x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ മു​ന്ന​ണി യോ​ഗം തി​ങ്ക​ളാ​ഴ്ച; ഡി​എം​കെ വി​ട്ടു​നി​ൽ​ക്കും


Published: June 7, 2026 07:10 PM IST | Updated: June 7, 2026 07:10 PM IST

ന്യൂ​ഡ​ൽ​ഹി: തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന ഇ​ന്ത്യ മു​ന്ന​ണി യോ​ഗ​ത്തി​ൽ ഡി​എം​കെ പ​ങ്കെ​ടു​ക്കി​ല്ല. ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ രൂ​പ​പ്പെ​ട്ട രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​ച്ചൊ​ല്ലി കോ​ൺ​ഗ്ര​സു​മാ​യു​ണ്ടാ​യ ഭി​ന്ന​ത​യെ​ത്തു​ട​ർ​ന്നാ​ണ് ഡി​എം​കെ യോ​ഗ​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

കോ​ൺ​ഗ്ര​സ് പ​ങ്കെ​ടു​ക്കു​ന്ന ഒ​രു യോ​ഗ​ത്തി​ലും ഡി​എം​കെ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് പാ​ർ​ട്ടി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം യോ​ഗ​ത്തി​ൽ 23 പാ​ർ​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് എ​ഐ​സി​സി വ​ക്താ​വ് ജ​യ​റാം ര​മേ​ശ് പ​റ​ഞ്ഞു. ചി​ല പാ​ർ​ട്ടി​ക​ൾ അ​സൗ​ക​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മോ​ദി സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സ​ഖ്യം ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും ജ​യ​റാം ര​മേ​ശ് പ​റ​ഞ്ഞു. നാ​ളെ ഉ​ച്ച​യ്ക്ക് 12ന് ​ഡ​ൽ​ഹി കോ​ണ്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ ക്ല​ബി​ലാ​ണ് യോ​ഗം. കോ​ണ്‍​ഗ്ര​സ് നി​ല​പാ​ടി​നെ​തി​രെ ഘ​ട​ക​ക​ക്ഷി​ക​ള്‍ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

ജാ​ര്‍​ഖ​ണ്ഡി​ൽ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ര്‍​ത്ഥി​യെ കോ​ണ്‍​ഗ്ര​സ് ഏ​ക​പ​ക്ഷീ​യ​മാ​യി പ്ര​ഖ്യാ​പി​ച്ച​തി​ല്‍ ജെ​എം​എം പ്ര​തി​ഷേ​ധം അ​റി​യി​ക്കും.

Tags : india alliance dmk boycott delhi

Recent News

Corehub Up