ബ്രയാൻ ലിലസ്
സാൻ ഫ്രാൻസിസ്കോ: കാലിഫോർണിയയിൽ റോഡ് പട്രോളിംഗിനിടെയുണ്ടായ വാഹനാപകടത്തിൽ കാലിഫോർണിയ ഹൈവേ പെട്രോൾ (CHP) ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.
44 കാരനായ ഓഫീസർ ബ്രയാൻ ലിലസ് ആണ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞത്. ഞായറാഴ്ച വൈകുന്നേരം ടിപ്റ്റണിന് സമീപം സ്റ്റേറ്റ് റൂട്ട് 99-ൽ അദ്ദേഹം സഞ്ചരിച്ചിരുന്ന ഔദ്യോഗിക മോട്ടോർസൈക്കിൾ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ അദ്ദേഹത്തിന്റെ മേൽ പിന്നാലെ വന്ന മറ്റൊരു വാഹനം കൂടി ഇടിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് വെച്ചുതന്നെ ജീവൻ രക്ഷിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 16 വർഷത്തിലേറെയായി സി.എച്ച്.പി ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ലിലസ്. 2025 ഡിസംബറിലാണ് അദ്ദേഹം മോട്ടോർസൈക്കിൾ ഓഫീസർമാരുടെ ആദ്യ സംഘത്തിലേക്ക് സ്പെഷ്യലൈസ്ഡ് പരിശീലനം പൂർത്തിയാക്കി എത്തിയത്.
മരണപ്പെട്ട ബ്രയാൻ ലിലസിന് ഭാര്യയും രണ്ട് മക്കളും മാതാവുമുണ്ട്. ഓഫീസറുടെ വിയോഗത്തിൽ കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം അനുശോചനം രേഖപ്പെടുത്തുകയും സംസ്ഥാനത്തെ പതാകകൾ പകുതി താഴ്ത്തിക്കെട്ടുകയും ചെയ്തു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.
Tags : Deepika DeepikaNewspaper BreakingNews Highway patrol officer dies