x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യ​ശാ​സ്ത്ര നൊ​ബേ​ൽ പു​ര​സ്കാ​രം ജ​ർ​മ​ൻ ശാ​സ്ത്ര​ജ്ഞ​ർ​ക്ക്;പാ​ർ​ക്കി​ൻ​സ​ൺ​സ്, അ​പ​സ്മാ​രം  രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യി​ൽ വ​ൻ വി​പ്ല​വ​ത്തി​ന് വ​ഴി​തു​റ​ന്നു

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ​
Published: October 6, 2026 07:34 AM IST | Updated: October 6, 2026 07:34 AM IST

നൊ​ബേ​ൽ പു​ര​സ്കാ​രം

 സ്റ്റോ​ക്ക്ഹോം: 2026-ലെ ​വൈ​ദ്യ​ശാ​സ്ത്ര​ത്തി​നു​ള്ള (Physiology or Medicine) നൊ​ബേ​ൽ പു​ര​സ്കാ​രം   പീ​റ്റ​ർ ഹെ​ഗെ​മാ​ൻ (72), ജോ​ർ​ജ് നാ​ഗ​ൽ (73), അ​മേ​രി​ക്ക​ൻ ശാ​സ്ത്ര​ജ്ഞ​ൻ കാ​ൾ ഡീ​സ​റോ​ത്ത് (54) എ​ന്നീ ജ​ർ​മ്മ​ൻ ഗ​വേ​ഷ​കർക്ക് ലഭിച്ചു ​.

ന്യൂ​റോ സ​യ​ൻ​സി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യ 'ഒ​പ്റ്റോ​ജെ​നെ​റ്റി​ക്സ്' (Optogenetics) എ​ന്ന സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ച​തി​നാ​ണ് സ്റ്റോ​ക്ക്ഹോ​മി​ലെ ക​രോ​ലി​ൻ​സ്ക ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.​

ബ​ർ​ലി​നി​ലെ ഹം​ബോ​ൾ​ട്ട് സ​ർ​വ്വ​ക​ലാ​ശാ​ല​യി​ലെ പ്രൊ​ഫ​സ​റാ​ണ് പീ​റ്റ​ർ ഹെ​ഗെ​മാ​ൻ. വൂ​ർ​ട്സ്ബ​ർ​ഗ് സ​ർ​വ്വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​നാ​ണ് ജോ​ർ​ജ്ജ് നാ​ഗ​ൽ. കാ​ൾ ഡീ​സ​റോ​ത്ത് യു.​എ​സി​ലെ പ്ര​ശ​സ്ത​മാ​യ സ്റ്റാ​ൻ​ഫോ​ർ​ഡ് സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ പ്രഫ​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.​

എ​ന്താ​ണ് ഒ​പ്റ്റോ​ജെ​നെ​റ്റി​ക്സ്? ത​ല​ച്ചോ​റി​ലെ 'ലൈ​റ്റ് സ്വി​ച്ച്'

​പ്ര​കാ​ശ​ത്തെ​യും ജ​നി​ത​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​യും സം​യോ​ജി​പ്പി​ച്ച് ത​ല​ച്ചോ​റി​ലെ നാ​ഡീ​കോ​ശ​ങ്ങ​ളെ (Neurons) നി​യ​ന്ത്രി​ക്കു​ന്ന അ​ത്യാ​ധു​നി​ക രീ​തി​യാ​ണ് ഒ​പ്റ്റോ​ജെ​നെ​റ്റി​ക്സ്. ത​ല​ച്ചോ​റി​ലെ ന്യൂ​റോ​ണു​ക​ൾ മ​നു​ഷ്യ​ന്റെ ഓ​ർ​മ്മ​ക​ൾ, വി​കാ​ര​ങ്ങ​ൾ, സ്വ​ഭാ​വ​രീ​തി​ക​ൾ എ​ന്നി​വ എ​ങ്ങ​നെ രൂ​പ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ സ​ഹാ​യി​ക്കു​ന്നു.​ഏ​ക​കോ​ശ പാ​യ​ലു​ക​ളി​ൽ (Algae) കാ​ണ​പ്പെ​ടു​ന്ന വെ​ളി​ച്ച​ത്തോ​ട് പ്ര​തി​ക​രി​ക്കു​ന്ന പ്രോ​ട്ടീ​നു​ക​ളെ​ക്കു​റി​ച്ചു​ള്ള പീ​റ്റ​ർ ഹെ​ഗെ​മാ​ന്‍റെ ആ​ദ്യ​കാ​ല ഗ​വേ​ഷ​ണ​ങ്ങ​ളാ​ണ് ഈ ​ക​ണ്ടു​പി​ടു​ത്ത​ത്തി​ന് അ​ടി​ത്ത​റ​യി​ട്ട​ത്.

ജോ​ർ​ജ് നാ​ഗ​ലു​മാ​യി ചേ​ർ​ന്ന് അ​ദ്ദേ​ഹം 'ചാ​ന​ൽ റോ​ഡോ​പ്സി​ൻ' (Channelrhodopsin) എ​ന്ന പ്രോ​ട്ടീ​ന്‍റെ പ്ര​വ​ർ​ത്ത​ന ര​ഹ​സ്യം ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് 2005-ൽ ​യുഎ​സ് ഗ​വേ​ഷ​ക​നാ​യ കാ​ൾ ഡീ​സ​റോ​ത്തി​ന്‍റെ സം​ഘം നാ​ഡീ​കോ​ശ​ങ്ങ​ളി​ലേ​ക്ക് ഈ ​പ്രോ​ട്ടീ​ൻ ക​ട​ത്തി​വി​ട്ട് വെ​ളി​ച്ചം ഉ​പ​യോ​ഗി​ച്ച് ന്യൂ​റോ​ണു​ക​ളെ ഉ​ത്തേ​ജി​പ്പി​ക്കാ​മെ​ന്ന് തെ​ളി​യി​ച്ചു. ഇ​തോ​ടെ നാ​ഡീ​കോ​ശ​ങ്ങ​ളെ ഒ​രു 'ലൈ​റ്റ് സ്വി​ച്ച്' പോ​ലെ ഓ​ണാ​ക്കാ​നും ഓ​ഫാ​ക്കാ​നും സാ​ധ്യ​മാ​യി.​

പാ​ർ​ക്കി​ൻ​സ​ൺ​സ്, അ​പ​സ്മാ​ര രോ​ഗി​ക​ൾ​ക്ക് പു​തി​യ പ്ര​തീ​ക്ഷ

​ഈ ക​ണ്ടെ​ത്ത​ൽ നാ​ഡീ​രോ​ഗ ചി​കി​ത്സാ​രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. പാ​ർ​ക്കി​ൻ​സ​ൺ​സ്, അ​പ​സ്മാ​രം (Epilepsy) തു​ട​ങ്ങി​യ സ​ങ്കീ​ർ​ണ്ണ​മാ​യ രോ​ഗ​ങ്ങ​ളി​ൽ നാ​ഡീ​കോ​ശ​ങ്ങ​ളി​ലെ പ്രോ​ട്ടീ​നു​ക​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ട്. ഒ​പ്റ്റോ​ജെ​നെ​റ്റി​ക്സ് വ​ഴി രോ​ഗ​ബാ​ധി​ത​മാ​യ കോ​ശ​ങ്ങ​ളെ കൃ​ത്യ​മാ​യി നി​യ​ന്ത്രി​ക്കാ​നും പു​തി​യ ചി​കി​ത്സാ രീ​തി​ക​ൾ വി​ക​സി​പ്പി​ക്കാ​നും സാ​ധി​ക്കു​മെ​ന്ന് എ​സെ​ൻ യൂ​ണി​വേ​ഴ്സി​റ്റി ക്ലി​നി​ക്കി​ലെ ന്യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി പ്രൊ​ഫ. ഡോ. ​ക്രി​സ്റ്റോ​ഫ് ക്ലീ​ൻ​ഷ്നി​റ്റ്സ് ചൂ​ണ്ടി​ക്കാ​ട്ടി. ജ​ർ​മ്മ​ൻ ശാ​സ്ത്ര​ലോ​ക​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

​നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് 125-ാം വാ​ർ​ഷി​കം; സ​മ്മാ​ന​ത്തു​ക 10 ല​ക്ഷം യൂ​റോ

1901-​ൽ ആ​ൽ​ഫ്ര​ഡ് നൊ​ബേ​ലി​ന്‍റെ ഓ​ർ​മ്മ​യ്ക്കാ​യി ആ​ദ്യ​മാ​യി പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി​ത്തു​ട​ങ്ങി​യ​തി​ന്‍റെ 125-ാം വാ​ർ​ഷി​ക​മാ​ണ് ഈ ​വ​ർ​ഷം. 1.2 കോ​ടി സ്വീ​ഡി​ഷ് ക്രോ​ണ​യാ​ണ് (ഏ​ക​ദേ​ശം പ​ത്ത് ല​ക്ഷം യൂ​റോ / 9 കോ​ടി​യി​ല​ധി​കം ഇ​ന്ത്യ​ൻ രൂ​പ) പു​ര​സ്കാ​ര തു​ക.​ഭൗ​തി​ക​ശാ​സ്ത്രം (ഒ​ക്ടോ​ബ​ർ 6), ര​സ​ത​ന്ത്രം (ഒ​ക്ടോ​ബ​ർ 7), സാ​ഹി​ത്യം (ഒ​ക്ടോ​ബ​ർ 8), സ​മാ​ധാ​നം (ഒ​ക്ടോ​ബ​ർ 9), സാ​മ്പ​ത്തി​ക ശാ​സ്ത്രം (ഒ​ക്ടോ​ബ​ർ 12) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ പു​ര​സ്കാ​ര​ങ്ങ​ൾ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ക്കും. ആ​ൽ​ഫ്ര​ഡ് നൊ​ബേ​ലി​ന്റെ ച​ര​മ​ദി​ന​മാ​യ ഡി​സം​ബ​ർ 10-ന് ​സ്റ്റോ​ക്ക്ഹോ​മി​ലും ഓ​സ്ലോ​യി​ലു​മാ​യി പു​ര​സ്കാ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി കൈ​മാ​റും.

 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Nobel Prize in Medicine awarded to German scientists

Recent News

Corehub Up