x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ത്ത് ക​രോ​ളി​ന​യി​ൽ ര​ണ്ടു കു​ട്ടി​ക​ൾ പ​ട്ടി​ണി കി​ട​ന്നു മ​രി​ച്ചു; അ​മ്മ അ​റ​സ്റ്റി​ൽ

പി .പി. ചെ​റി​യാ​ൻ
Published: October 6, 2026 06:57 AM IST | Updated: October 6, 2026 06:57 AM IST

ജ​സ്റ്റി​ൻ മേ

സൗ​ത്ത് ക​രോ​ളി​ന: സൗ​ത്ത് കരേളി​ന​യി​ലെ ല​ഡ്സ​ണി​ല്‍ പ​ട്ടി​ണി​യും നി​ർ​ജ​ലീ​ക​ര​ണ​വും കാ​ര​ണം ര​ണ്ട് കു​ട്ടി​ക​ൾ മ​രി​ച്ചു. ര​ണ്ട് വ​യ​സുകാ​രി എ​മ​റി, ഒ​രു വ​യ​സു​കാ​രി ഹാ​ർ​ലി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.‌

സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ പൊ​ലി​സി​നോ​ട് ര​ണ്ടു ആ​ഴ്ച​ക​ളാ​യി താ​ൻ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന കാ​ര്യം ഓ​ർ​ക്കു​ന്നി​ല്ലെ​ന്നാ​ണ് അ​മ്മ ജ​സ്റ്റി​ൻ മേ ​മൊ​ഴി ന​ൽ​കി​യ​ത്. കു​ട്ടി​ക​ളെ പ​ട്ടി​ണി​ക്കി​ട്ട​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്ന് അ​റി​യാ​മാ​യി​രു​ന്നെ​ന്നും ഇ​വ​ർ സ​മ്മ​തി​ച്ചു.

കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി പൊ​ലിസ് ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ടി​രു​ന്ന ജ​സ്റ്റി​ൻ മേ ​വൈ​ദ്യ സ​ഹാ​യം തേ​ട​ണ​മെ​ന്ന് കു​ട്ടി​ക​ളു​ടെ പി​താ​വും ബ​ന്ധു​ക്ക​ളും നി​ര​ന്ത​രം അ​ഭ്യ​ർ​ഥി​ച്ചി​രു​ന്ന​താ​യി​ട്ടാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Tags :

Recent News

Corehub Up