x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്ലോ​ബ​ൽ അ​യ്യ​പ്പ സം​ഗ​മ​വും അ​യ്യ​പ്പ ഭാ​ഗ​വ​ത ജ്ഞാ​ന​യ​ജ്ഞ​വും ഒ​ക്ടോ​ബ​ര്‍ 10 മു​ത​ൽ ന്യൂ​യോ​ർ​ക്കി​ൽ

വെബ്ഡെസ്ക്
Published: October 6, 2026 07:16 AM IST | Updated: October 6, 2026 07:16 AM IST

ഗ്ലോ​ബ​ൽ അ​യ്യ​പ്പ സം​ഗ​മം

ന്യൂ​യോ​ർ​ക്ക് : അ​യ്യ​പ്പ സേ​വാ​സം​ഘ​ത്തിന്‍റെ​ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്ലോ​ബ​ൽ അ​യ്യ​പ്പ​സം​ഗ​മ​വും അ​യ്യ​പ്പ ഭാ​ഗ​വ​ത ജ്ഞാ​ന​യ​ജ്ഞ​വും ന്യൂ​യോ​ർ​ക്കി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 10 ശ​നി​യാ​ഴ്ച അ​യ്യ​പ്പ സം​ഗ​മ​വും തു​ട​ർ​ന്ന് 11 ഞാ​യ​ർ, 12 തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ അ​യ്യ​പ്പ ഭാ​ഗ​വ​ത ജ്ഞാ​ന​യ​ജ്ഞ​വും ന​ട​ക്കും. ജാ​തി-​മ​ത ഭേ​ദ​മ​ന്യേ എ​ല്ലാ ഭ​ക്ത​ജ​ന​ങ്ങ​ളെ​യും പ​രി​പാ​ടി​ക​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഒ​ക്ടോ​ബ​ർ 10ന് ​രാ​വി​ലെ 8ന് ശ്രീ ​വ​ല്ല​ഭ മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്. ഉ​ച്ച​യ്ക്ക് 2 മ​ണി​ക്ക് 26 North Tyson Center-ൽ ​ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ അ​യ്യ​പ്പ​സം​ഗ​മം തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

യ​ജ്ഞാ​ചാ​ര്യ​ൻ ഡോ. ​മ​ണ്ണ​ടി ഹ​രി, വേ​ൾ​ഡ് അ​യ്യ​പ്പ സേ​വാ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഗു​രു​സ്വാ​മി പാ​ർ​ത്ഥ​സാ​ര​ഥി പി​ള്ള, ക​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ ഡോ. ​സു​കു​മാ​ർ കാ​ന​ഡ, ആ​ദ്ധ്യാ​ത്മി​കാ​ചാ​ര്യ​ൻ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ശ​ങ്ക​ര അ​ദ്വൈ​താ​ശ്ര​മം ഫോ​ർ ഗ്ലോ​ബ​ൽ എ​ൻ​ലൈ​റ്റ​ൻ​മെ​ന്റ് പ്ര​സി​ഡ​ന്റ് രാ​ജീ​വ് ഭാ​സ്ക​ർ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെഎ​ച്ച്എ​ന്‍എ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ (ടാ​മ്പ), കെഎ​ച്ച്എ​ന്‍എ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ നാ​യ​ർ, മ​ന്ത്ര പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​രാ​ജ് മോ​ഹ​ൻ, മ​ന്ത്ര അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വി​നോ​ദ് കെ​യാ​ർ​കെ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.

അ​യ്യ​പ്പ സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ കു​റു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളെ ഏ​കോ​പി​പ്പി​ച്ചാ​ണ് വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്‍‌​ബി‌​എ പ്ര​സി​ഡ​ന്റ് ജ​നാ​ർ​ദ്ദ​ന​ൻ തോ​പ്പി​ൽ, എ​സ്‌​എ​ന്‍‌​എ പ്ര​സി​ഡ​ന്റ് സ​ജി ക​മ​ലാ​സ​ന​ൻ, മ​ഹി​മ പ്ര​സി​ഡ​ന്റ് ര​ഞ്ജി​ത്ത് നാ​യ​ർ, എ​ച്ച്‌​കെ‌​എ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​മ​ധു പി​ള്ള, എ​സ്‌​എ‌​ജി‌​ഇ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ഭാ​സ്ക​ർ, എ​ന്‍‌​എ​സ്‌​എ​സ് ഓ​ഫ് ഹ​ഡ്സ​ൺ വാ​ലി പ്ര​സി​ഡ​ന്റ് അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, ന്യൂ​യോ​ർ​ക്കി​ലെ കെ‌​എ​ച്ച്‌​എ​ന്‍‌​എ, മ​ന്ത്ര സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ഘാ​ട​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും.

ഔ​ദ്യോ​ഗി​ക സ​മ്മേ​ള​ന​ത്തി​നു ശേ​ഷം പ്ര​ശ​സ്ത ഗാ​യ​ക​ൻ ശ​ബ​രീ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​യ്യ​പ്പ​ഭ​ജ​ന അ​ര​ങ്ങേ​റും. ഭ​ജ​ന ഏ​കോ​പി​പ്പി​ക്കു​ന്ന​ത് ന​രേ​ന്ദ്ര​ൻ നാ​യ​ർ (ഹ​രി, ന്യൂ​ജെ​ഴ്സി) ആ​ണ്. തു​ട​ർ​ന്ന് യ​ജ്ഞാ​ചാ​ര്യ​ൻ ഡോ. ​മ​ണ്ണ​ടി ഹ​രി​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ആ​ചാ​ര​വി​ധി​പ്ര​കാ​ര​മു​ള്ള ദീ​പാ​രാ​ധ​ന​യും പൂ​ജാ​ച​ട​ങ്ങു​ക​ളും ന​ട​ക്കും. യ​ജ്ഞാ​ചാ​ര്യ​ൻ ത​യ്യാ​റാ​ക്കി​യ 108 ശ​ര​ണം വി​ളി​ക​ൾ ഭ​ക്ത​ർ ഒ​രു​മി​ച്ച് ഏ​റ്റു ചൊ​ല്ലും. ഹ​രി​വ​രാ​സ​നം ആ​ല​പി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും ഈ ​ഘ​ട്ട​ത്തി​ലെ ച​ട​ങ്ങു​ക​ൾ​ക്ക് സ​മാ​പ​നം കു​റി​ക്കു​ക.

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യി വൈ​കീ​ട്ട് 6 മു​ത​ൽ 6.30 വ​രെ 108 ശ​ര​ണം വി​ളി ന​ട​ക്കും. ഇ​തേ സ​മ​യ​ത്ത് അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും വി​വി​ധ അ​യ്യ​പ്പ ക്ഷേ​ത്ര സ​ന്നി​ധി​ക​ളി​ലും ഒ​രേ 108 ശ​ര​ണം വി​ളി​ക​ൾ മു​ഴ​ങ്ങു​ന്ന രീ​തി​യി​ലാ​ണ് പ​രി​പാ​ടി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, പ്ര​സാ​ദ​വി​ത​ര​ണം, അ​ന്ന​ദാ​നം എ​ന്നി​വ ന​ട​ക്കും. രാ​ത്രി 8 മ​ണി​യോ​ടെ ഗ്ലോ​ബ​ൽ അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന്റെ ആ​ദ്യ​ദി​ന പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.

11, 12 തീ​യ​തി​ക​ളി​ൽ അ​യ്യ​പ്പ ഭാ​ഗ​വ​ത ജ്ഞാ​ന​യ​ജ്ഞം ​ഒ​ക്ടോ​ബ​ർ 11 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9 മ​ണി​ക്ക് ആ​ചാ​ര്യ​വ​ര​ണ​ത്തോ​ടെ എ​ന്‍‌​ബി‌​എ സെ​ന്റ​റി​ൽ (240-17 Braddock Ave, Bellerose, NY 11426) അ​യ്യ​പ്പ ഭാ​ഗ​വ​ത ജ്ഞാ​ന​യ​ജ്ഞ​ത്തി​ന് തു​ട​ക്ക​മാ​കും. ഒ​ക്ടോ​ബ​ർ 12 തി​ങ്ക​ളാ​ഴ്ച​യും രാ​വി​ലെ 9 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ യ​ജ്ഞ​പ​രി​പാ​ടി​ക​ൾ തു​ട​രും.​യ​ജ്ഞ​ശാ​ല​യി​ൽ യ​ജ്ഞാ​ചാ​ര്യ​ൻ ഡോ. ​മ​ണ്ണ​ടി ഹ​രി​യോ​ടൊ​പ്പം യ​ജ്ഞ​പൗ​രാ​ണി​ക​രാ​യി ജ​യ​പ്ര​കാ​ശ് നാ​യ​ർ, ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, രാ​ധാ​മ​ണി നാ​യ​ർ, സു​ശീ​ലാ​മ്മ പി​ള്ള, പ്ര​സ​ന്ന ബാ​ബു, സു​പ്ര​ഭാ നാ​യ​ർ, ര​ത്ന​മ്മ നാ​യ​ർ എ​ന്നി​വ​ർ പാ​രാ​യ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കും. എ​ന്‍‌​ബി‌​എ വു​മ​ൺ​സ് ഫോ​റം, സീ​താ ഗ്രൂ​പ്പ് എ​ന്നി​വ​യി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ളും പാ​രാ​യ​ണ​ത്തി​ൽ പ​ങ്കു​ചേ​രും.

രാ​ധാ​മ​ണി നാ​യ​ർ, രാ​ജേ​ശ്വ​രി രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​ർ ഇ​തി​ന്റെ ഏ​കോ​പ​നം നി​ർ​വ​ഹി​ക്കും. ര​ണ്ടു ദി​വ​സ​വും ജ്ഞാ​ന​യ​ജ്ഞ​ത്തി​നു ശേ​ഷം ഭ​ജ​ന, ആ​ര​തി, പ്ര​സാ​ദ​വി​ത​ര​ണം, അ​ന്ന​ദാ​നം തു​ട​ങ്ങി​യ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളും ന​ട​ക്കും.​ അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും അ​യ്യ​പ്പ​ഭ​ക്ത​രെ ഒ​രേ ആ​ത്മീ​യ​വേ​ദി​യി​ൽ കൂ​ട്ടി​യി​ണ​ക്കു​ന്ന​തി​നൊ​പ്പം അ​യ്യ​പ്പ​ഭ​ക്തി​യു​ടെ സ​ന്ദേ​ശ​വും ആ​ദ്ധ്യാ​ത്മി​ക അ​റി​വും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഗ്ലോ​ബ​ൽ അ​യ്യ​പ്പ​സം​ഗ​മ​വും ജ്ഞാ​ന​യ​ജ്ഞ​വും സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:​പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ​ക്കു​റു​പ്പ് (845) 548-3938സെ​ക്ര​ട്ട​റി ര​ഘു​വ​ര​ൻ നാ​യ​ർ (917) 691-6622ട്ര​ഷ​റ​ർ രാ​ജ​ഗോ​പാ​ൽ കു​ന്ന​പ്പ​ള്ളി​ൽ (917) 444-0466ബോ​ർ​ഡ് അം​ഗ​ങ്ങ​ള്‍:​രാ​ജു നാ​ണു (718) 908-5192വ​ന​ജ നാ​യ​ർ (516) 993-1599ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ത​മ്പി (516)395-1853സ​ഹൃ​ദ​യ​ൻ പ​ണി​ക്ക​ർ (631)839-1429മ​ഹാ​ദേ​വ ശ​ർ​മ്മ (718) 288-2209ര​ഞ്ജി​ത്ത് പി​ള്ള llai +1 7324293679

Tags : Deepika DeepikaNewspaper BreakingNews Global Ayyappa Sangamam and Ayyappa

Recent News

Corehub Up