x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അടിമുടി മാറ്റത്തിന് ഡിഎംകെ

വെബ്ഡെസ്ക്
Published: August 23, 2026 01:24 AM IST | Updated: August 23, 2026 01:24 AM IST

എം.​​​കെ. സ്റ്റാ​​​ലി​​​ൻ

ചെ​​​ന്നൈ: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ക​​​ന​​​ത്ത തോ​​​ല്‍വി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് സം​​​ഘ​​​ട​​​ന സം​​​വി​​​ധാ​​​നം അ​​​ടി​​​മു​​​ടി അ​​​ഴി​​​ച്ചു​​​പ​​​ണി​​​യാ​​​ന്‍ ഡി​​​എം​​​കെ (ദ്രാ​​​വി​​​ഡ മു​​​ന്നേ​​​റ്റ ക​​​ഴ​​​കം) തീ​​​രു​​​മാ​​​നം.

ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ക്ക് ര​​​ണ്ടു ടേം ​​​നി​​​ബ​​​ന്ധ​​​ന ക​​​ർ​​​ക്ക​​​ശ​​​മാ​​​ക്കു​​​ന്ന​​​തൊ​​​പ്പം പ്രാ​​​യ​​​പ​​​രി​​​ധി​​​യും നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കും. യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ കൂ​​​ടു​​​ത​​​ലാ​​​യി പാ​​​ർ​​​ട്ടി​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം കേ​​​ന്ദ്രീ​​​കൃ​​​ത സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ഇ​​​വ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്യും.

പാ​​​ര്‍ട്ടി അ​​​ധ്യ​​​ക്ഷ​​​നും മു​​​ന്‍മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ എം.​​​കെ. സ്റ്റാ​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ഇ​​​ന്ന​​​ലെ ചേ​​​ര്‍ന്ന എ​​​ക്‌​​​സി​​​ക്യു​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി​​​യി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​ക​​​ളി​​​ല്‍ പ്രാ​​​യ​​​പ​​​രി​​​ധി കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നു യോ​​​ഗ​​​തീ​​​ര​​​മാ​​​ന​​​ങ്ങ​​​ള്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച എം.​​​കെ.​​​സ്റ്റാ​​​ലി​​​ന്‍ പ​​​റ​​​ഞ്ഞു. സം​​​ഘ​​​ട​​​നാ​​​ചു​​​മ​​​ത​​​ല​​​യു​​​ള്ള​​​വ​​​രു​​​ടെ വീ​​​ഴ്ച​​​ക​​​ളാ​​​ണു പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ കാ​​​ര​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്ന്.

സം​​​ഘ​​​ട​​​ന​​​യി​​​ൽ എ​​​ത്ര​​​യും വേ​​​ഗം സം​​​ഘ​​​ട​​​ന അ​​​ഴി​​​ച്ചു​​​പ​​​ണി ന​​​ട​​​ത്തു​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ സ്റ്റാ​​​ലി​​​ൻ സം​​​ഘ​​​ട​​​നാ ജി​​​ല്ല​​​ക​​​ളു​​​ടെ എ​​​ണ്ണം 78 ല്‍ ​​​നി​​​ന്ന് 110 ആ​​​ക്കു​​​മെ​​​ന്നും പ​​​റ​​​ഞ്ഞു.

Tags : DMK RadicalChange Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up