള ഉ​​​ജ്ജീ​​​വ​​​ന്‍ ഈ​​​സി ഏ​​​കീ​​​കൃ​​​ത​​​വും സു​​​ര​​​ക്ഷി​​​ത​​​വു​​​മാ​​​യ ബാ​​​ങ്കിം​​​ഗ് അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളാ​​ണു ല​​​ഭ്യ​​​മാ​​​ക്കു​​​ക.

മൊ​​​ബൈ​​​ല്‍, വെ​​​ബ് ചാ​​​ന​​​ലു​​​ക​​​ളി​​​ലൂ​​​ടെ ഇം​​​ഗ്ലീ​​​ഷ്, ഹി​​​ന്ദി, ക​​​ന്ന​​​ഡ, ഗു​​​ജ​​​റാ​​​ത്തി, മ​​​റാ​​​ത്തി, ബം​​​ഗാ​​​ളി, ഒ​​​ഡി​​​യ, പ​​​ഞ്ചാ​​​ബി, ത​​​മി​​​ഴ് എ​​​ന്നീ ഒ​​ന്പ​​​തു ഭാ​​​ഷ​​​ക​​​ളി​​​ല്‍ ഇ​​​തു ല​​​ഭി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Tech

ഐ​ഫോ​ണ്‍ എ​യ​ര്‍ പ​രാ​ജ​യം?; ഡി​സൈ​ന​ര്‍ ആ​പ്പി​ള്‍ വി​ട്ടു

ആ​പ്പി​ളി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ക​ട്ടി കു​റ​ഞ്ഞ ഐ ​ഫോ​ണാ​യ "ഐ​ഫോ​ണ്‍ എ​യ​ര്‍' ഡി​സൈ​ന്‍ ചെ​യ്ത അ​ബി​ദു​ര്‍ ചൗ​ധ​രി ക​മ്പ​നി വി​ട്ടെ​ന്ന് റി​പ്പോ​ര്‍​ട്ട്. "ഐ​ഫോ​ണ്‍ എ​യ​ര്‍' വേ​ണ്ട​പോ​ലെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് അ​ബി​ദു​ര്‍ ചൗ​ധ​രി​യു​ടെ രാ​ജി.

സ്വ​ന്ത​മാ​യി സ്റ്റാ​ര്‍​ട്ട്അ​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യാ​ണ് അ​ബി​ദു​ര്‍ ആ​പ്പി​ളി​നോ​ട് ഗു​ഡ്ബൈ പ​റ​ഞ്ഞ​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ടെ​ക് ഭീ​മ​നാ​യ ആ​പ്പി​ളി​ന്‍റെ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഡി​സൈ​ന​റാ​യി​രു​ന്നു അ​ബി​ദു​ര്‍ ചൗ​ധ​രി. യു​കെ​യി​ലെ ലൗ​ബ​റോ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് ഡി​സൈ​നിം​ഗി​ൽ ചൗ​ധ​രി ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്. 2019 ജ​നു​വ​രി​യി​ലാ​ണ് ആ​പ്പി​ളി​ല്‍ ചേ​ര്‍​ന്ന​ത്.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും സ്ലി​മ്മാ​യ (5.6 മി​ല്ലീ​മി​റ്റ​ര്‍ ക​ട്ടി) ആ​പ്പി​ള്‍ സ്മാ​ര്‍​ട്ട്ഫോ​ണ്‍ എ​ന്ന ഖ്യാ​തി​യു​മാ​യാ​ണ് ഐ ​ഫോ​ണ്‍ എ​യ​ര്‍ വി​പ​ണി​യി​ല്‍ എ​ത്തി​യ​തെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച വി​ല്‍​പ​ന ഫോ​ണി​ന് ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തി​ന്‍റെ ക​നം 5.6 എം​എം മാ​ത്ര​മാ​ണ്. ഐ​ഫോ​ണ്‍ എ​യ​റി​ന് 48 എം​പി ഫ്യൂ​ഷ​ന്‍ കാ​മ​റ​യും ഉ​ണ്ട്. മു​ന്‍​വ​ശ​ത്ത് 18 എം​പി സെ​ല്‍​ഫി കാ​മ​റ​യാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഐ ​ഫോ​ണ്‍ എ​യ​ര്‍ മോ​ഡ​ലി​ന്‍റെ ന്യൂ​ന​ത​യാ​യി പ​ല​രും എ​ടു​ത്തു കാ​ണി​ക്കു​ന്ന കാ​ര്യം അ​തി​ന് ഒ​രു പി​ന്‍ കാ​മ​റ​യെ ഉ​ള്ളൂ​വെ​ന്ന​താ​ണ്. ഐ ​ഫോ​ണ്‍ 17 മോ​ഡ​ലി​നു പോ​ലും ഇ​ര​ട്ട പി​ന്‍​കാ​മ​റ ഉ​ണ്ട്. വി​ല​യും കു​റ​വ്. ഐ​ഫോ​ണ്‍ എ​യ​റി​ന്‍റെ പ്രാ​രം​ഭ വി​ല ഇ​ന്ത്യ​യി​ല്‍ 1,19,990 രൂ​പ​യാ​ണ്. അ​ബി​ദു​ര്‍ ചൗ​ധ​രി ക​മ്പ​നി വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​പ്പി​ള്‍ ഇ​തു​വ​രെ പ്ര​തി​ച്ചി​ട്ടി​ല്ല.

Kerala

സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്ക് ത​ട​യി​ടാ​ൻ മൊബൈൽ വാ​ലി​ഡേ​ഷ​ൻ പ്ലാ​റ്റ്ഫോം

പ​​​​ര​​​​വൂ​​​​ർ: സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ ത​​​​ട​​​​യാ​​​​ൻ മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​ർ വാ​​​​ലി​​​​ഡേ​​​​ഷ​​​​ൻ പ്ലാ​​​​റ്റ്ഫോം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​ൻ ടെ​​​​ലി​​​​കോം വ​​​​കു​​​​പ്പ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി. ഇ​​​​ത് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കും ഇ​​​​ത​​​​ര ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഉ​​​​പ​​​​ഭോ​​​​ക്തൃ ഐ​​​​ഡ​​​​ന്‍റ​​​​റ്റി​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കും എ​​​​ന്ന​​​​താ​​​​ണ് ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​വി​​​​ശേ​​​​ഷ​​​​ത.


മാ​​​​ത്ര​​​​മ​​​​ല്ല ഫി​​​​ഷിം​​​​ഗ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​ൻ പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നം വ​​​​ഴി ഒ​​​​രു പ​​​​രി​​​​ധി​​​​വ​​​​രെ സാ​​​​ധി​​​​ക്കും എ​​​​ന്നാ​​​​ണ് ടെ​​​​ലി​​​​കോം വ​​​​കു​​​​പ്പി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ.


ടെ​​​​ലി​​​​കോം വ​​​​കു​​​​പ്പി​​​​ന്‍റെ ലൈ​​​​സ​​​​ൻ​​​​സു​​​​ള്ള മൊ​​​​ബൈ​​​​ൽ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​ർ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കും പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നം ബാ​​​​ധ​​​​ക​​​​മാ​​​​കു​​​​ക. ബാ​​​​ങ്കു​​​​ക​​​​ൾ, ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്ക് സ്വ​​​​മേ​​​​ധ​​​​യാ ഇ​​​​തി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​കാ​​​​മെ​​​​ന്നും ടെ​​​​ലി​​​​കോം വ​​​​കു​​​​പ്പ് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​ർ വാ​​​​ലി​​​​ഡേ​​​​ഷ​​​​ൻ (എം​​​​എ​​​​ൻ​​​​വി ) പ്ലാ​​​​റ്റ്ഫോ​​​​മി​​​​ലൂ​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​ർ ശ​​​​രി​​​​യാ​​​​യ വ്യ​​​​ക്തി​​​​യു​​​​ടേ​​​​ത് ആ​​​​ണോ എ​​​​ന്ന് പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ഉ​​​​റ​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും.


ഏ​​​​താ​​​​നും മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ എം​​​​എ​​​​ൻ​​​​വി സം​​​​വി​​​​ധാ​​​​നം പൂ​​​​ർ​​​​ണ​​​​മാ​​​​യും സ​​​​ജ്ജ​​​​മാ​​​​കും. ഇ​​​​തോ​​​​ടെ പു​​​​തി​​​​യ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ തു​​​​റ​​​​ക്കു​​​​മ്പോ​​​​ൾ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കും ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​​ക്കും സാ​​​​ധി​​​​ക്കും. ഇ​​​​തു വ​​​​ഴി സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ വ​​​​ലി​​​​യ തോ​​​​തി​​​​ൽ കു​​​​റ​​​​യ്ക്കാ​​​​ൻ ക​​​​ഴി​​​​യും.


നി​​​​ല​​​​വി​​​​ൽ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​രു​​​​ക​​​​ൾ യ​​​​ഥാ​​​​ർ​​​​ഥ​​​​ത്തി​​​​ൽ അ​​​​ക്കൗ​​​​ണ്ട് ഉ​​​​ട​​​​മ​​​​ക​​​​ളു​​​​ടേ​​​​താ​​​​ണെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ഒ​​​​രു സം​​​​വി​​​​ധാ​​​​ന​​​​വു​​​​മി​​​​ല്ല. ഈ ​​​​പ്ര​​​​ശ്ന​​​​ത്തി​​​​ന് പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​നാ​​​​ണ് ടെ​​​​ലി​​​​കോം സൈ​​​​ബ​​​​ർ സു​​​​ര​​​​ക്ഷാ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യു​​​​ന്ന​​​​ത്. ഇ​​​​തി​​​​ലൂ​​​​ടെ ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കും ഫി​​​​ൻ​​​​ടെ​​​​ക്ക് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ടെ​​​​ലി​​​​ഫോ​​​​ൺ ന​​​​മ്പ​​​​രു​​​​ക​​​​ളു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശം ടെ​​​​ലി​​​​കോം ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് നേ​​​​രി​​​​ട്ട് പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ എം​​​​എ​​​​ൻ​​​​വി സം​​​​വി​​​​ധാ​​​​നം വ​​​​ഴി ക​​​​ഴി​​​​യും.
ടെ​​​​ലി​​​​കോം ക​​​​മ്പ​​​​നി​​​​ക​​​​ൾ സ്വ​​​​മേ​​​​ധ​​​​യാ ഈ ​​​​പ്ലാ​​​​റ്റ്ഫോ​​​​മി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച് മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് പ്ര​​​​യോ​​​​ജ​​​​ന​​​​ക​​​​ര​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും വ​​​​കു​​​​പ്പ് നി​​​​ഷ്ക​​​​ർ​​​​ഷി​​​​ക്കു​​​​ന്നു. ഇ-​​​​കൊ​​​​മേ​​​​ഴ്സ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, ഭ​​​​ക്ഷ്യ വി​​​​ത​​​​ര​​​​ണ ഓ​​​​ൺ​​​​ലൈ​​​​ൻ പ്ലാ​​​​റ്റ്ഫോ​​​​മു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്ക് ഈ ​​​​സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് നി​​​​ബ​​​​ന്ധ​​​​ന​​​​യി​​​​ല്ല. എ​​​​ന്നാ​​​​ൽ ഈ ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​രു​​​​ക​​​​ളു​​​​ടെ ആ​​​​ധി​​​​കാ​​​​രി​​​​ക​​​​ത പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ നി​​​​ർ​​​​ദി​​​​ഷ്ട ഫീ​​​​സ് അ​​​​ട​​​​ച്ച് അ​​​​വ​​​​ർ​​​​ക്കും എം​​​​എ​​​​ൻ​​​​വി പ്ലാ​​​​റ്റ്ഫോ​​​​മി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കാ​​​​ൻ സാ​​​​ധി​​​​ക്കും.

Latest News

Corehub Up