x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി പാ​ള​യ​ത്തി​ലേ​ക്ക് മാ​റു​മോ? ഡി​എം​കെ​യു​ടെ നീ​ക്ക​ങ്ങ​ളി​ൽ ആ​കാം​ക്ഷ;


Published: June 5, 2026 12:56 PM IST | Updated: June 5, 2026 12:56 PM IST

ചെ​ന്നൈ: ഇ​ന്ത്യ സ​ഖ്യ യോ​ഗം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ഡി​എം​കെ​യു​ടെ അ​ടു​ത്ത രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളെ ചു​റ്റി​പ്പ​റ്റി ദേ​ശീ​യ-​സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ ആ​കാം​ക്ഷ​യേ​റു​ന്നു. പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വീ​ണ്ടും സ​ജീ​വ​മാ​കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ, മ​റു​വ​ശ​ത്ത് ബി​ജെ​പി പാ​ള​യ​ത്തി​ലേ​ക്ക് കൂ​ടു​മാ​റ​ണ​മോ എ​ന്ന കാ​ര്യ​ത്തി​ൽ ഡി​എം​കെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ, എ​ൻ​ഡി​എ സ​ഖ്യ​ത്തി​ലേ​ക്ക് നീ​ങ്ങാ​ൻ ആ​ലോ​ചി​ക്കു​ന്ന ഡി​എം​കെ​യ്ക്ക് ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ വൈ​എ​സ്ആ​ർ​സി​പി​യു​ടെ ത​ക​ർ​ച്ച ചൂ​ണ്ടി​ക്കാ​ട്ടി ക​ടു​ത്ത മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യാ​ണ് കോ​ൺ​ഗ്ര​സ്.

പി​ന്നി​ൽ നി​ന്ന് കു​ത്തി​യ കോ​ൺ​ഗ്ര​സി​നൊ​പ്പം ഇ​നി ഒ​രു യോ​ഗ​ത്തി​നു​മി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് ഡി​എം​കെ നേ​തൃ​ത്വം. 2029-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​വു​മാ​യി  സ​ഖ്യ​മു​ണ്ടാ​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ-​കോ​ൺ​ഗ്ര​സ് ബ​ന്ധം ഉ​ല​ഞ്ഞ​ത്. ഇ​തോ​ടെ, എ​ൻ​ഡി​എ പാ​ള​യ​ത്തി​ൽ ചേ​രു​ക​യ​ല്ലാ​തെ പാ​ർ​ട്ടി​ക്ക് മു​ന്നി​ൽ മ​റ്റ് വ​ഴി​ക​ളി​ല്ലെ​ന്ന ചോ​ദ്യം എം.​കെ. സ്റ്റാ​ലി​ന്‍റെ പാ​ർ​ട്ടി​യി​ൽ ഇ​പ്പോ​ൾ ശ​ക്ത​മാ​യി ഉ​യ​രു​ന്നു​ണ്ട്. 

നി​ല​വി​ൽ ലോ​ക്സ​ഭ​യി​ൽ 22-ഉം ​രാ​ജ്യ​സ​ഭ​യി​ൽ 8-ഉം ​എം​പി​മാ​രു​ള്ള സു​പ്ര​ധാ​ന ശ​ക്തി​യാ​ണ് ഡി​എം​കെ. അ​തു​കൊ​ണ്ടു​ത​ന്നെ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ൽ ഡി​എം​കെ​യു​ടെ പി​ന്തു​ണ ല​ഭി​ക്കു​ന്ന​ത് ബി​ജെ​പി​ക്ക് വ​ലി​യ നേ​ട്ട​മാ​കും. എ​ന്നാ​ൽ, ത​മി​ഴ്നാ​ട്ടി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബി​ജെ​പി ബ​ന്ധം വ​ലി​യ ബാ​ധ്യ​ത​യാ​കു​മെ​ന്ന് ഉ​റ​പ്പു​ള്ള​തി​നാ​ൽ, പെ​ട്ടെ​ന്നൊ​രു തീ​രു​മാ​ന​മെ​ടു​ക്കാ​തെ പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​ടെ ഒ​രു മൂ​ന്നാം മു​ന്ന​ണി സാ​ധ്യ​ത പ​രി​ശോ​ധി​ക്കാ​നും ഡി​എം​കെ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ഇ​തി​നാ​യി സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി, രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ എ​ന്നീ പാ​ർ​ട്ടി​ക​ളി​ലാ​ണ് സ്റ്റാ​ലി​ന്‍റെ പ്ര​തീ​ക്ഷ. 

Tags : Speculation DMK INDIA bloc Latest News

Recent News

Corehub Up