x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യ​ജ​മാ​ന​നെ വീ​ഴ്ത്തി​യ വി​ശ്വ​സ്ത​ൻ; സ്റ്റാ​ലി​നെ​തി​രെ വി.​എ​സ് ബാ​ബു​വി​ന്‍റെ 'മ​ധു​ര​പ്ര​തി​കാ​രം'; കൊ​ള​ത്തൂ​രി​ൽ വീ​ണ​ത് ഡി​എം​കെ​യു​ടെ അതികായൻ


Published: May 4, 2026 06:27 PM IST | Updated: May 4, 2026 06:27 PM IST

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഏ​റ്റ​വും വ​ലി​യ 'ബ്ലോ​ക്ക്ബ​സ്റ്റ​ർ' ക്ലൈ​മാ​ക്സ് കൊ​ള​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ സം​ഭ​വി​ച്ചി​രി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​രു​ക്കു​കോ​ട്ട​യി​ൽ അ​ട്ടി​മ​റി​ച്ച് ത​മി​ഴ​ക വെ​ട്രി ക​ഴ​കം നേ​താ​വ് വി.​എ​സ്. ബാ​ബു ച​രി​ത്ര വി​ജ​യം നേ​ടി. വെ​റും ഒ​രു തോ​ൽ​വി എ​ന്ന​തി​ലു​പ​രി, 15 വ​ർ​ഷം നീ​ണ്ട ഒ​രു രാ​ഷ്ട്രീ​യ പ​ക​വീ​ട്ട​ലി​ന്റെ ക​ഥ കൂ​ടി​യാ​ണ് ഈ ​ഫ​ലം.

8,795 വോ​ട്ടു​ക​ൾ​ക്കാ​ണ് വി.​എ​സ്. ബാ​ബു ത​ന്‍റെ പ​ഴ​യ 'ബോ​സ്' ആ​യി​രു​ന്ന സ്റ്റാ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 2011ൽ ​കൊ​ള​ത്തൂ​ർ മ​ണ്ഡ​ലം രൂ​പീ​ക​രി​ക്ക​പ്പെ​ട്ട​പ്പോ​ൾ സ്റ്റാ​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല വി​ശ്വ​സ്ത​നാ​യി​രു​ന്നു വി.​എ​സ്. ബാ​ബു. അ​ന്ന് സ്റ്റാ​ലി​ൻ ജ​യി​ച്ചെ​ങ്കി​ലും ഭൂ​രി​പ​ക്ഷം വെ​റും 2,734 വോ​ട്ടു​ക​ളാ​യി കു​റ​ഞ്ഞു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ ഡി​എം​കെ നേ​തൃ​ത്വം ബാ​ബു​വി​നെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കു​ക​യും പി.​കെ. ശേ​ഖ​ർ ബാ​ബു​വി​നെ പ​ക​ര​ക്കാ​ര​നാ​യി നി​യ​മി​ക്കു​ക​യും ചെ​യ്തു.

അ​ന്ന് പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ന്ത​ള്ള​പ്പെ​ട്ട ബാ​ബു 2016-ൽ ​എ​ഐ​എ​ഡി​എം​കെ​യി​ൽ ചേ​ർ​ന്നു. എ​ന്നാ​ൽ കൃ​ത്യം പ​ത്ത് വ​ർ​ഷ​ത്തി​ന് ശേ​ഷം 2026 ഫെ​ബ്രു​വ​രി​യി​ൽ ടി​വി​കെ​യി​ൽ ചേ​ർ​ന്ന ബാ​ബു​വി​ന് ല​ഭി​ച്ച​ത് സ്റ്റാ​ലി​നെ​തി​രെ നേ​രി​ട്ട് മ​ത്സ​രി​ക്കാ​നു​ള്ള നി​യോ​ഗ​മാ​യി​രു​ന്നു. 2016-ൽ 37,000-​വും 2021-ൽ 70,000-​വും ഭൂ​രി​പ​ക്ഷം നേ​ടി താ​ൻ അ​ജ​യ്യ​നാ​ണെ​ന്ന് ക​രു​തി​യ സ്റ്റാ​ലി​നെ അ​തേ മ​ണ്ണി​ൽ ത​ന്നെ ബാ​ബു മ​ല​ർ​ത്തി​യ​ടി​ച്ചു.

 

Tags : Vijay DMK Tamil Nadu Latest News

Recent News

Corehub Up