x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കാ​ണാ​താ​യ താ​നൂ​ർ സ്വ​ദേ​ശി ഇം​തി​യാ​സി​നെ ക​ണ്ടെ​ത്തി

വെബ് ഡെസ്‌ക്
Published: August 12, 2026 05:50 PM IST | Updated: August 12, 2026 06:18 PM IST

ഇംതിയാസ്

മ​ല​പ്പു​റം: ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കാ​ണാ​താ​യ മ​ല​പ്പു​റം താ​നൂ​ർ സ്വ​ദേ​ശി ഇം​തി​യാ​സി​നെ ക​ണ്ടെ​ത്തി. നാ​ഗ്പു​രി​ൽ നി​ന്ന് 16 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ‌ നി​ന്നാ​ണ് ഇം​തി​യാ​സി​നെ ക​ണ്ടെ​ത്തി​യ​ത്.

താ​നൂ​ർ പോ​ലീ​സ് സം​ഘം നാ​ഗ്പു​രി​ലെ​ത്തി അ​ന്വേ​ഷി​ച്ചാ​ണ് ഇം​തി​യാ​സി​നെ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​ത്രി 11 നു​ള്ള വി​മാ​ന​ത്തി​ൽ സം​ഘം കേ​ര​ള​ത്തി​ലേ​യ്ക്ക് തി​രി​ക്കും.

ഇ​ക്ക​ഴി​ഞ്ഞ ഏ​ഴി​ന് ബാം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് ഇം​തി​യാ​സി​നെ കാ​ണാ​താ​യ​ത്. ന​ഴ്സിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​ക്കാ​നാ​ണ് യു​വാ​വ് ബാം​ഗ്ലൂ​രി​ൽ പോ​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ ഉ​ട​ൻ വീ​ട്ടു​കാ​രെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Tags : Tanur native Imthiyas Missing Bengaluru Found

Recent News

Corehub Up