ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ
വാഷിംഗ്ടൺ: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഇന്റർനാഷണൽ)ന്റെ വനിതാ ഫോറത്തിന്റെ ഉദ്ഘാടനവും ഒക്ടോബർ മാസം കാൻസർ ബോധവൽക്കരണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള
പ്രത്യേക സെമിനാറും ഒക്ടോബർ 10 ശനിയാഴ്ച ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കും.
"Be Smart About Breast Cancer: Detect, Treat and Defeat" (അർബുദ്ധത്തെകുറിച്ച്
ബോധവാന്മാരാകാം: കണ്ടെത്താം, ചികിത്സിക്കാം, പരാജയപ്പെടുത്താം)എന്ന സന്ദേശവുമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ബോധവൽക്കരണം സ്ത്രീകൾക്ക് മാത്രമുള്ളതല്ല, മറിച്ച് പുരുഷന്മാർക്കുംഅറിഞ്ഞിരിക്കേണ്ടതാണെന്ന സന്ദേശമാണ് ഈ പരിപാടി നൽകുന്നത്.
ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത്അമേരിക്ക (ഇന്റർനാഷണൽ) പ്രസിഡന്റ് ഡോ. കലാ ഷാഹി,വനിതാ ഫോറം ചെയർമാൻ സ്വപ്ന ഫെലിക്സ് എന്നിവരുടെനേതൃത്വത്തിലാണ് ഈ സെമിനാർ നടത്തുന്നത്. യുഎസ് ഉൾപ്പെടെവിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം വനിതാ ഫോറം
അംഗങ്ങളും അന്താരാഷ്ട്ര പ്രതിനിധികളും ഈ ഓൺലൈൻസംഗമത്തിൽ പങ്കെടുക്കും.
പ്രമുഖ ഹെമറ്റോളജിസ്റ്റും ഒങ്കോളജിസ്റ്റുമായഡോ. സാറാ ഈശോ (MD, FACP) ഈ സെമിനാറിൽ മുഖ്യ പ്രഭാഷണംനടത്തും. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് മെഡിക്കൽ ബിരുദംനേടിയ ഇവർ, ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ (NYU) നിന്ന്റെസിഡൻസിയും ഹെമറ്റോളജി/ഓങ്കോളജിയിൽ ഫെലോഷിപ്പും പൂർത്തിയാക്കിയിട്ടുണ്ട്.
2006-ൽ ന്യൂജേഴ്സിയിൽ 'ഓഷ്യൻ ഹെമറ്റോളജിആൻഡ് ഓങ്കോളജി' സ്ഥാപിച്ച ഇവരുടെ പ്രാക്ടീസ് പിന്നീട് 'റോബർട്ട് വുഡ് ജോൺസൺ മെഡിക്കൽ സെന്റർ', 'ന്യൂജേഴ്സി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്' എന്നിവയുമായി ചേർന്നു പ്രവർത്തിച്ചു. മോൺമൗത്ത് മെഡിക്കൽ സെന്റർ സൗത്തിൽ ഹെമറ്റോളജി/ഓങ്കോളജി ഡിവിഷൻ
ചീഫായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇവർ, നിലവിൽ 'ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നു. കൂടാതെ ഡോ. നിഷ ജോസ് കെ. മാണി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. അവർ കോസ്റ്റ് അക്കൗണ്ടന്റും പൂനെ സിംബയോസിസിൽ നിന്ന് എച്ച്.ആർ മാനേജ്മെന്റിൽ മാസ്റ്റർ ബിരുദം നേടിയ വ്യക്തിയുമായ നിഷ ജോസ്, 1991-ലെ മിസ് കേരള പട്ടം നേടിയിട്ടുണ്ട്. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ
അവർ കാൻസർ ബോധവൽക്കരണ പരിപാടികളുടെ ബ്രാന്റ് അംബാസഡറായും, പരിസ്ഥിതി സംരക്ഷണത്തിനും പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നു.
വനിതാ ഫോറത്തിന്റെ വിപുലമായ പ്രവർത്തനങ്ങളും പുതിയ കാഴ്ചപ്പാടും
ഫെഡറേഷന്റെ വനിതാ ഫോറം വിവിധങ്ങളായ വ്യത്യസ്ത പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. വരുന്ന പുതുവർഷത്തിനായി വലിയ പദ്ധതികളും സുദൃഢമായ കാഴ്ചപ്പാടുകളുമാണ് വനിതാ ഫോറം തയ്യാറാക്കിയിട്ടുള്ളത്. ഈ രംഗത്ത് ഫൊക്കാന പ്രസിഡന്റ് ഡോ. കലാ ഷഹി ഒരു മികച്ച നേതാവാണെന്നതിൽ സംശയമില്ല. ഡോ.കലയുടെ വിശാലമായ പരിചയസമ്പത്ത് വരുന്ന വർഷങ്ങളിൽ ഫൊക്കാനയ്ക്ക് വലിയൊരു മുതൽക്കൂട്ടായി മാറും. അടുത്ത രണ്ട് വർഷത്തേക്ക് സംഘടനയെ വിജയകരമായി നയിക്കാനുള്ള വ്യക്തമായ കാഴ്ച്ചപ്പാടും മിഷനും അവർക്കുണ്ട്. കാൻസർ ഒരു ഗുരുതരമായ രോഗമാണ്. ഇത് പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ പൂർണമായി ചികിത്സിച്ച് ഭേദമാക്കാനും, അതുവഴി വിലയേറിയ നിരവധി ജീവനുകൾ രക്ഷിക്കാനും സാധിക്കുമെന്ന ബോധവൽക്കരണം സമൂഹത്തിൽ എത്തിക്കാനാണ് ഡോ. കലയുടെ നേതൃത്വത്തിൽ ഉള്ള ടീം ഈ വിഷയം തെരഞ്ഞെടുത്തത്.
സംഘടനാ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ നിക്ഷിപ്ത താത്പര്യക്കാരുടെ ബോധപൂർവ്വമായ ശ്രമങ്ങൾ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഇന്റർനാഷണൽ), നേതൃത്വത്തിൽ നടന്നു വരുന്ന
സംഘടനാ പ്രവർത്തനങ്ങളെയും ഓൺലൈൻ യോഗങ്ങളെയുംഅട്ടിമറിക്കാൻ അപര സംഘടനയുടെ (FOKANA, INC) ഭാഗത്തുനിന്ന് ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. സംഘടനയുടെ വളർച്ചയിലും ജനപിന്തുണയിലും വിരളിപൂണ്ട് അപര സംഘടനയിലെ വ്യക്തികൾ നടത്തുന്ന ഇത്തരം ഭീഷണികളും വിലകുറഞ്ഞ തന്ത്രങ്ങളും തികച്ചും അപലപനീയവും അംഗീകരിക്കാനാവാത്തതുമാണ്.
സംഘടനയുടെ നിലപാടും തുടർനടപടികളും ഇത്തരം ഭീഷണികൾക്കും നികൃഷ്ടമായ തന്ത്രങ്ങൾക്കും മുന്നിൽ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഇന്റർനാഷണൽ), ഒരിക്കലും തലകുനിക്കില്ലെന്ന്
നേതൃത്വം വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങൾക്കും ഭീഷണികൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സംഘടനയുടെ മുന്നേറ്റത്തെ തടയാനാവില്ലെന്നും സാംസ്കാരിക രംഗത്തെ ഇത്തരം അക്രമങ്ങളെ ഒറ്റപ്പെടുത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Tags : Deepika DeepikaNewspaper BreakingNews Inauguration of the Federation of Kerala Associations