National
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ-സിപിഎം ബന്ധം തർന്നതോടെ ഇരുപാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ പോര് രൂക്ഷമാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ ഡിഎംകെ മുഖപത്രമായ മുരശൊലിയിൽ കടുത്ത ഭാഷയിലുള്ള ലേഖനപരമ്പരയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്.
കേരളത്തിലെ പിണറായി വിജയന്റെ പത്തുവർഷത്തെ ഭരണം കനത്ത പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നത്. വിഴിഞ്ഞം പദ്ധതി ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗൗതം അദാനിക്കുമൊപ്പം പിണറായി വിജയൻ ചിരിച്ചുനിൽക്കുന്ന ചിത്രം സഹിതമാണ് മുരശൊലിയിലെ ലേഖനം.
കേരളത്തിൽ ഇടതുസർക്കാരിനെ ജനം വലിച്ചെറിഞ്ഞത് എന്തുകൊണ്ടാണെന്ന് ലേഖനത്തിൽ ചോദിക്കുന്നുണ്ട്. നവകേരള യാത്രയേയും മുൻ വ്യവസായ മന്ത്രി പി. രാജീവിനെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്. സിപിഎമ്മിന്റെ യഥാർത്ഥ സാമ്പത്തിക നയം എന്താണെന്ന് ചോദിക്കുന്ന ഡിഎംകെ സിപിഎമ്മിനെ കടന്നാക്രമിക്കുകയാണ്.
അതേസമയം ഡിഎംകെയുടെ നിലപാടിനെതിരെ കടുത്ത വിമർശനവുമായി തമിഴക വെട്രി കഴകം രംഗത്തെത്തി. എം.കരുണാനിധി ജീവിച്ചിരുന്നെങ്കിൽ സ്വന്തം മുന്നണിയിലെ സഖ്യകക്ഷിക്കെതിരെ ഇങ്ങനെ എഴുതാൻ സമ്മതിക്കില്ലായിരുന്നുവെന്ന് മന്ത്രി രാജ്മോഹൻ പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി ജോസഫ് വിജയ് ഉന്നയിച്ച പരിഹാസ ചോദ്യത്തിന് വൈകാരിക മറുപടിയുമായി മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. നിയമസഭയിൽ ഉദയനിധി സ്റ്റാലിനോട് മുഖ്യമന്ത്രി വിജയ് ചോദിച്ച "എവിടെ നിങ്ങളുടെ പിതാവ്?" എന്ന ചോദ്യത്തിനാണ്, "ഞാൻ ജനങ്ങളുടെ ഹൃദയങ്ങളിലുണ്ട്" എന്ന് സ്റ്റാലിൻ വ്യക്തമാക്കിയത്.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർത്ഥിയോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയതിനെത്തുടർന്ന് സ്റ്റാലിൻ ഇപ്പോൾ നിയമസഭയ്ക്ക് പുറത്താണ്. സഭയിൽ അദ്ദേഹത്തിന്റെ മകൻ ഉദയനിധി സ്റ്റാലിനാണ് പ്രതിപക്ഷ നേതാവിന്റെ ചുമതല വഹിക്കുന്നത്.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയായിരുന്നു മുഖ്യമന്ത്രി വിജയ്, സ്റ്റാലിന്റെ സഭയിലെ അസാന്നിധ്യത്തെ ചൂണ്ടിക്കാട്ടി ഉദയനിധിക്കെതിരെ ഈ ആക്ഷേപം ഉന്നയിച്ചത്. ഇത് ഡിഎംകെ അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. തനിക്കെതിരെയുള്ള പരിഹാസങ്ങൾക്ക് മറുപടിയായി, താൻ എവിടെയും പോയിട്ടില്ലെന്നും തമിഴ്നാട്ടിലെ സാധാരണ ജനങ്ങളുടെ ഹൃദയങ്ങളിലാണ് തന്റെ സ്ഥാനമെന്നും സ്റ്റാലിൻ വ്യക്തമാക്കി. എന്നാൽ വിജയ്യുടെ ഈ പരാമർശം രാഷ്ട്രീയ ആയുധമാക്കാനാണ് ഡിഎംകെയുടെ തീരുമാനം.
വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ഏതെങ്കിലും ഒരു സീറ്റിൽ മത്സരിച്ച് എം.കെ. സ്റ്റാലിനെ വീണ്ടും നിയമസഭയിലെത്തിക്കാനുള്ള സമ്മർദം പാർട്ടി പദവികളിൽ നിന്നും അണികളിൽ നിന്നും ശക്തമായിട്ടുണ്ട്. 2026-ൽ അധികാരം പിടിച്ച തമിഴക വെട്രി കഴകവും പ്രതിപക്ഷത്തുള്ള ഡിഎംകെയും തമ്മിലുള്ള പോരാട്ടം ഈ സഭാ പ്രസംഗത്തോടെ തമിഴ്നാട്ടിൽ പുതിയൊരു രാഷ്ട്രീയ യുദ്ധത്തിന് വഴിതുറന്നിരിക്കുകയാണ്.
National
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. ഡിഎംകെയുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച പാർട്ടി ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ ലീഗ് ഇനി ടിവികെയുടെ ഭാഗമാണെന്നും വ്യക്തമാക്കി.
മുന്നണി വിടുന്ന കാര്യ ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ അറിയിച്ചിട്ടുണ്ടെന്നും ഖാദർ മൊയ്തീൻ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഡിഎംകെ മുന്നണിയുമായുള്ള ഞങ്ങളുടെ സഹകരണം തുടരാൻ സാധ്യമല്ല.
ഉപതെരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചതിന് ശേഷം പാർട്ടിയുടെ തെരഞ്ഞെടുപ്പ് മുന്നണി സംബന്ധിച്ച തീരുമാനം എടുക്കും. വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ പിന്തുണ നൽകാതിരുന്നെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി ബിജെപിയുടെ പരോക്ഷ നിയന്ത്രണം ഉണ്ടാകുമായിരുന്നുവെന്നും ഖാദർ മൊയ്തീൻ പറഞ്ഞു.
National
ന്യൂഡൽഹി: ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള മണ്ഡല പുനർനിർണയ ബില്ലിൽ പ്രതിപക്ഷ കക്ഷിയായ ഡിഎംകെ യുടെ സഹായം തേടി കേന്ദ്ര സർക്കാർ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി 1971-ലെ സെൻസസ് തന്നെ ആധാരമാക്കി മണ്ഡല പുനർനിർണയം നടത്താമെന്ന നിർണായക നിർദേശമാണ് കേന്ദ്രം ഡിഎംകെയ്ക്ക് മുന്നിൽ വെച്ചിട്ടുള്ളത്. പ്രതിപക്ഷവുമായി ഒരു സമവായത്തിലെത്താൻ സാധിച്ചാൽ വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബില്ല് വീണ്ടും അവതരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം.
ഡിഎംകെയ്ക്ക് പുറമേ, തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാർക്ക് മുന്നിലും കേന്ദ്ര സർക്കാർ ഈ വിഷയം അവതരിപ്പിച്ചേക്കും. തൃണമൂലിലെ വിമത ക്യാമ്പുമായി കേന്ദ്രം ഇതിനകം തന്നെ പ്രാഥമിക ചർച്ചകൾ നടത്തിയതായാണ് റിപ്പോർട്ട്. ചർച്ചയിൽ പങ്കെടുത്ത പല എംപിമാരും കേന്ദ്രത്തിന്റെ ഈ നീക്കത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മണ്ഡല പുനർനിർണ്ണയം, വനിതാ സംവരണ ബില്ലുകൾ എന്നിവയ്ക്ക് പുറമേ, ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ലും വരാനിരിക്കുന്ന സമ്മേളനത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചെങ്കിലും പാസാക്കാൻ സാധിക്കാതെ പരാജയപ്പെട്ടിരുന്നു. അന്ന് ലോക്സഭയിൽ 528 അംഗങ്ങൾ പങ്കെടുത്ത വോട്ടെടുപ്പിൽ ബില്ല് പാസാകാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 352 അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു. എന്നാൽ 298 അംഗങ്ങൾ മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്. 230 അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാൻ പ്രതിപക്ഷ നിരയിലെ പ്രാദേശിക കക്ഷികളെയും വിമതരെയും ഒപ്പം നിർത്താൻ കേന്ദ്രം തന്ത്രപരമായ നീക്കങ്ങൾ ആരംഭിച്ചത്.
National
ചെന്നൈ: കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണിയിൽ തുടരില്ലെന്ന് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ. ഭാവിയിൽ ബിജെപി വിരുദ്ധസഖ്യം രൂപീകരിച്ചേക്കാമെന്നും ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു.
കോൺഗ്രസ് നിലപാടുകളാണ് മുന്നണി ഉപേക്ഷിക്കുന്നതിനു കാരണം. ഒട്ടേറെ കക്ഷികൾ ഇപ്പോൾത്തന്നെ ഇന്ത്യാ സഖ്യത്തിൽനിന്നു പിന്മാറിയിട്ടുണ്ട്. ഡിഎംകെയും സമാന വഴി പിന്തുടരുന്നുവെന്നുമാത്രം.
ഡിഎംകെയുടെ സഖ്യകക്ഷികളായ കോൺഗ്രസും മുസ്ലിം ലീഗും വിസികെയും ഇപ്പോൾ തമിഴ്നാട്ടിൽ വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാരിന്റെ ഭാഗമാണ്.
ആം ആദ്മി പാർട്ടിയും ഇന്ത്യാ മുന്നണിയിൽനിന്ന് പിന്മാറിയിരുന്നു. ഇപ്പോൾ ഡിഎംകെയും- ഇളങ്കോവൻ പറഞ്ഞു.
National
പുതുക്കോട്ട: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി യാതൊരുവിധ സഖ്യവുമുണ്ടാകില്ലെന്ന് ഡിഎംകെ വ്യക്തമാക്കി. മുന്നണി വിട്ടുപോയ കോൺഗ്രസ് നിലപാടിനെ രൂക്ഷമായി വിമർശിച്ച ഡിഎംകെ ഓർഗനൈസിംഗ് സെക്രട്ടറി ആർ.എസ്. ഭാരതി, വഞ്ചനകാട്ടിയവരെ ഒരിക്കലും തിരികെ സ്വീകരിക്കില്ലെന്നും വ്യക്തമാക്കി.
തമിഴ്നാട്ടിൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരൊറ്റ കോർപറേഷനിലും ഭരണകക്ഷി വിജയിക്കില്ല. തദ്ദേശതെരഞ്ഞെടുപ്പ് ജനുവരിയിൽ നടത്താൻ സർക്കാരിനു ധൈര്യമുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ഡിഎംകെയെ വിമർശിച്ച കോൺഗ്രസ് നേതാവ് മാണിക്കം ടാഗോറിനും ഭാരതി മറുപടി നൽകി. ഒരു സഖ്യം അവസാനിപ്പിക്കുന്നത് പരസ്പര ധാരണയോടെയാകണം. കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് രാഷ്ട്രീയവഞ്ചനയാണ്. പാർട്ടി നേതൃത്വം കോൺഗ്രസിനെ മുന്നണിയിലെടുക്കാൻ തീരുമാനിച്ചാൽ പോലും അണികൾ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
“വിജയ്യുടേത് കൃത്യമായ പ്രത്യയശാസ്ത്രത്തിന്റെ വിജയമല്ല. വെറും 35 ശതമാനം മാത്രമാണ് ടിവികെയ്ക്ക് വോട്ടുചെയ്തത്. 65 ശതമാനം ജനങ്ങളും അവർക്ക് എതിരാണ്. സാമൂഹിക മാധ്യമങ്ങളിലെ വർണശബളമായ പ്രചാരണവും മുഖഭംഗിയും കണ്ടാണ് പലരും വോട്ടുചെയ്തത്. പലർക്കും തങ്ങളുടെ മണ്ഡലത്തിലെ എംഎൽഎ ആരാണെന്ന് പോലും അറിയില്ല”- ഭാരതി പറഞ്ഞു.
എന്തു പ്രതിസന്ധി വന്നാലും ഡിഎംകെ തങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയ ആർ.എസ്. ഭാരതി, ബിജെപിയുമായി ഒരുതരത്തിലുള്ള സഖ്യത്തിനും സാധ്യതയില്ലെന്നും കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: തിങ്കളാഴ്ച ചേരുന്ന ഇന്ത്യ മുന്നണി യോഗത്തിൽ ഡിഎംകെ പങ്കെടുക്കില്ല. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളെച്ചൊല്ലി കോൺഗ്രസുമായുണ്ടായ ഭിന്നതയെത്തുടർന്നാണ് ഡിഎംകെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്.
കോൺഗ്രസ് പങ്കെടുക്കുന്ന ഒരു യോഗത്തിലും ഡിഎംകെ പങ്കെടുക്കില്ലെന്ന് പാർട്ടി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അതേസമയം യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെന്ന് എഐസിസി വക്താവ് ജയറാം രമേശ് പറഞ്ഞു. ചില പാർട്ടികൾ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സഖ്യം ശക്തമായി പ്രതിഷേധിക്കുമെന്നും ജയറാം രമേശ് പറഞ്ഞു. നാളെ ഉച്ചയ്ക്ക് 12ന് ഡൽഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് യോഗം. കോണ്‍ഗ്രസ് നിലപാടിനെതിരെ ഘടകകക്ഷികള്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുമെന്ന് സൂചനയുണ്ട്.
ജാര്‍ഖണ്ഡിൽ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതില്‍ ജെഎംഎം പ്രതിഷേധം അറിയിക്കും.
National
ചെന്നൈ: ന്യൂഡൽഹിയിൽ ജൂൺ എട്ടിനു ചേരുന്ന ഇന്ത്യ മുന്നണി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഡിഎംകെ അറിയിച്ചു.
തമിഴ്നാട്ടിൽ ടിവികെയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതാണ് ഡിഎംകെയെ പ്രകോപിപ്പിച്ചത്.
National
ചെന്നൈ: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ഡിഎംകെ നേതാവും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്. ഒരു രാത്രികൊണ്ട് ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ച് ടിവികെ സഖ്യത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തിയെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു.
ഇനിയൊരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കരുതെന്നും പ്രവര്‍ത്തകരോട് ഉദയനിധി ആവശ്യപ്പെട്ടു. ചെന്നൈയില്‍ ശനിയാഴ്ച നടന്ന ഡിഎംകെ യൂത്ത് വിംഗ് യോഗത്തിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപത് വര്‍ഷത്തിലധികം കോണ്‍ഗ്രസ് ഡിഎംകെയുടെ ചുമലില്‍ കയറി നടന്നു. എന്നിട്ട് പിന്നില്‍ നിന്ന് കുത്തി. ആരും ഒരിക്കലും ഇത് മറക്കരുത്. ഇനിയൊരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കുകയോ, അടുപ്പിക്കുകയോ ചെയ്യരുത്. - ഉദയനിധി പറഞ്ഞു.
ബിജെപി കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വന്നതിന് കാരണക്കാര്‍ കോണ്‍ഗ്രസാണെന്നും ഉദയനിധി കുറ്റപ്പെടുത്തി. ബിജെപിയുടെ തുടര്‍ച്ചയായുള്ള വിജയത്തിനു കാരണം അമിത് ഷായും നരേന്ദ്ര മോദിയുമാണെന്നാണ് താന്‍ മുമ്പ് വിശ്വസിച്ചിരുന്നത്. എന്നാല്‍ അങ്ങനെയല്ല കാര്യം. ബിജെപി വീണ്ടും ജയിക്കാനുള്ള പ്രധാന കാരണം കോണ്‍ഗ്രസാണ്. ഇപ്പോള്‍ അത് കൂടുതല്‍ വ്യക്തമായി.
നിയമസഭയില്‍ നിന്ന് ബിജെപിയെ അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിനു വേണ്ടി ഡിഎംകെ പ്രവര്‍ത്തകര്‍ അവരുടെ രക്തവും വിയര്‍പ്പും ഒഴുക്കി. നിര്‍ജീവമായ അവസ്ഥയിലായിരുന്നിട്ടു പോലും തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റ് ലഭിച്ചത് ഡിഎംകെ നേതാക്കളുടെ നിര്‍ദേശങ്ങളും അണികളുടെ അക്ഷീണ പ്രയത്നവും കൊണ്ടാണ്.
എന്നിട്ട്, ജയിച്ചപ്പോള്‍ മര്യാദയുടെ പേരില്‍ പോലും ഒന്ന് അറിയിക്കാതെ, അവര്‍ അധികാരത്തിന്റെ
പിന്നാലെ പോയി. കോണ്‍ഗ്രസിന് അടിസ്ഥാനപരമായ നന്ദിയോ രാഷ്ട്രീയ മര്യാദയോ ഇല്ല. ഡിഎംകെ ചെയ്തില്ലെങ്കിലും കോണ്‍ഗ്രസിനെ തമിഴ്നാട്ടിലെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും ഉദയനിധി പറഞ്ഞു.
National
ചെന്നൈ: ഡിഎംകെ ബന്ധം ഉപേക്ഷിച്ച് വിജയ്യുമായി സഖ്യമുണ്ടാക്കിയ മുസ്ലിം ലീഗിനെയും വിസികെയേയും വിമർശിക്കരുതെന്ന് എം.കെ.സ്റ്റാലിൻ. എ.രാജ ഉൾപ്പടെയുള്ളവരുടെ പരാമർശം വിവാദമായതിനു പിന്നാലെയാണ് സ്റ്റാലിൻ നേതാക്കൾക്ക് നിർദേശം നൽകിയത്.
ലീഗ് അടക്കം കളം മാറി ചവിട്ടിയതോടെ തങ്ങൾ നട്ടു വളർത്തിയ തെങ്ങ് എതിർവീട്ടിലേക്ക് ചാഞ്ഞു എന്നായിരുന്നു ഡിഎംകെ നേതാവ് രാജ പറഞ്ഞത്. പാർട്ടികൾക്ക് സ്വതന്ത്ര തീരുമാനങ്ങൾ ആകാമെന്നും ഡിഎംകെ പ്രവർത്തകർ കടുത്ത വാക്കുകൾ ഉപയോഗിക്കരുതെന്നും സ്റ്റാലിൻ പറഞ്ഞു.
മന്ത്രിമാരെ അഭിനന്ദിച്ച് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്. കലൈഞ്ജറുടെ പാതയിലൂടെ വന്നവരാണ് നമ്മൾ. അത് മറക്കരുത്. ഒരു ക്രിയാത്മക പ്രതിപക്ഷ പാർട്ടിയായി നമുക്ക് പ്രവർത്തിക്കാമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
National
ചെന്നൈ: നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള പുതിയ തമിഴ്നാട് സർക്കാർ ഏതു നിമിഷവും താഴെവീഴാമെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. സംസ്ഥാനത്ത് പ്രതീക്ഷിച്ചതിലും നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ടായേക്കാമെന്നും അതിനായി പാർട്ടി അണികൾ ഇപ്പോഴേ സജ്ജരായിരിക്കണമെന്നും മുൻ മുഖ്യമന്ത്രി കൂടിയായ സ്റ്റാലിൻ ആഹ്വാനം ചെയ്തു. തമിഴക വെട്രി കഴകം തനിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നതോടെ 59 വർഷത്തെ ദ്രാവിഡ രാഷ്ട്രീയ മേധാവിത്വത്തിനാണ് തമിഴ്നാട്ടിൽ അന്ത്യമായത്.
പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് സ്റ്റാലിൻ ഈ നിർണായക പ്രസ്താവന നടത്തിയത്. "ഈ പരാജയം താൽക്കാലികം മാത്രമാണ്. നിലവിലെ ഭരണം ഏതുസമയത്തും തകരാം. നിങ്ങൾ സജ്ജരായിരിക്കുക. 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തമിഴ്നാട്ടിൽ വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ വലിയ സാധ്യതയുണ്ട്. നമ്മൾ ശക്തമായി തിരിച്ചുവരികയും വീണ്ടും വിജയിക്കുകയും ചെയ്യും, സ്റ്റാലിൻ വ്യക്തമാക്കി.
തമിഴ്നാട് നിയമസഭയിൽ ഭരണം നിലനിർത്താൻ വിജയ്യുടെ ടിവികെയ്ക്ക് നിലവിൽ കൃത്യമായ പിന്തുണയുണ്ടെങ്കിലും ഭരണം അസ്ഥിരമാണെന്നാണ് ഡിഎംകെ വിലയിരുത്തുന്നത്. സഭയിലെ നിലവിലെ കക്ഷിനില ഇപ്രകാരമാണ്: ടിവികെ - 107 സീറ്റുകൾ (ഏറ്റവും വലിയ ഒറ്റക്കക്ഷി) കോൺഗ്രസ് - 5 സീറ്റുകൾ, ഡിഎംകെയുടെ മുൻ സഖ്യകക്ഷികളായിരുന്ന വിസികെ, സിപിഐ, സിപിഎം, ഐയുഎംഎൽ എന്നീ 4 പാർട്ടികൾ (2 സീറ്റുകൾ വീതം) വിജയ് സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിൽ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്ത 25 എഐഎഡിഎംകെ വിമത എംഎൽഎമാരുടെ പിന്തുണയും മുഖ്യമന്ത്രി ജോസഫ് വിജയ്ക്കുണ്ട്. വിജയ് സർക്കാർ ഏതുസമയത്തും വീഴാമെന്ന് സ്റ്റാലിൻ പ്രവചിക്കുന്നതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് ഡിഎംകെ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പുറത്തുനിന്ന് പിന്തുണയ്ക്കുന്ന വിസികെ, ഇടതുപക്ഷ പാർട്ടികൾ, ഐയുഎംഎൽ എന്നിവർ എപ്പോൾ വേണമെങ്കിലും പിന്തുണ പിൻവലിച്ചേക്കാം. സർക്കാരിനെ പിന്തുണച്ച 25 എഐഎഡിഎംകെ വിമത എംഎൽഎമാരെ തമിഴ്നാട് സ്പീക്കറോ കോടതിയോ അയോഗ്യരാക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും.
Kerala
ചെന്നൈ: കേരളത്തിലെ സത്യപ്രതിജ്ഞയിൽ നിന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നതിൽ ആരോപണവുമായി ഡിഎംകെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയന്നാണ് വിജയ് പങ്കെടുക്കാതിരുന്നതെന്ന് ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ ആരോപിച്ചു.
വിജയ് അവസാനനിമിഷം യാത്ര റദ്ദാക്കിയെന്നും മോദിയെ ഈ മാസം 22ന് വിജയ് കാണുമെന്നാണ് റിപ്പോർട്ടുകൾ. അതിനുമുൻപ് രാഹുൽ ഗാന്ധിക്കോപ്പം വേദി പങ്കിടുന്നത് അപകടം ആകുമെന്ന് വിജയ്ക്ക് തോന്നി, അതുകൊണ്ടാണ് വിട്ടുനിന്നതെന്നും ഇളങ്കോവൻ പ്രതികരിച്ചു.
ചടങ്ങിലേക്ക് വിജയ് എത്തുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വിജയ് ചടങ്ങില്‍ പങ്കെടുത്തില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, രേവന്ത് റെഡ്ഢി തുടങ്ങി നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമൂഹിക നേതാക്കൾ, മത മേലധ്യക്ഷന്മാർ തുടങ്ങിയവരും ചടങ്ങിനെത്തി.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ എതിരാളികളായ ഡിഎംകെയും എഐഎഡിഎംകെയും (അണ്ണാ ഡിഎംകെ) തമ്മിൽ സഖ്യമുണ്ടാക്കാൻ താൻ മധ്യസ്ഥത വഹിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും നിഷേധിച്ച് നടൻ രജനികാന്ത്. ഇത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും വാർത്തകളിൽ ഒട്ടും സത്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് താരം നിലപാട് വ്യക്തമാക്കിയത്. തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയം നിലനിർത്താൻ വേണ്ടി ഡിഎംകെയും അണ്ണാ ഡിഎംകെയും ഒന്നിക്കുന്നുവെന്നും, ഇതിനായി രജനികാന്ത് മുൻകൈയെടുത്തു എന്നുമായിരുന്നു സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിച്ച വാർത്തകൾ. എന്നാൽ ഈ ചർച്ചകളിൽ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്ന് രജനികാന്ത് തുറന്നടിച്ചു.
തമിഴ്നാട് മുഖ്യമന്ത്രിയായി നടൻ വിജയ് ചുമതലയേറ്റതുമായി ബന്ധപ്പെട്ട് ഉയർന്ന മറ്റ് ചില വിവാദങ്ങളിലും അദ്ദേഹം പ്രതികരണം നടത്തി. വിജയ് മുഖ്യമന്ത്രിയായതിൽ തനിക്ക് അസൂയയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ശുദ്ധ അസംബന്ധമാണെന്ന് രജനികാന്ത് പറഞ്ഞു. വിജയ് തന്റെ പ്രിയപ്പെട്ട സഹോദരനാണെന്നും അദ്ദേഹത്തിന്റെ ഈ നേട്ടത്തിൽ തനിക്ക് അതിയായ സന്തോഷമേയുള്ളൂവെന്നും താരം കൂട്ടിച്ചേർത്തു.
ആരോഗ്യപ്രശ്നങ്ങൾ കാരണം വർഷങ്ങൾക്ക് മുൻപ് തന്നെ താൻ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചതാണെന്നും, ഇത്തരം വ്യാജ വാർത്തകളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
National
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഇന്ന് സ്പീക്കർ-ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. ചെന്നൈ തൌസൻഡ് ലൈറ്റ്സ് എംഎൽഎ ജെ.സി.ഡി. പ്രഭാകർ ആണ് ടിവികെയുടെ സ്ഥാനാർഥി. മൂന്നാം തവണയാണ് പ്രഭാകർ എംഎൽഎ ആകുന്നത്.
ചൊവ്വാഴ്ച രാവിലെ 9.30 നാണ് തെരഞ്ഞെടുപ്പ് നടക്കുക. എന്നാൽ ഡിഎംകെയും എഐഎഡിഎംകെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രഭാകർ മുതിർന്ന നേതാവാണെന്നും അനുയോജ്യനായ സ്ഥാനാർഥിയാണെന്നും ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.
വിജയ് സർക്കാരിന്റെ കീഴിൽ നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ പ്രഭാകറിനെ എത്തിക്കുന്നതിലൂടെ അനായാസം വിജയിച്ച്, സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ടിവികെ കണക്കുകൂട്ടുന്നത്. എം. രവിശങ്കർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥിയാകും.
അതേസമയം ഇന്ന് എഐഎഡിഎംകെയിലെ പിളർപ്പിൽ സ്പീക്കർ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. എസ്.പി. വേലുമണിയെ കക്ഷിനേതാവാക്കണമെന്ന് 30 എംഎൽഎമാരും ഇപിഎസിനെ അംഗീകരിക്കണമെന്ന് 17 പേരും ആവശ്യപ്പെടുന്ന കത്തുകൾ പ്രോടേം സ്പീക്കറിന് നൽകിയിരുന്നു.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കി ഡിഎംകെ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. അണ്ണാ ഡിഎംകെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
ഇന്ന് രാവിലെ 9.30 നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സ്ഥാനാർഥിയായി മുതിർന്ന നേതാവ് ജെ.സി.ഡി. പ്രഭാകറിനെ നിശ്ചയിച്ചിട്ടുണ്ട്. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം, നാമനിർദ്ദേശ പത്രിക നിയമസഭാ സെക്രട്ടറിക്ക് കൈമാറി.
വിജയ് സർക്കാരിന്റെ കീഴിൽ നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ പ്രഭാകറിനെ എത്തിക്കുന്നതിലൂടെ അനായാസം വിജയിച്ച്, സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ടിവികെ കണക്കുകൂട്ടുന്നത്. എം. രവിശങ്കർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥിയാകും.
National
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. അംഗങ്ങൾക്ക് പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കർ-ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും.
ബുധനാഴ്ചയ്ക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ നിർദേശം. ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം ഇന്ന് തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുമെന്നാണ് ടിവികെ നിലപാട്.
വിജയ് ഉൾപ്പെടെ 99 നിയുക്ത ടിവികെ എംഎൽഎമാർ ആദ്യമായാണ് നിയമസഭാംഗങ്ങളാകുന്നത്. അതേസമയം, ടിവികെയുടെ തമിഴ്നാട്ടിലെ വിജയം കൊച്ചിയിലും വിജയ് ഫാൻസ് അസോസിയേഷൻ ആഘോഷിച്ചിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ നേതൃത്വത്തെ പിന്തുണച്ചതിന് പിന്നാലെ ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്ത്. ഡിഎംകെ നേതൃത്വത്തോട് സംസാരിച്ചതിന് ശേഷമാണ് ടിവികെയെ പിന്തുണച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കി.
ടിവികെയ്ക്ക് കോണ്‍ഗ്രസ് നല്കിയ പിന്തുണ ഏകപക്ഷീയമല്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സെല്‍വപെരുന്തഗെ അറിയിച്ചു. തങ്ങൾ മുന്നോട്ടുപോയത് ഡിഎംകെയെ അറിയിക്കാതെയല്ലെന്നും തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡിഎംകെ ഖജാന്‍ജി ടി.ആര്. ബാലുവിനോടും രാഹുല്‍ ഗാന്ധി കനിമൊഴിയോടും സംസാരിച്ചിരുന്നു. അതിന് ശേഷമാണ് ടിവികെയെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്നും സെല്‍വപെരുന്തഗെ പറഞ്ഞു.
രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തില്‍ കോണ്‍ഗ്രസിനെ പരിഗണിക്കും. ഏത് വകുപ്പുകളാണ് അനുവദിക്കുക എന്നത് ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും തീരുമാനിക്കുക എന്നും സെല്‍വപെരുന്തഗെ കൂട്ടിച്ചേർത്തു.
National
ചെന്നൈ: തമിഴ്നാട്ടിൽ പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന യോഗത്തിൽ ഡിഎംകെ നിയമസഭാകക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തു. ഇതോടെ തമിഴ്നാട്ടിൽ വിജയ്-ഉദയനിധി അങ്കത്തിന് കളമൊരുങ്ങും.
ഡിഎംകെ മുഖ്യമന്ത്രിയായിരുന്ന എം.കെ. സ്റ്റാലിൻ പരാജയപ്പെട്ടതോടെയാണ് മകൻ ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തത്. മുൻ മന്ത്രി കെ.എൻ. നെഹ്റുവിനെ പ്രതിപക്ഷ ഉപനേതാവായും തെരഞ്ഞെടുത്തു.
ചെപ്പോക്ക് തിരുവള്ളിക്കേനിയിൽ 7140 വോട്ടിനാണ് ടിവികെ സ്ഥാനാർഥിയും മുൻ കോൺഗ്രസ് നേതാവുമായ ഡി. സെൽവത്തെ ഉദയനിധി തോൽപ്പിച്ചത്. 108 സീറ്റുകള്‍ നേടിയാണ് വിജയ് അധികാരത്തിലെത്തിയത്. 59 സീറ്റുകളാണ് ഡിഎംകെയ്ക്ക് നേടാനായത്.
National
ബംഗളൂരു: തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വർഷങ്ങളോളം ഒപ്പം നിന്ന ഡിഎംകെയെ ഉപേക്ഷിച്ച് വിജയ്യുടെ ടിവികെ സർക്കാരിന്റെ ഭാഗമാകാനുള്ള കോൺഗ്രസിന്റെ തീരുമാനം വിശ്വാസവഞ്ചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അധികാര കൊതിയന്മാരായ കോൺഗ്രസ് കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി. പലപ്പോഴും പ്രതിസന്ധികളിൽ ഡിഎംകെയുമായുള്ള സഖ്യമാണ് കോൺഗ്രസിനെ രക്ഷിച്ചത്. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ നിലനിന്നത് ഡിഎംകെയുടെ സഹായത്തോടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതെവന്നപ്പോൾ കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാർ ടിവികെയെ പിന്തുണയ്ക്കുകയായിരുന്നു. തമിഴ്നാട് രാഷ്ട്രീയത്തിലെ ഈ ചേരിമാറ്റത്തെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി പ്രചാരണായുധമാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്. വിജയ്യെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിട്ടില്ലെന്നാണ് ഗവർണർ ആർ.വി. ആർലേക്കറുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ആകെ 234 സീറ്റുകളുള്ള നിയമസഭയിൽ ഭരിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ, വിജയ്ക്ക് നിലവിൽ 116 പേരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നാണ് ഗവർണറുടെ ഓഫീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതോടെ ഗവർണർ വിജയ്യെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചിട്ടില്ലെന്നും ശനിയാഴ്ച നടക്കേണ്ടിയിരുന്ന ചടങ്ങുകൾ മാറ്റിവച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിജയ്ക്ക് പിന്തുണ അറിയിച്ചിരുന്ന വിസികെ, ഗവർണർക്ക് നൽകാനുള്ള പിന്തുണക്കത്ത് നൽകിയില്ല. ഇതോടെ വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല.
വിസികെയ്ക്ക് മേൽ ഡിഎംകെയുടെ സമ്മർദം ഉണ്ടെന്നാണ് സൂചന. ഇതിനിടെ വിസികെ അധ്യക്ഷൻ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.
National
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ തന്നെ സർക്കാർ രൂപീകരിക്കുമെന്ന് മുതിർന്ന നേതാവ് എം. തമ്പിദുരൈ. വിവിധ പാർട്ടികളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ജനങ്ങൾ അണ്ണാ ഡിഎംകെ ഭരണത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നു. ചർച്ചകൾ പുരോഗമിക്കുകയാണ്. കാര്യങ്ങൾ ശുഭകരമാകുമെന്നാണ് പ്രതീക്ഷ. ഒന്ന് രണ്ട് ദിവത്തിനുള്ളിൽ തന്നെ ഊ കാര്യത്തിൽ തീരുമാനമുണ്ടാകും.'-തമ്പിദുരൈ പറഞ്ഞു.
"വിജയ്ക്ക് ജനങ്ങൾ ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നൽകിയട്ടില്ല. അവർക്ക് ഇത് ഭൂരിപക്ഷത്തിലെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ ഞങ്ങളും സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.'- തമ്പിദുരൈ കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ടിവികെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 108 സീറ്റാണ് ടിവെകയ്ക്ക് ലഭിച്ചത്. ഭരണകക്ഷിയായിരുന്ന ഡിഎംകെയ്ക്ക് 57 സീറ്റും അണ്ണാ ഡിഎംകെയ്ക്ക് 47 സീറ്റുമാണ് ലഭിച്ചത്. 118 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
ഡിഎംകെ സഖ്യത്തിൽ നിന്ന് വിജയിച്ച കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ഇതോടെ ടിവെകെയ്ക്ക് 113 പേരുടെ പിന്തുണ ആയി. അഞ്ച് പേരുടെ കൂടി പിന്തുണയാണ് സർക്കാർ രൂപീകരിക്കാൻ ആവശ്യമായിട്ടുള്ളത്.
സിപിഎം, സിപിഐ, വിസികെ തുടങ്ങിയ പാർട്ടികളുടെ പിന്തുണയും വിജയ് തേടിയിട്ടുണ്ട്. ഈ കാര്യത്തിൽ തീരുമാനം എടുക്കുന്നതിനായി ഇടത് പാർട്ടികളും വിസികെയും ഇന്ന് യോഗം ചേരുന്നുണ്ട്.
Kerala
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയും അണ്ണാ ഡിഎംകെയുമായി ചേർന്ന് മന്ത്രിസഭയുണ്ടാക്കാൻ നീക്കമെന്ന് റിപ്പോർട്ട്. രാഷ്ട്രീയപ്രതിസന്ധി തുടരുന്നതിനിടെ നിയുക്ത എംഎൽഎമാരോട് ചെന്നൈയിൽ തുടരാൻ ഡിഎംകെ നിർദ്ദേശിച്ചു. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം.
അതേസമയം ഇങ്ങനെയൊരു നീക്കമുണ്ടായാൽ തങ്ങളുടെ എല്ലാ എംഎൽഎമാരും രാജിവയ്ക്കുമെന്ന് ടിവികെ വ്യക്തമാക്കി. സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കർ അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് തീരുമാനം. 118 പേരുടെ പിന്തുണ ഉറപ്പാക്കിയാൽ മാത്രമേ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകൂവെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ.
ടിവികെയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് ഡിഎംകെയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എടപ്പാടി കെ. പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കി ഡിഎംകെ പുറത്ത് നിന്ന് പിന്തുണയ്ക്കാനുള്ള നീക്കങ്ങളും ആലോചനയിലുണ്ട്. അണ്ണാ ഡിഎംകെയ്ക്ക് 47 സീറ്റും ഡിഎംകെക്ക് 59 സീറ്റുമാണുള്ളത്.
രണ്ടുമുന്നണിയിലെയും ഘടകകക്ഷികൾകൂടി ചേർന്നാലേ ഭൂരിപക്ഷമാകൂ. ഇന്നലെ പുതുച്ചേരിയിലെ റിസോർട്ടിലെത്തിയ ഇപിഎസ് എഐഎഡിഎംകെ എംഎൽഎമാരുടെ ഒപ്പ് അടങ്ങിയ കത്ത് വാങ്ങിയിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടില്‍ സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അണ്ണാ ഡിഎംകെയുടെ ക്ഷണം നിരസിച്ച് ഡിഎംകെ.
ജനവിധിക്ക് എതിരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്നും ശക്തമായ പ്രതിപക്ഷമായി തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഡിഎംകെ നേതൃത്വം അറിയിച്ചു.
234 അംഗ നിയമസഭയില്‍ ഡിഎംകെയ്ക്ക് 59ഉം അണ്ണാ ഡിഎംകെയ്ക്ക് 47ഉം സീറ്റാണുള്ളത്. രണ്ടു പാര്‍ട്ടികള്‍ സഖ്യത്തിലായാലും ഭൂരിപക്ഷത്തിനു ചെറുകക്ഷികളുടെ പിന്തുണ വേണ്ടിവരുമായിരുന്നു.
ഇന്നലെ എടപ്പാടി പളനിസ്വാമി പുതുച്ചേരിയിലെ റിസോര്‍ട്ടിലെത്തി അണ്ണാ ഡിഎംകെ എംഎല്‍എമാരെ കണ്ടു. ഇന്നു ഗവര്‍ണറെ കാണാന്‍ ശ്രമിക്കുമെന്ന് എടപ്പാടി പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെയ്ക്ക് പിന്തുണ നൽകി മറുകണ്ടം ചാടിയ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ രംഗത്ത്. ഡിഎംകെ നിയമസഭാ കക്ഷി യോഗത്തിലാണ് വിമർശനം.
തങ്ങളെ വഞ്ചിക്കുകയും പിന്നിൽ നിന്ന് കുത്തുകയുമാണ് കോൺഗ്രസ് ചെയ്തതെന്നും മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപി ചെയ്യുന്നത് പോലെയുള്ള പ്രവർത്തിയാണ് കോൺഗ്രസ് തമിഴ്നാട്ടിൽ ചെയ്തതെന്നും ഡിഎംകെ നിയമസഭാ കക്ഷി യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ കുറ്റപ്പെടുത്തി.
അതേസമയം ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കണമെന്നും ഒപ്പമുണ്ടാകണമെന്നും സ്റ്റാലിൻ എംഎൽഎമാരോട് ആവശ്യപ്പെട്ടു. പ്രതിപക്ഷത്ത് ഇരുന്ന് മാന്യമായ പെരുമാറ്റമായിരിക്കണം ഡിഎംകെയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതെന്നും സ്റ്റാലിൻ നിർദേശിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
സംസ്ഥാനത്ത് പാർട്ടിയുടെ നല്ലത് കണക്കിലെടുത്ത് ചില തീരുമാനങ്ങളുണ്ടാകുമെന്നും മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്ത ശേഷം എംഎൽഎമാരെ അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Kerala
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ വിജയ്ക്ക് പിന്തുണയുമായി ഡിഎംകെയും രംഗത്ത്. വിജയ്യുടെ ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ അംഗസംഖ്യ ഇല്ലെന്ന് ആരോപിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ സത്യപ്രതിജ്ഞയ്ക്ക് വിസമ്മതിച്ചിരുന്നു.
രാജേന്ദ്ര അർലേക്കറുടെ നടപടിയ്ക്കെതിരെയാണ് എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ വിജയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. എംഎൻഎം, വിസികെ, സിപിഐ, സിപിഎം തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും വിജയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
വിജയ്യുടെ ടിവികെ 108 സീറ്റുകൾ നേടിയാണ് തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാൽ കേവല ഭൂരിപക്ഷമായ 118 സീറ്റ് ലഭിച്ചില്ല. കോൺഗ്രസിന്റെ പിന്തുണയോടെ പാർട്ടി ഇതുവരെ 113 എംഎൽഎമാരെ ലഭിച്ചു. ഭൂരിപക്ഷത്തിന് ഇനിയും അഞ്ച് പേർ കുറവാണ്.
തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് വിജയ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. മുഖ്യമന്ത്രിയായതിനുശേഷം സംസ്ഥാന നിയമസഭയിൽ അദ്ദേഹത്തിന്റെ ഭൂരിപക്ഷം തെളിയിക്കാമെന്ന് വിജയ്യും മറ്റ് പാർട്ടികളും വാദിച്ചു.
National
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ നടക്കുന്നതായി സൂചന. ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ രഹസ്യ ചർച്ചകൾ നടക്കുന്നതായാണ് വിവരം.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി നടൻ വിജയ്യുടെ ടിവികെ സഖ്യകക്ഷികളെ തേടുന്നതിനിടെയാണ് ഡിഎംകെ തങ്ങളുടെ ദീർഘകാല ശത്രുവായ എഐഎഡിഎംകെയുമായി രഹസ്യ ചർച്ചകൾ ആരംഭിച്ചതായാണ് വിവരം.
ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയും വന്നിട്ടില്ല. എങ്കിലും ഈ പുതിയ സഖ്യ സാധ്യത തമിഴ് രാഷ്ട്രീയത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.
അതേസമയം ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്താൽ പോലും അവർക്ക് ആകെയുള്ള 106 എംഎൽഎമാരുടെ പിന്തുണ കേവല ഭൂരിപക്ഷത്തിന് മതിയാകില്ല എന്നതാണ് മറ്റൊരു വസ്തുത. തെരഞ്ഞെടുപ്പിൽ ഡിഎംകെക്ക് 59 സീറ്റുകളും എഐഎഡിഎംകെയ്ക്ക് 47 സീറ്റുകളുമാണ് ലഭിച്ചത്. തമിഴ്നാട്ടിൽ ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം 118 ആണ്.
National
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിന് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ. കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവരാണെന്ന് ഡിഎംകെ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഭരണകക്ഷിയായ ഡിഎംകെയും ഒരുമിച്ചാണ് മത്സരിച്ചത്. ടിവികെ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ കോൺഗ്രസ് നിലപാട് മാറ്റി സർക്കാർ രൂപീകരണത്തിന് ടിവികെക്ക് പിന്തുണ നൽകുകയായിരുന്നു.
വിജയ്ക്ക് പിന്തുണ നൽകിയ കോൺഗ്രസിനോട് ഡിഎംകെ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഡിഎംകെ സഖ്യത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായാണ് കോൺഗ്രസ് നിലപാട് സ്വീകരിച്ചത്. കോൺഗ്രസിനും ഡിഎംകെയ്ക്കും ഇടയിലുണ്ടായ ഭിന്നത ഇന്ത്യാ സംഖ്യത്തെയും ബാധിച്ചേക്കും.
ഇന്ത്യാ മുന്നണിയിൽ നിന്ന് ഡിഎംകെ പിൻമാറും എന്നടക്കമുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഡിഎംകെയുമായി ഒരുമിച്ച് മത്സരിച്ചത് കൊണ്ട് മാത്രമാണ് കോൺഗ്രസിന് അഞ്ച് സീറ്റുകളെങ്കിലും ലഭിച്ചതെന്നും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിച്ചതെങ്കിൽ ഒരു സീറ്റ് പോലും നേടാൻ കഴിയില്ലെന്നും ഡിഎംകെ പ്രതിനിധി ശരവണൻ അണ്ണാദുരൈ പറഞ്ഞു. കോൺഗ്രസിന്റെ കൂറുമാറ്റത്തിൽ ഡിഎംകെ നേതാവ് സ്റ്റാലിൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Kerala
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം നഷ്ടമായെങ്കിലും ഡിഎംകെ മുന്നണി വിടില്ലെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് ഡിഎംകെ വിട്ട് വിജയ്യുടെ ടിവികെ ക്യാമ്പിലെത്തിയെങ്കിലും, സ്റ്റാലിനുമായുള്ള ബന്ധം തുടരുമെന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ വ്യക്തമാക്കി.
"ഇന്നലെ സ്റ്റാലിനൊപ്പമായിരുന്നു, ഇന്ന് സ്റ്റാലിനൊപ്പമാണ്, നാളെയും സ്റ്റാലിനൊപ്പം തന്നെയായിരിക്കും" എന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ഉറപ്പിച്ചുകൊണ്ട് നടൻ വിജയിയുടെ ടിവികെ 100-ലധികം സീറ്റുകൾ നേടി കരുത്ത് തെളിയിച്ചിരുന്നു.
ഈ സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാനായി കോൺഗ്രസ് ടിവികെയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചതോടെയാണ് ഡിഎംകെ സഖ്യത്തിൽ വിള്ളലുണ്ടായത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ടിവികെ നേതൃത്വം മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയെയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും ബന്ധപ്പെട്ടിരുന്നു.
എന്നാൽ, തമിഴ്നാട് ഘടകത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന നിലപാടാണ് തങ്ങൾ സ്വീകരിച്ചതെന്ന് ഖാദർ മൊയ്തീൻ വ്യക്തമാക്കി. മത്സരിച്ച രണ്ട് സീറ്റുകളിലും പാപനാശം, വാണിയമ്പാടി മികച്ച വിജയം നേടിയ ലീഗ്, നിലവിലെ രാഷ്ട്രീയ മാറ്റങ്ങൾക്കിടയിലും ഡിഎംകെ സഖ്യത്തിൽ ഉറച്ചുനിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയം അംഗീകരിക്കുന്നതായി മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. ഡിഎംകെ ആറ് തവണ അധികാരത്തിലിരുന്നിട്ടുണ്ടെന്ന് ഓർമിപ്പിച്ച അദ്ദേഹം ജയവും പരാജയവും ഡിഎംകെയ്ക്ക് പുത്തരിയല്ലെന്നും പറഞ്ഞു.
ഭരണകക്ഷിയായിരുന്നപ്പോൾ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കിയതുപോലെ ശക്തമായ പ്രതിപക്ഷമായി ജനങ്ങളുടെ ആവശ്യങ്ങൾക്കായി പോരാടുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് 1,54,82,782 വോട്ടുകൾ കിട്ടി. ടിവികെയേക്കാൾ 17.43 ലക്ഷം വോട്ടുകൾ മാത്രമാണ് ഡിഎംകെയ്ക്ക് കുറവുള്ളത്. വോട്ടിംഗ് ശതമാനത്തിലെ വ്യത്യാസം വെറും 3.52 ശതമാനം മാത്രമാണ്. ഇത് ജനങ്ങൾ ഇപ്പോഴും ഡിഎംകെയിൽ അർപ്പിക്കുന്ന വലിയ വിശ്വാസത്തിന്റെ തെളിവാണ്.
പാർട്ടി പ്രവർത്തകർ കൂടെയുള്ളപ്പോൾ താൻ എന്തിനെ പേടിക്കണം. ഒന്നര കോടിയിലധികം വരുന്ന വോട്ടുകൾ സംസ്ഥാനത്ത് പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ജയിച്ച എല്ലാ ഡിഎംകെ സ്ഥാനാർഥികളും ഉടൻ തന്നെ മണ്ഡലങ്ങളിൽ നേരിട്ടെത്തി വോട്ടർമാരോട് നന്ദി അറിയിക്കണം. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ എന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.
പെരിയാർ, അണ്ണാ, കലൈഞ്ജർ കരുണാനിധി എന്നിവരുടെ പാത പിന്തുടർന്ന് ഭാഷയ്ക്കും നാടിനും സംസ്കാരത്തിനും വേണ്ടിയുള്ള ദ്രാവിഡ രാഷ്ട്രീയ നിലപാട് തുടരുമെന്നും ജനത്തെ പിന്നിലാക്കാതെ വീണ്ടും ജയിക്കുമെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഭരണകക്ഷിയായ ഡിഎംകെയ്ക്ക് കനത്ത ആഘാതമേൽപ്പിച്ച് മന്ത്രിസഭയിലെ പ്രമുഖർ കൂട്ടത്തോടെ പരാജയപ്പെട്ടു. മത്സരിച്ച 32 മന്ത്രിമാരിൽ 15 പേർക്കും തങ്ങളുടെ സീറ്റുകൾ നിലനിർത്താനായില്ല. തമിഴക വെട്രി കഴകം നടത്തിയ വൻ മുന്നേറ്റമാണ് ഡിഎംകെ മന്ത്രിമാരുടെ പതനത്തിന് കാരണമായത്.
പരാജയപ്പെട്ട പ്രമുഖ മന്ത്രിമാർ:
ദുരൈമുരുകൻ (കാട്പാടി): ഡിഎംകെ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ ദുരൈമുരുകൻ ടിവികെയുടെ ഡോ. എം. സുധാകറിനോട് 7,309 വോട്ടുകൾക്ക് പരാജയപ്പെട്ടു.
പി.ടി.ആർ. പളനിവേൽ ത്യാഗരാജൻ (മധുര സെൻട്രൽ): ഐടി മന്ത്രിയായിരുന്ന ഇദ്ദേഹം 19,128 വോട്ടുകൾക്ക് ടിവികെ സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.
മാ. സുബ്രഹ്മണ്യൻ (സൈദാപ്പേട്ട്): ആരോഗ്യ മന്ത്രിയായിരുന്ന മാ. സുബ്രഹ്മണ്യൻ 28,514 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
അൻബിൽ മഹേഷ് പൊയ്യാമൊഴി (തിരുവെറുമ്പൂർ): വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇദ്ദേഹം 8,705 വോട്ടുകൾക്ക് പരാജയം രുചിച്ചു.
എസ്.എം. നാസർ (ആവഡി): മന്ത്രിമാരിൽ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയത് ഇദ്ദേഹമാണ്. 74,829 വോട്ടുകൾക്കാണ് ടിവികെ സ്ഥാനാർത്ഥി ഇദ്ദേഹത്തെ പരാജയപ്പെടുത്തിയത്.
ടി.ആർ.ബി. രാജ (മന്നാർഗുഡി): വ്യവസായ മന്ത്രിയായിരുന്ന ഇദ്ദേഹം 1,566 വോട്ടുകളുടെ ചെറിയ ഭൂരിപക്ഷത്തിന് എഎംഎംകെ സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.
National
ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ 'ബ്ലോക്ക്ബസ്റ്റർ' ക്ലൈമാക്സ് കൊളത്തൂർ മണ്ഡലത്തിൽ സംഭവിച്ചിരിക്കുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ ഉരുക്കുകോട്ടയിൽ അട്ടിമറിച്ച് തമിഴക വെട്രി കഴകം നേതാവ് വി.എസ്. ബാബു ചരിത്ര വിജയം നേടി. വെറും ഒരു തോൽവി എന്നതിലുപരി, 15 വർഷം നീണ്ട ഒരു രാഷ്ട്രീയ പകവീട്ടലിന്റെ കഥ കൂടിയാണ് ഈ ഫലം.
8,795 വോട്ടുകൾക്കാണ് വി.എസ്. ബാബു തന്റെ പഴയ 'ബോസ്' ആയിരുന്ന സ്റ്റാലിനെ പരാജയപ്പെടുത്തിയത്. 2011ൽ കൊളത്തൂർ മണ്ഡലം രൂപീകരിക്കപ്പെട്ടപ്പോൾ സ്റ്റാലിന്റെ തെരഞ്ഞെടുപ്പ് ചുമതല വിശ്വസ്തനായിരുന്നു വി.എസ്. ബാബു. അന്ന് സ്റ്റാലിൻ ജയിച്ചെങ്കിലും ഭൂരിപക്ഷം വെറും 2,734 വോട്ടുകളായി കുറഞ്ഞു. ഇതിൽ പ്രകോപിതരായ ഡിഎംകെ നേതൃത്വം ബാബുവിനെ ഉത്തരവാദിത്തങ്ങളിൽ നിന്ന് നീക്കുകയും പി.കെ. ശേഖർ ബാബുവിനെ പകരക്കാരനായി നിയമിക്കുകയും ചെയ്തു.
അന്ന് പാർട്ടിയിൽ നിന്ന് പുറന്തള്ളപ്പെട്ട ബാബു 2016-ൽ എഐഎഡിഎംകെയിൽ ചേർന്നു. എന്നാൽ കൃത്യം പത്ത് വർഷത്തിന് ശേഷം 2026 ഫെബ്രുവരിയിൽ ടിവികെയിൽ ചേർന്ന ബാബുവിന് ലഭിച്ചത് സ്റ്റാലിനെതിരെ നേരിട്ട് മത്സരിക്കാനുള്ള നിയോഗമായിരുന്നു. 2016-ൽ 37,000-വും 2021-ൽ 70,000-വും ഭൂരിപക്ഷം നേടി താൻ അജയ്യനാണെന്ന് കരുതിയ സ്റ്റാലിനെ അതേ മണ്ണിൽ തന്നെ ബാബു മലർത്തിയടിച്ചു.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന തോല്‍വി. കൊളത്തൂരിലാണ് സ്റ്റാലിന്റെ തോല്‍വി. ടിവികെ സ്ഥാനാര്‍ഥി വി.എസ്. ബാബുവിനോടാണ് സ്റ്റാലിന് പരാജയം ഏറ്റുവാങ്ങിയത്.
ശക്തമായ ത്രികോണ മത്സരത്തിനാണ് കൊളത്തൂര്‍ വേദിയായയത്. എഐഎഡിഎംകെയ്ക്കായി പി. ശാന്തന കൃഷ്ണനായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.
അതേസമയം സ്റ്റാലിനൊപ്പം ഭരണകക്ഷിയായ ഡിഎംകെയും തമിഴ്നാട്ടില്‍ തകര്‍ന്നടിഞ്ഞു. 234 സീറ്റുകള്‍ ഉള്ള തമിഴ്നാട്ടില്‍ 108 സീറ്റുകള്‍ വിജയുടെ ടിവികെ ലീഡ് ചെയ്യുകയാണ്. 65 സീറ്റുകള്‍ എഐഎഡിഎംകെ നേടിയപ്പോള്‍ 61 സീറ്റുകള്‍ മാത്രമാണ് സ്റ്റാലിനു നേടാനായത്.
National
ചെന്നൈ: തമിഴ്നാട്ടില്‍ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഭരണകക്ഷിയായ ഡിഎംകെ. കൊളത്തൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് എതിര്‍സ്ഥാനാര്‍ഥിയോട് ബഹുദൂരം പിന്നിലാണ്. ടിവികെ സ്ഥാനാര്‍ഥി വി.എസ്.ബാബു സ്റ്റാലിനേക്കാള്‍ 8000 ഓളം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.
2021ല്‍, എഐഎഡിഎംകെയുടെ ആദി രാജാറാമിനെതിരെ 70,384 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്റ്റാലിന് ഇവിടെ വിജയിച്ചത്. ചെന്നൈ ചെപ്പോക്ക്- തിരുവല്ലിക്കേനി മണ്ഡലത്തില്‍ സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും ആദ്യ ഘട്ടത്തില്‍ പിന്നിലായിരുന്നു. നിലവില്‍ ടിവികെ സ്ഥാനാര്‍ഥി സെല്‍വം ഡിയേക്കാള്‍ 3000 ഓളം വോട്ടുകള്‍ക്ക് ഉദയനിധി സ്റ്റാലിന് മുന്നിലാണ്.
അതേസമയം 234 മണ്ഡലങ്ങളുള്ള തമിഴ്നാട്ടില്‍ ഭരണം പിടിക്കാന്‍ 118 സീറ്റുകളാണ് വേണ്ടത്.
മറ്റ് പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കികൊണ്ട് 105 സീറ്റുകളില്‍ വിജയ്യുടെ പാർട്ടിയായ ടിവികെ ലീഡ് ചെയ്യുന്നുണ്ട്. എഡിഎംകെ 64, ഡിഎംകെ 44 കോണ്‍ഗ്രസ് 3, ബിജെപി 3 എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ ലീഡ് നില.
National
ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ നടന് വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) വന്‍ മുന്നേറ്റം. മറ്റ് പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കികൊണ്ട് 100 സീറ്റുകളില്‍ ടിവികെ ലീഡ് ചെയ്യുന്നുണ്ട്.
നിലവിലെ പ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് 71 സീറ്റുകളില്‍ ലീഡുണ്ട്. ഭരണകക്ഷിയായ ഡിഎംകെ 52 സീറ്റില്‍ ലീഡുമായി മൂന്നാം സ്ഥാനത്താണ്. കൊളത്തൂരിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിലും ചെന്നൈ ചെപ്പോക്ക്- തിരുവല്ലിക്കേനിയിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും പിന്നിലാണ്.
ഇതോടെ എംജിആര്‍, ജയലളിത എന്നിവരെപ്പോലെ സിനിമാരംഗത്തുനിന്ന് രാഷ്ട്രീയത്തിലെത്തി വിജയിച്ചവരുടെ ചരിത്രം വിജയ്യും പിന്തുടരും. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും മുന്‍ഗണന നല്കുന്ന വാഗ്ദാനങ്ങളാണ് വിജയ് മുന്നോട്ടുവച്ചിരുന്നത്. വ്യക്തിപരമായ വിവാദങ്ങളും റാലികളിലുണ്ടായ അപകടങ്ങളും വെല്ലുവിളികള്‍ ഉയര്‍ത്തിയെങ്കിലും അതൊന്നും വിജയ്ക്ക് പ്രതിസന്ധിയായില്ലെന്ന് തന്നെയാണ് ഫലം വ്യക്തമാക്കുന്നത്.
National
കോൽക്കത്ത: പശ്ചിമബംഗാളിലെ ഒന്നാംഘട്ട നിയമസഭ തെരഞ്ഞെടുപ്പിൽ സർവകാല റെക്കോർഡ്. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് 92.03 ശതമാനമാണ് പോളിംഗ്. വടക്കൻ ബംഗാൾ ഉൾപ്പടെ 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലെ ജനങ്ങളാണ് പോളിംഗ് ബൂത്തിലെത്തിയത്.
ഏപ്രിൽ 29ന് ആണ് പശ്ചിമബംഗാളിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. 142 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുക. 2021 ൽ സംസ്ഥാനത്ത് 82.64 ശതമാനമായിരുന്നു ആകെ പോളിംഗ്. പോളിംഗ് സമയം കഴിഞ്ഞെങ്കിലും ആറ് മണിക്കുള്ളിൽ ബൂത്തിലെത്തിയവർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അനുമതി നൽകിയിരുന്നു.
അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ വോട്ടെടുപ്പ് കണക്കുകളിൽ വ്യത്യാസം ഉണ്ടാകും. അതേസമയം ഇത്തവണത്തെ അമ്പരപ്പിക്കുന്ന പോളിംഗ് ശതമാനത്തിൽ അവകാശവാദങ്ങളുമായി മുന്നണികൾ രംഗത്തെത്തിക്കഴിഞ്ഞു.
അതേസമയം തമിഴ്നാട്ടിലും റെക്കോർഡ് പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒടുവിൽ നൽകുന്ന വിവരം അനുസരിച്ച് 85.03 ആണ് പോളിംഗ് ശതമാനം. 85.76 സ്ത്രീകളാണ് തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയത്.
തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായാണ് 80 ശതമാനം പോളിംഗ് കടക്കുന്നത്. 2021ൽ ഉണ്ടായിരുന്നതിനേക്കാൾ11 ശതമാനത്തോളം വർധനയാണ് പോളിംഗിൽ.
National
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ കുട്ടികളോട് വോട്ട് അഭ്യർഥനയുമായി ടിവികെ നേതാവും നടനുമായ വിജയ്. വീട്ടിലുള്ളവരോട് വിജയ്ക്ക് വോട്ട് ചെയ്യാൻ പറയണമെന്നായിരുന്നു താരത്തിന്റെ അഭ്യർഥന.
പുത്തൻ ഉടുപ്പും കിൻഡർ ജോയിയും നിങ്ങൾ കരഞ്ഞു വാങ്ങാറില്ലേ, അതുപോലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിജയ്യെയും വിജയിപ്പിക്കണം. വോട്ട് ചെയ്യാൻ തയാറാകുന്നില്ലെങ്കിൽ നിർബന്ധിച്ച് പറഞ്ഞയക്കണമെന്നും വിജയ് കുട്ടികളോട് പറഞ്ഞു.
അതേസമയം തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട്ടിൽ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുക. ഡിഎംകെ സഖ്യവും എൻഡിഎയും വിജയ് നയിക്കുന്ന ടിവികെയും വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
National
ന്യൂഡൽഹി: വനിതാ സംവരണ ബിൽ ചർച്ചയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡിഎംകെ. ബില്ല് വന്നാൽ പാർലമെന്റിലെ തമിഴ് ശബ്ദമില്ലാതാകുമെന്നും ജനസംഖ്യാ നിയന്ത്രണം മികച്ച രീതിയിൽ നടത്തിയ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാണ് ബില്ലെന്നും കനിമൊഴി പറഞ്ഞു.
പ്രതിഷേധ സൂചകമായി സഭയിൽ ഇന്നും കറുപ്പണിഞ്ഞ് കൊണ്ടാണ് ഡിഎംകെ അംഗങ്ങൾ എത്തിയത്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചെന്ന് കനിമൊഴി പറഞ്ഞു. പഴയ ബില്ല് വിജ്ഞാപനം ചെയ്യാതെ പുതിയ ബില്ല് ചർച്ച ചെയ്യുന്നത് എന്തിനാണ്.
പ്രാബല്യത്തിലാകാത്ത നിയമത്തിനാണ് ഭേദഗതി തയാറാക്കിയതെന്നും കനിമൊഴി പറഞ്ഞു. നീതിയെന്നു പറയുന്നത് എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്നതാണ്. സംസ്ഥാനങ്ങളുമായോ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായോ സംസാരിച്ചിരുന്നോ.
രാജ്യത്തെ ജനാധിപത്യ ഭൂപടം മാറ്റിവരയ്ക്കാനാണ് കേന്ദ്ര ശ്രമം. എന്ത് കൊണ്ട് തെരഞ്ഞെടുപ്പ് വേളയിൽ ബില്ല് കൊണ്ടുവന്നു. രാജ്യത്തെ വനിതകൾക്ക് ഇന്ന് സംവരണം ആവശ്യമാണ്. നിലവിലെ 543 സീറ്റുകളിൽ സംവരണം നടത്തട്ടെയെന്നും കനിമൊഴി പറഞ്ഞു.
National
40 ഡിഗ്രി പകല്ചൂടില് തിളയ്ക്കുന്ന തമിഴ്നാട്ടില്‍ അതിലും ഉച്ചസ്ഥായിയിലാണ് തെരഞ്ഞെടുപ്പു പ്രചാരണച്ചൂട്. ഇന്നേക്ക് ആറാം പകല്‍ തമിഴകത്തെ 234 നിയമസഭാ മണ്ഡലങ്ങളില്‍ 5.67 കോടി വോട്ടര്‍മാര്‍ വിധിയെഴുതും.
ഡിഎംകെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി, ടിവികെയുടെ വിജയ്, നാം തമിഴര്‍ കക്ഷിയുടെ സീമാന്‍, വിസികെയുടെ തോല് തിരുമാളവന് തുടങ്ങിയ മുന്‍നിര നേതാക്കളെല്ലാം ആവേശ പ്രചാരണത്തിലാണ്. നേതാക്കളെ വലയം ചെയ്ത് കടലിരമ്പല്പോലെ ആണ് പെണ് പ്രായ ഭേദമന്യേ അണികളുടെ ആരവമുയരുമ്പോള്‍ വിജയക്കൊടി ആരു പാറിക്കുമെന്ന് പലയിടങ്ങളിലും പ്രവചനാതീതമാണ്.
ഡിഎംകെ, ഐഐഎഡിഎംകെ വൈരികള്‍ തമ്മിലാണ് മുഖ്യപോരാട്ടമെങ്കിലും സൂപ്പര്‍ സ്റ്റാര്‍ ജോസഫ് വിജയ് ചന്ദ്രശേഖര്‍ നയിക്കുന്ന തമിഴക വെട്രി കഴക (ടിവികെ)ത്തിന്റെ കന്നിയങ്കത്തിലാണ് ദേശീയ ശ്രദ്ധ. 2024 ഫെബ്രുവരി രണ്ടിന് പിറവിയെടുത്ത ടിവികെ 234 മണ്ഡലങ്ങളില്‍ പത്രിക നല്‍കിയെങ്കിലും എടപ്പാടിയില്‍ പത്രിക തള്ളിയതോടെ തുടക്കം പാളി.
അത്തരത്തില്‍ 232 മണ്ഡലങ്ങളിലാണ് വിസില്‍ അടയാളത്തില്‍ ഇതര മുന്നണികളോടുള്ള പോരാട്ടം. വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റിലും ചെന്നൈയിലെ പെരമ്പൂരിലും മത്സരിക്കുന്നു. 180 സീറ്റുകളും 44.9 ശതമാനം വോട്ടുകളും ഡിഎംകെ നേടി സ്റ്റാലിന് ഭരണം തുടരുമെന്നാണ് അഗ്നി ന്യൂസ് അഭിപ്രായ സര്‍വേ ഫലം. ഭരണം പിടിക്കാന്‍ വേണ്ടത് 118 അസംബ്ളി സീറ്റുകള്‍ മാത്രം.
എഐഎഡിഎംകെ-ബിജെപി പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു തവണ സംസ്ഥാനം പറന്നു വലംവച്ചു. ഡിഎംകെ മുന്നണിക്ക് സ്റ്റാലിനാണ് പ്രചാരണ നായകന്. സീറ്റ് വിഭജനത്തില്‍ ചെറുതാക്കിയെന്ന കല്ലുകടിയുമായി അകന്നു നിന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതര ദേശീയ നേതാക്കളും ഉടന്‍ പ്രചാരണത്തിനെത്തുന്നതോടെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന്റെ കരുത്തു കൂടും. മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് 54 സീറ്റുകളും 38.5 ശതമാനം വോട്ടുകളുമാണ് അഗ്നി ന്യൂസ് സര്‍വേ ഫലം. വിജയ്യുടെ ടിവികെ പരമാവധി പിടിക്കുക 9.7 ശതമാനം വോട്ടുകള്‍ മാത്രമെന്നും സർവേയിൽ പറയുന്നു.
വൈകാരികമായി വിധിയെഴുതുന്ന തമിഴരുടെ നസിലിരിപ്പ് വോട്ടിംഗ് യന്ത്രം തുറക്കുമ്പോഴേ പുറത്തുവരൂ. റോഡ് ഷോകളും നേതാക്കളുടെ പ്രസംഗങ്ങള്‍ക്കിടെ ആവേശ മുദ്രാവാക്യങ്ങളുമായി തീ പാറുന്ന പോരാട്ടമാണ് മിക്ക മണ്ഡലങ്ങളിലും. താരാരാധന പരിധി വിടുന്ന സാഹചര്യത്തില്‍ അണികള്‍ റോഡ് ഷോകളില്‍ ബൈക്കപകടത്തില്‍ പെടുന്ന സാഹചര്യമുണ്ട്. തിക്കിലും തിരക്കിലും 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 51 നിര്‍ദേശങ്ങള്‍ പോലീസ് വിജയ്യുടെ പ്രചാരണ പരിപാടികള്‍ക്ക് നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും കനിമൊഴി എംപിയുമാണ് ഡിഎംകെയുടെ നായകനിര. സ്റ്റാലിന് എല്ലാ മണ്ഡലങ്ങളും ഓട്ടപ്രദക്ഷിണം നടത്തിയപ്പോള്‍ ചെന്നൈ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഉദയനിധി സ്റ്റാലിന്റെയും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയുടെയും പ്രചാരണം. കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ ചെന്നൈയില്‍ ക്യാമ്പ് ചെയ്താണ് ബിജെപി ക്യാന്പ ്ഏകോപിപ്പിക്കുന്നത്.
രണ്ടില അടയാളമായ എഐഎഡിഎംകെ മുന്നണിയില്‍ 27 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. 2021 ലെ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളിലേ ബിജെപി കടന്നുകൂടിയുള്ളു. എഐഎഡിഎംകെ 169 സീറ്റുകളില്‍ മത്സരിക്കുന്നു. സഖ്യകക്ഷികള്‍ക്ക് 65 മണ്ഡലങ്ങള്‍ നല്കി. ചെന്നൈയിലെ 16 സീറ്റുകളില്‍ 13 എണ്ണത്തിലും എഐഎഡിഎംകെ മത്സരിക്കുന്നു.
ഡിഎംകെ മുന്നണിയില്‍ കോണ്‍ഗ്രസ് 28 സീറ്റുകളില്‍ മത്സരിക്കുന്നു. 2021ല്‍ 25 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 18 സീറ്റുകളില്‍ വിജയിക്കാനായി. എം.കെ. സ്റ്റാലിന് ചെന്നൈയ്ക്കടുത്ത് കൊളത്തൂരില്‍നിന്നും ഉദയനിധി സ്റ്റാലിന് ചെപ്പോക്ക്-ട്രിപ്ലിക്കനില്നിന്നും വീണ്ടും ജനവിധി തേടുന്നു.
അടുത്തയിടെ ഡി.എം.കെ.യില്‍ ചേര്‍ന്ന മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന് ബോഡിനായ്ക്കന്നൂര്‍ സീറ്റു നല്കി. പനീര്‍ശെല്‍വത്തിനൊപ്പം ഡി.എം.കെ.യില്‍ ചേര്‍ന്ന പോള്‍ മനോജ് പാണ്ഡ്യനും ആര്. വൈദ്യലിംഗത്തിനും ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ആകെ 164 സീറ്റിലാണ് ഡിഎംകെ. മത്സരിക്കുന്നത്. 70 സീറ്റുകള്‍ സഖ്യക്ഷികള്‍ക്ക് അനുവദിച്ചു.
ഡിഎംകെയില്‍ 60 പേര് പുതുമുഖങ്ങളാണ്. കോണ്‍ഗ്രസ് (28), ഡിഎംഡി.കെ (10), വിസികെ. (എട്ട് ) സി.പി.എം. (അഞ്ച്), സിപിഐ (അഞ്ച്) എംഡിഎംകെ(നാല് ), മുസ്ലിംലീഗ് (രണ്ട്), കെഎംഡികെ. (രണ്ട് ), എംഎന്എംകെ. (രണ്ട്), മനിതനേയ ജനനായക കക്ഷി (ഒന്ന്), മുക്കുളത്തൂര്‍ പുലിപ്പടൈ(ഒന്ന്), എസഡിപിഐ. (ഒന്ന് ) തമിഴര്‍ ദേശം കക്ഷി (ഒന്ന്) എന്നിങ്ങനെയാണ് ഡിഎംകെ സീറ്റു വിഭജനം.
11 ഇടത്ത് ഡി.എംകെയുടെ ഉദയസൂര്യന് ചിഹ്നത്തിലാണ് സഖ്യകക്ഷികള്‍ മത്സരിക്കുന്നത്.എഐഎഡിഎംകെ മുന്നണിയില്‍ ബിജെപി 27, പിഎംകെ 18, എഎംഎംകെ 11, ടിഎംസി(മൂപ്പനാര്‍) അഞ്ച് എന്നിങ്ങനെയാണ് സീറ്റു വിഭജനം.
Movies
റാലിക്കിടെ വിജയ്ക്ക് ആരാധകൻ സമ്മാനിച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ ചർച്ചയാകുന്നത്. അന്തരിച്ച തമിഴ് നടനും ഡിഎംഡികെ നേതാവുമായിരുന്ന വിജയ്കാന്തിനും ഭാര്യ സംഗീതക്കുമൊപ്പം നില്ക്കുന്ന വിജയ്യുടെ ചിത്രമാണ് ആരാധകന് വിജയ്ക്ക് കൈമാറിയത്.
ചിത്രം വാങ്ങിയ ശേഷമുള്ള വിജയ്യുടെ മുഖഭാവമാണ് ഏവരും വീക്ഷിച്ചത്. ഇത് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയും ചെയ്തു.
വിജയകാന്ത്, വിജയ്യുടെയും സംഗീതയുടെയും കൈപിടിച്ചു നിൽക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത ഒരു വിവാഹ ചിത്രമായിരുന്നു അത്. ചിത്രത്തില്‍ നവവധുവിനെ പോലെയായിരുന്നു സംഗീതയുടെ വസ്ത്രങ്ങള്‍.
ആരാധകന്റെ അടുത്തു നിന്നും ഫോട്ടോ അത് ആരാധകര്‍ക്ക് നേരെ ഉയര്‍ത്തിപിടിച്ചു. ഇതിനുശേഷം ചിത്രം കുറച്ചു സമയം സൂക്ഷ്മമായി നോക്കുകയും ചെയ്തു.
വിജയ്യുടെ റാലിക്കിടെയാണ് ആരാധകൻ ഈ ചിത്രം സമ്മാനിച്ചത്. ചെങ്കൽപേട്ട് കോടതിയിൽ വിവാഹമോചന ഹർജി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംഗീതയുടെ ചിത്രം വിജയ് സ്വീകരിച്ചതെന്നതും ശ്രദ്ധേയമായി.
National
ചെന്നൈ: വനിതാ സംവരണവുമായി ബന്ധപ്പെട്ടുള്ള മണ്ഡല പുനർനിർണയ നീക്കത്തിൽ നിലപാട് കടുപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മണ്ഡല പുനർനിർണയ നടപടികളുമായി മുന്നോട്ട് പോയാൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിന് തമിഴ്നാട് സാക്ഷ്യം വഹിക്കുമെന്ന് സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.
വിഷയത്തിൽ അവസാന മുന്നറിയിപ്പെന്ന് വ്യക്തമാക്കിയാണ് സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് അനർഹമായ പ്രാധാന്യം നൽകി തമിഴ്നാടിന്റെ അധികാരം ഇല്ലാതാക്കാൻ ശ്രമിച്ചാൽ സർവശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു.
തമിഴ്നാടിന്റെ സ്വാഭിമാനത്തെ തൊട്ടാൽ ഓരോ വീട്ടിൽ നിന്നുള്ളവരും തെരുവിലിറങ്ങും. ഡൽഹിയിൽ ഇരുന്ന് സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരാമെന്ന് ആരും കരുതേണ്ടെന്നും തമിഴ്നാട് മുഖ്യമന്ത്രി അറിയിച്ചു.
1950 കളിലെയും 60 കളിലെയും ഡിഎംകെയുടെ പോരാട്ടവീര്യം ഇന്ത്യ വീണ്ടും കാണേണ്ടി വരും. മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഇന്നത്തെ അമരക്കാരൻ എന്ന നിലയിലുമാണ് താൻ ഇത് പറയുന്നതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ, തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് തന്റെ പ്രധാന തെരഞ്ഞെടുപ്പ് റാലികൾ പലതും റദ്ദാക്കിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. വിജയുടെ ഈ നീക്കത്തെ പരിഹസിച്ചുകൊണ്ട് ഭരണകക്ഷിയായ ഡിഎംകെ രംഗത്തെത്തി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിശ്ചയിച്ചിരുന്ന നിരവധി പൊതുപരിപാടികളും റാലികളുമാണ് വിജയ് പെട്ടെന്ന് റദ്ദാക്കിയത്. ഇത് വിജയ്യുടെ ആരാധകരെയും പാർട്ടി പ്രവർത്തകരെയും ഒരുപോലെ നിരാശരാക്കിയിട്ടുണ്ട്.
വോട്ട് തേടി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നതിന് പകരം വിജയ് വീട്ടിലിരുന്ന് രാഷ്ട്രീയം കളിക്കുകയാണെന്ന് ഡിഎംകെ പരിഹസിച്ചു. വിജയ്യുടെ രാഷ്ട്രീയ പ്രവർത്തനം 'വർക്ക് ഫ്രം ഹോം' മാതൃകയിലാണെന്നും ഡിഎംകെ നേതാക്കൾ കുറ്റപ്പെടുത്തി. എന്നാൽ റാലികൾ റദ്ദാക്കിയതിന് പിന്നിൽ കൃത്യമായ തന്ത്രങ്ങളുണ്ടെന്നാണ് ടിവികെ നൽകുന്ന സൂചന.
National
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. തന്റെ വിവാഹമോചന ഹർജിക്ക് പിന്നിൽ ഡിഎംകെ ഗൂഢാലോചനയാണെന്ന് വിജയ് ആരോപിച്ചു.
തിരുനെൽവേലിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ രാഷ്ട്രീയമായി നേരിടാൻ പലവിധത്തിലുള്ള ഗൂഢാലോചനകൾ നടക്കുന്നുണ്ട്. കരൂർ ദുരന്തവും ജനനായകൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളും തന്നെ തളർത്തിയിട്ടില്ലെന്നും വിജയ് പറഞ്ഞു.
തന്റെ യോഗങ്ങൾ തടയാൻ സർക്കാർ പ്രത്യേക മാർഗരേഖ വരെ കൊണ്ടുവന്നെങ്കിലും അത് വിജയിച്ചില്ല. അപകീർത്തിപ്പെടുത്താനാണ് തെരഞ്ഞെടുപ്പിന് മുൻപുള്ള വിവാഹ മോചന ഹർജി. എം.കെ. സ്റ്റാലിൻ കോടികൾ നൽകി സംസ്ഥാനത്തെ കോൺഗ്രസിനെ വിലയ്ക്കെടുത്തെന്നും വിജയ് ആരോപിച്ചു.
തമിഴ്നാട്ടിൽ ഇപ്പോഴുള്ളത് പണപ്പെട്ടി സഖ്യമാണെന്ന് ആരോപിച്ച വിജയ് യഥാർഥ കോൺഗ്രസ് പ്രവർത്തകർ തനിക്കൊപ്പമാണെന്നും കൂട്ടിച്ചേർത്തു.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി. രാഷ്ട്രീയ നേട്ടത്തിനായി പഴയ ചരിത്രം വിസ്മരിക്കരുതെന്നും ഇ.പി.എസ് ഓർമ്മിപ്പിച്ചു.
തന്നെ 'സംഘി' എന്ന് വിളിക്കുന്ന സ്റ്റാലിൻ സ്വന്തം പിതാവായ കരുണാനിധി എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരുമായി സഖ്യത്തിലായിരുന്ന കാര്യം മറക്കരുതെന്നും ഇ.പി.എസ് പറഞ്ഞു.
മിസ്റ്റർ ചീഫ് മിനിസ്റ്റർ താങ്കളുടെ അച്ഛൻ അന്ന് സംഘിയായിരുന്നോ എന്ന് ചോദിച്ച ഇ.പി.എസ്, തെരഞ്ഞെടുപ്പ് തോൽവി ഭയന്ന് എന്തും വിളിച്ചുപറയുന്ന രീതി സ്റ്റാലിൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലെ ജനങ്ങൾക്ക് എല്ലാം അറിയാം. ഡിഎംകെ ഭരണം അവസാനിപ്പിക്കുമെന്നും എഐഎഡിഎംകെ നേതൃത്വം നൽകുന്ന സർക്കാർ തമിഴ്നാട്ടിൽ അധികാരത്തിലേറുമെന്നും ഇ.പി.എസ്.കൂട്ടിച്ചേർത്തു.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കൊളത്തൂർ മണ്ഡലത്തിൽ നിന്നാണ് സ്റ്റാലിൻ ജനവിധിതേടുന്നത്.
റോഡ് ഷോയായിട്ടാണ് സ്റ്റാലിൻ പത്രികാ സമർപ്പണത്തിനെത്തിയത്. മത്സരം ഡൽഹിയും തമിഴ്നാടും തമ്മിൽ ആണെന്നും ആരൊക്കെ എതിരാളികളായി വന്നാലും ഡിഎംകെ ജയിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. സ്റ്റാലിനു പുറമെ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്യും പത്രിക സമര്‍പ്പിച്ചു.
രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിജയ് പെരമ്പൂരിലാണ് ഇന്ന് പത്രിക നൽകിയത്. കൊളത്തൂര്‍, വില്ലിവാക്കം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പത്രികാ സമര്‍പ്പണത്തിലും വിജയ് പങ്കെടുത്തു. ഏപ്രില്‍ ആറ് വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം.
National
ചെന്നൈ: ചെന്നൈ ജില്ലയിലെ 16 സീറ്റുകളിൽ 13ൽ ഡിഎംകെ-അണ്ണാ ഡിഎംകെ പോരാട്ടം. ഡിഎംകെയുടെ ശക്തികേന്ദ്രമായ ചെന്നൈയിൽ കരുത്തരായ സ്ഥാനാർഥികളെയാണ് അണ്ണാ ഡിഎംകെ രംഗത്തിറക്കിയിരിക്കുന്നത്. 2021ൽ ചെന്നൈയിലെ 16ൽ 15 മണ്ഡലങ്ങളും വിജയിച്ചത് ഡിഎംകെയാണ്.
ബിഎസ്പി നേതാവ് ആംസ്ട്രോംഗിന്റെ ഭാര്യ പോർക്കോടി തിരു വി കാ നഗറിൽ മത്സരിക്കും. ഡിഎംകെയിലെ കെ.എസ്. രവിചന്ദ്രനാണ് എതിർ സ്ഥാനാർഥി. കൊളത്തൂരിൽ എം.കെ. സ്റ്റാലിനെ നേരിടുന്നത് പി. സന്താനകൃഷ്ണനാണ്. ഉദയനിധി സ്റ്റാലിൻ മത്സരിക്കുന്ന ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിൽ ആദി രാജാറാം ആണ് അണ്ണാ ഡിഎംകെ സ്ഥാനാർഥി.
മുതിർന്ന നേതാവ് ഡി. ജയകുമാറും ചെന്നൈയിലെ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. ചെന്നൈയിലെ മൈലാപ്പൂർ, സെയ്ദാപേട്ട്, പെരന്പൂർ സീറ്റുകൾ യഥാക്രമം ബിജെപി, എഎംഎംകെ, പിഎംകെ കക്ഷികൾക്കാണ് അണ്ണാ ഡിഎംകെ നല്‍കിയിരിക്കുന്നത്. പെരന്പൂരിലാണ് ടിവികെ അധ്യക്ഷൻ വിജയ് ജനവിധി തേടുന്നത്.
National
ചെന്നൈ: ഏപ്രിൽ 23-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി 164 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥിപട്ടിക ഡിഎംകെ പുറത്തുവിട്ടു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും, മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും നിലവിലുള്ള നഗരമണ്ഡലങ്ങളിൽ നിന്നുതന്നെ ജനവിധി തേടും.
കഴിഞ്ഞദിവസം ഡിഎംകെ, ഘടകകക്ഷികളുമായുള്ള സീറ്റുവിഭജനം പൂർത്തിയാക്കിയിരുന്നു. കോൺഗ്രസ് 28 സീറ്റിലും ഡിഎംഡികെ പത്തുസീറ്റിലും മത്സരിക്കും. സിപിഐയും സിപിഎമ്മും അഞ്ച് സീറ്റുകളിൽ വീതം മത്സരിക്കും.
60 പുതുമുഖങ്ങൾ, വനിതകൾ 18
ചെന്നൈ: ഡിഎംകെ സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിച്ചത് 60 പുതുമുഖങ്ങൾ. 34 സിറ്റിംഗ് മന്ത്രിമാരിൽ 28 പേർ വീണ്ടും മത്സരിക്കുമ്പോൾ നാലുപേർക്കു സീറ്റ് നിഷേധിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ കൊളത്തൂരിൽ നിന്നുതന്നെ ജനവിധി തേടും. മുതിർന്ന നേതാവും മന്ത്രിയുമായ ദുരൈ മുരുകൻ കാട്ടുപട്ടിയിലും മത്സരിക്കും. മറ്റൊരു മുതിർന്ന നേതാവ് ആർ. ഗാന്ധി ഇക്കുറി മത്സരിക്കുന്നില്ല. പകരം മകൻ വിനോദ് ഗാന്ധി റാണിപേട്ടയിൽനിന്നു മത്സരിക്കും.
ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വിശ്വസ്തൻ കാർത്തിക് അണ്ണാനഗറിൽ നിന്നും തമിഴൻ പ്രസന്ന എഗ്മോർ മണ്ഡലത്തിൽനിന്നു മത്സരിക്കും. നടനും ടിവികെ നേതാവുമായ വിജയ് മത്സരിക്കുമെന്ന് അഭ്യൂഹമുള്ള പെരമ്പൂരിൽ ഡിഎംകെ സ്ഥാനാർഥിയായി ആർ.ടി.ശേഖറെയാണ് ഡിഎംകെ മത്സരിപ്പിക്കുന്നത്.
ഒന്നിലധികം കേസുകൾ നേരിടുന്ന മുൻ മന്ത്രി പൊൻമുടിക്ക് ഇക്കുറി സീറ്റില്ല. പകരം പൊൻമുടിയുടെ മകൻ ഗൗതം സിഗാമണി തിരുക്കോവിലൂരിൽ നിന്നും മത്സരിക്കും. ക്ഷീര മന്ത്രി മനോ തങ്കരാജും മത്സരിക്കുന്നില്ല. ഈ സീറ്റ് ഡിഎംകെ സിപിഐയ്ക്കു നൽകി. സ്റ്റാലിന്റെ സഹോദരിയും പാർലമെന്റ് അംഗവുമായ കനിമൊഴി മത്സരിക്കുമെന്ന് അഭ്യുഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പട്ടികയിൽ ഇടംകണ്ടില്ല.
60 പുതുമുഖങ്ങളിൽ ഭൂരിഭാഗവും യുവാക്കളാണ്. വിജയ് നേതൃത്വം നൽകുന്ന ടിവികെയുടെ വോട്ടുബാങ്കിൽ കണ്ണുവെച്ചാണ് ഡിഎംകെയുടെ ഈ സുപ്രധാന നീക്കം. 18 വനിതകളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ആകെയുള്ള 234 സീറ്റിൽ ഡിഎംകെ 164 സീറ്റുകളിലാണ് മത്സരിക്കുന്നത്. ബാക്കിയുള്ള 70 സീറ്റുകളിൽ സഖ്യകക്ഷികളാണ് മത്സരിക്കുന്നത്.
ഡിഎംകെ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം സീറ്റുകളിൽ കോൺഗ്രസാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി സ്റ്റാലിനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇന്നു തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കുമെന്നും നാളെ പ്രചാരണം ആരംഭിക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു. മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെ നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ ഡിഎംഡികെ പത്തു സീറ്റിൽ മത്സരിക്കും. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനും ഡിഎംഡികെ സെക്രട്ടറി ജനറൽ പ്രേമലത വിജയകാന്തും സീറ്റ് ധാരണ കരാറിൽ ഒപ്പുവച്ചു.
തോൽ തിരുമാവളവൻ നേതൃത്വം നല്കുന്ന വിസികെയ്ക്ക് എട്ടു സീറ്റ് നല്കി. പത്തു സീറ്റായിരുന്നു വിസികെ ആവശ്യപ്പെട്ടിരുന്നത്. ആറു സംവരണ സീറ്റുകളിലും രണ്ടു ജനറൽ സീറ്റുകളിലും വിസികെ മത്സരിക്കും.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ഡിഎംകെ - സിപിഎം സീറ്റ് വിഭജന തർക്കം പരിഹരിക്കാൻ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി നേരിട്ട് ഇടപെട്ടു. കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റുകൾ വേണമെന്ന കടുംപിടിത്തത്തിനു മുന്നിൽ ഡിഎംകെ വഴങ്ങാത്ത സാഹചര്യത്തിലാണു ബേബിയുടെ അടിയന്തര ഇടപെടൽ.
കഴിഞ്ഞ തവണ സിപിഎം ആറു സീറ്റിൽ മത്സരിച്ചിരുന്നു. എന്നാൽ ഇത്തവണ അഞ്ച് സീറ്റുകളെ നൽകൂവെന്നാണ് ഡിഎംകെയുടെ നിലപാട്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുവേണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. ഇതാണ് ചർച്ച വഴിമുട്ടിച്ചത്. തുടർന്ന് സിപിഎം ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെടണമെന്നു ഡിഎംകെ ആവശ്യപ്പെടുകയായിരുന്നു.
എംഡിഎംകെ അധ്യക്ഷൻ വൈകോ എം.എ.ബേബിയെ സന്ദർശിച്ചതും തർക്കം തീർക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും റിപ്പോർട്ടുണ്ട്. അഞ്ചു സീറ്റുകളിൽ സിപിഐയുമായി ധാരണയിലെത്തിയെന്നും അതിനാൽ സിപിഎമ്മും വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.
National
ചെന്നൈ: തമിഴ്നാട്ടിൽ സിപിഐക്ക് അഞ്ചു സീറ്റ് നല്കി ഡിഎംകെ. നിരവധി തവണ നടന്ന ചർച്ചകൾക്കൊടുവിലാണു തീരുമാനം.
2021ൽ സിപിഐ ആറു സീറ്റിൽ മത്സരിച്ചിരുന്നു. ഇതിൽ രണ്ടെണ്ണത്തിലാണു വിജയിച്ചത്.
കൂടുതൽ പാർട്ടികൾ സഖ്യത്തിന്റെ ഭാഗമായതുകൊണ്ട് സീറ്റിന്റെ എണ്ണം കുറയ്ക്കണമെന്ന് സിപിഐ നേതൃത്വത്തോട് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു.
National
ചെന്നൈ: ഡിഎംകെയുടെ ശക്തിദുർഗമായ ചെന്നൈ നഗരത്തിലെ സീറ്റുകൾ പിടിച്ചെടുക്കാനൊരുങ്ങി നടൻ വിജയിന്റെ പാർട്ടിയായ ടിവികെ. 2021ൽ ചെന്നൈ നഗരത്തിലെ 16 സീറ്റുകളും വിജയിച്ചത് ഡിഎംകെയായിരുന്നു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരും മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധിയുടെ മണ്ഡലമായ ചെപ്പോക്ക്-തിരുവല്ലിക്കേനിയും ചെന്നൈ നഗരത്തിലാണ്. മന്ത്രിമാരായ പി.കെ. ശേഖർ ബാബു (ഹാർബർ), മാ സുബ്രഹ്മണ്യൻ (സെയ്ദാപേട്ട്) എന്നിവരും ചെന്നൈ നഗരത്തിൽനിന്നാണു വിജയിച്ചത്.
ചെന്നൈ നഗരത്തിലെ പെരന്പൂരിൽ നടൻ വിജയ് മത്സരിക്കണമെന്നാണു ടിവികെ നേതാക്കളുടെ താത്പര്യം. പാർട്ടി ജനറൽ സെക്രട്ടറിമാായ ബുസി എൻ. ആനന്ദ് ടി നഗറിലും ആധവ് അർജുന വില്ലിവാക്കത്തും മത്സരിക്കാനൊരുങ്ങുകയാണ്.
അണ്ണാ ഡിഎംകെയിൽനിന്നു ടിവികെയിലെത്തിയ ജെ.സി.ഡി. പ്രഭാകർ തൗസന്റ്സ് ലൈറ്റ്സിൽ മത്സരിച്ചേക്കും. തമിഴ്നാട്ടിൽ ആരുമായും സഖ്യമുണ്ടാക്കില്ലെന്ന് ഇന്നലെയും വിജയ് ആവർത്തിച്ചു.
എൻഡിഎ സഖ്യം ഇല്ലെന്നു സ്ഥിരീകരിച്ച് വിജയ്
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുമായി സഖ്യമില്ലെന്ന് സ്ഥിരീകരിച്ച് നടനും ടിവികെ നേതാവുമായ വിജയ്. സഖ്യത്തിന് ടിവികെ തയാറാകുമെന്ന പ്രചാരണം അണികളെ ആശയക്കുഴപ്പത്തിലെത്തിക്കുന്നുണ്ടെന്നും മാമല്ലപുരത്ത് ഇഫ്താർ ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
മതേതര, സാമൂഹ്യനീതി തത്വങ്ങളിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ടിവികെ തയാറല്ല. മാത്രമല്ല ടിവികെയുടെ നേതൃത്വത്തിലുള്ള സർക്കാർ മാത്രമാണ് ലക്ഷ്യം. ഒരു മുന്നണിയുടെയും ബി ടീമായി പ്രവർത്തിക്കാനില്ലെന്നും എൻഡിഎയെ പേരെടുത്തു പറയാതെ വിജയ് പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയുടെ ഭാഗമായ എംഡിഎംകെയ്ക്ക് നാലു സീറ്റ് നല്കാൻ ധാരണ. ഇതിൽ മൂന്നു സീറ്റിൽ ഡിഎംകെയുടെ ഉദയസൂര്യൻ ചിഹ്നത്തിലാണു മത്സരിക്കുക.
ഒരു സീറ്റിൽ പാർട്ടിചിഹ്നത്തിൽ മത്സരിക്കും. വൈകോ നേതൃത്വം നല്കുന്ന പാർട്ടിയാണ് എംഡിഎംകെ.
National
ചെന്നൈ: വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ബിജെപിയെ പരിഹസിച്ച് എംപി തിരുച്ചി ശിവ. ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ടിന്റെ അന്ത്യത്തിന് കാരണമായ വാട്ടർലൂ യുദ്ധത്തെ അനുസ്മരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. "നെപ്പോളിയന് വാട്ടർലൂ എങ്ങനെയോ, അതുപോലെയായിരിക്കും ബിജെപിക്ക് തമിഴ്നാട്," എന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലെ രാഷ്ട്രീയ പോരാട്ടം പ്രത്യയശാസ്ത്രപരമാണ്. ബിജെപി നയിക്കുന്ന എൻഡിഎയുടെ 'ഏകപക്ഷീയമായ' നയങ്ങളും ദ്രാവിഡ രാഷ്ട്രീയത്തിന്റെ 'ബഹുസ്വരതയും' തമ്മിലാണ് പോരാട്ടമെന്ന് അദ്ദേഹം ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കാനാണ് ഡിഎംകെ ശ്രമിക്കുന്നത്. എന്നാൽ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഭിന്നതകളിൽ ഏകത്വം കണ്ടെത്താനാണ് ഡിഎംകെ ആഗ്രഹിക്കുന്നതെന്നും എന്നാൽ ബിജെപി എല്ലാം ഏകീകൃതമാക്കാൻ നിർബന്ധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ രണ്ട് സ്ഥാനാർത്ഥികളിലൊരാളായി തിരുച്ചി ശിവയെയും മറ്റൊരാളായി പ്രൊഫസർ ജെ. കോൺസ്റ്റന്റൈൻ രവീന്ദ്രനെയും പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
National
ചെന്നൈ: ഡിഎംകെയെയും എം.കെ സ്റ്റാലിനെയും വിമർശിച്ച് ടിവികെ അധ്യക്ഷൻ വിജയ്. ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണയുണ്ട് വിജയ് പറഞ്ഞു.
പ്രചാരണയോഗങ്ങളിൽ ആളെ കുറയ്ക്കാൻ ഡിഎംകെ ശ്രമിക്കുന്നു. അഴിമതി മാത്രം ചെയ്യുന്ന ഡിഎംകെ വീണ്ടും അധികാരത്തിലെത്തുമെന്ന് പറയുന്നു. പ്രഗത്ഭനായ കരുണാനിധിയ്ക്ക് പോലും അതിന് സാധിച്ചിട്ടില്ല. പിന്നെ എങ്ങനെ സ്റ്റാലിനെ കൊണ്ട് സാധിക്കുമെന്ന് വിജയ് ചോദിച്ചു.
ടിവികെയെ തടയാൻ പരമാവധി കുറ്റം പറഞ്ഞ് അണ്ണാഡിഎംകെയും അതിനായി ശ്രമിക്കുന്നു. രണ്ടു പാർട്ടികൾ മാത്രം തമിഴ്നാട് ഭരിച്ചാൽ മതിയെന്നാണ് ഇവരുടെ തീരുമാനം. 2026 തെരഞ്ഞെടുപ്പിൽ ഇത് മാറുമെന്ന് വിജയ് പറഞ്ഞു.
കർഷകരെയും മത്സ്യത്തൊഴിലാളികളെയും എല്ലാം ഡിഎംകെ മറന്നു. എന്നാൽ ടിവികെ അവർക്ക് ഒപ്പമാണ്. അധികാരത്തിൽ എത്തിയാൽ കർഷകർക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ടിവികെ സർക്കാർ ഒരുക്കും.
അഞ്ച് ഏക്കർ വരെ ഭൂമിയുള്ളവരുടെ ബാങ്ക് വായ്പ എഴുതിത്തള്ളും. പത്ത് ഏക്കർ വരെ ഭൂമിയുള്ളവരുടെ വായ്പയിൽ 50 ശതമാനം എഴുതി തള്ളും. രണ്ടേക്കർ വരെ ഭൂമിയുള്ള കർഷകരുടെ മക്കളുടെ പഠന ചിലവ് ഏറ്റെടുക്കുമെന്നും വിജയ് വ്യക്തമാക്കി.
National
ചെന്നൈ: അന്തരിച്ച നടൻ വിജയകാന്ത് ആരംഭിച്ച രാഷ്ട്രീയ പാർട്ടി ഡിഎംഡികെയ്ക്ക് രാജ്യസഭ സീറ്റ് നൽകാൻ ഡിഎംകെയിൽ ധാരണ. ഡിഎംഡികെയും ഡിഎംകെയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
ഡിഎംഡികെയ്ക്ക് ആദ്യമായാണ് രാജ്യസഭയിൽ പ്രാതിനിധ്യം ലഭിക്കുന്നത്. 2011ലെ ജയലളിത സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ സ്ഥാനം അലങ്കരിച്ചിരുന്ന ഡിഎംഡികെയ്ക്ക് നിലവിൽ ഒരു നിയമസഭാംഗം പോലുമില്ല.
രാജ്യസഭ സീറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് പാർട്ടിയുടെ ട്രഷററായ എൽ.കെ. സുധീഷ്, ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ഡിഎംഡികെയ്ക്കായി കരാർ ഒപ്പുവച്ചു.
National
ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ എൻഡിഎ വൻ വിജയം നേടുമെന്ന് എഐഎഡിഎംകെ നേതാവ് ശെല്ലൂർ രാജു. ചരിത്ര ഭൂരിപക്ഷം നേടിയായിരിക്കും എൻഡിഎ അധികാരത്തിലെത്തുതയെന്നും ശെല്ലൂർ രാജു അവകാശപ്പെട്ടു.
"സംസ്ഥാനത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ഡിഎംകെ സർക്കാരിനെ അവർ വെറുത്തുകഴിഞ്ഞു. തോൽവി ഭയന്ന് സർക്കാർ ധനസഹായം വാരിക്കൊരി നൽകുകയാണ്. പക്ഷെ ഇനി എന്ത് ചെയ്താലും ജനങ്ങൾ ഡിഎംകെയെ ജയിപ്പിക്കില്ല.'-ശെല്ലൂർ രാജു പറഞ്ഞു.
"ജനങ്ങൾ എൻഡിഎ ഭരണത്തിലെത്തണമെന്നാണ് ആഗ്രഹിക്കുന്നത്. വികസനത്തിനായി ഡബിൾ എൻജിൻ സർക്കാർ അധികാരത്തിൽ വരേണ്ടതുണ്ടെന്ന് അവർക്കറിയാം. അതിന് വേണ്ടി അവർ ഇത്തവണ വോട്ട് ചെയ്യും.'-ശെല്ലൂർ രാജു കൂട്ടിച്ചേർത്തു.
National
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന ഒ.പനീർശെൽവം ഡിഎംകെയിൽ ചേർന്നു. വെള്ളിയാഴ്ച ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്തെത്തിയ ഒ. പനീർശെൽവത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മറ്റു മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു.
തുടർന്നാണ് ഒപിഎസ് ഔദ്യോഗികമായി ഡിഎംകെയിൽ അംഗമായത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ നടക്കുന്ന സുപ്രധാന രാഷ്ട്രീയനീക്കമാണ് ഒപിഎസിന്റെ ഡിഎംകെ പ്രവേശം. എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള വഴികളടഞ്ഞതോടെ ഒപിഎസ് ഡിഎംകെ നേതൃത്വവുമായി അടുത്തത്.
കഴിഞ്ഞദിവസം മന്ത്രി പി.കെ. ശേഖർബാബുവിന്റെ നേതൃത്വത്തിലും ഒപിഎസുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിൽ ഒപിഎസ് ഡിഎംകെയിൽ അംഗമായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബോഡിനായ്ക്കന്നൂർ നിയോജകമണ്ഡലത്തിൽ നിന്ന് ഒ.പനീർശെൽവം മത്സരിക്കുമെന്നാണ് സൂചന.
മൂന്ന് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ഒ.പനീർശെൽവം ജയലളിതയുടെ വിശ്വസ്തനായ നേതാവായിരുന്നു. ജയലളിതയുടെ മരണത്തിന് പിന്നാലെയാണ് എഐഎഡിഎംകെയിൽ ഒപിഎസും എടപ്പാടി കെ.പളനിസ്വാമിയും തമ്മിൽ അധികാരവടംവലി രുക്ഷമായത്.
National
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന ഒ.പനീർശെൽവം ഇന്ന് ഡിഎംകെയിൽ അംഗത്വമെടുത്തേക്കുമെന്ന് റിപ്പോർട്ട്. രാവിലെ അദ്ദേഹം ഡിഎംകെ ആസ്ഥാനത്തെത്തും. കഴിഞ്ഞ ദിവസം സ്റ്റാലിനുമായി ഒപിഎസ് ചർച്ച നടത്തിയിരുന്നു.
തേനി ജില്ലയിലെ ഉറച്ച സീറ്റിൽ നിന്ന് പനീർശെൽവം നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഡിഎംകെ സഖ്യം വീണ്ടും അധികാരത്തില്‍ എത്തുമെന്നും എം.കെ. സ്റ്റാലിന് മുഖ്യമന്ത്രിയായി തുടരുമെന്നും ഒ. പനീര്‍ശെല്‍വം പറഞ്ഞിരുന്നു.
ബജറ്റ് ചർച്ചകൾക്കിടെ നിയമസഭയിൽ ഒപിഎസ് പക്ഷ എംഎല്‍എ പി.അയ്യപ്പന് സ്റ്റാലിനെ പ്രശംസിച്ചതും ശ്രദ്ധേയമായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം അണ്ണാ ഡിഎംകെയില്‍ തിരിച്ചെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു ഒപിഎസ്.
എന്നാല്‍ എല്ലാ ശ്രമങ്ങള്‍ക്കും എഐഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി തടയിട്ടു. ഇതിനിടെ സ്വന്തമായി പാര്‍ട്ടി പ്രഖ്യാപിയ്ക്കാനുള്ള നീക്കവും ഒപിഎസ് നടത്തിയിരുന്നു. തുടർന്നാണ് അദ്ദേഹം ഡിഎംകെയിൽ ചേരാൻ തീരുമാനിച്ചത്.
National
ചെന്നൈ: തമിഴ്നാട്ടിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഡിഎംകെയുമായി സീറ്റ് വിഭജന ചർച്ച നടത്തി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വസതിയിൽ രാത്രി 8.30ഓടെ ആയിരുന്നു ചർച്ച. ഡിഎംകെ സഖ്യത്തിലെ സീറ്റ് വിഭജന ചര്‍ച്ചകൾ പുരോഗമിക്കുകയാണ്.
സീറ്റ് വിഭജന ചർച്ചകൾക്കായി ടി.ആർ. ബാലുവിന്റെ നേതൃത്വത്തിൽ ഡിഎംകെ ഏഴംഗ സമിതി രൂപീകരിച്ചിരുന്നു. കഴിഞ്ഞ തവണ 25 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 38 സീറ്റുകളും മൂന്ന് മന്ത്രി സ്ഥാനങ്ങളുമാണ് ഇത്തവണ ആവശ്യപ്പെട്ടത്.
25 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 17 സീറ്റുകളില്‍ വിജയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ഇത്തവണ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മുസ്ലിം ലീഗുമായും ഡിഎംകെ രൂപീകരിച്ച സമിതി ചര്‍ച്ച നടത്തി.
അഞ്ച് സീറ്റുകളാണ് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. മക്കള്‍ നീതി മയം, എംഡിഎംകെ, മനിതനേയ മക്കള്‍ കക്ഷി എന്നീ പാര്‍ട്ടികളുമായി ടി.ആർ. ബാലുവിന്റെ നേതൃത്വത്തിലുള്ള സമിതി നാളെ ചർച്ച നടത്തും. കൂടുതല്‍ പാര്‍ട്ടികള്‍ സഖ്യത്തിലേയ്ക്ക് വന്നതിനാല്‍ എല്ലാ പാര്‍ട്ടികളും സീറ്റുകള്‍ ത്യാഗം ചെയ്യാന്‍ തയാറാകണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിൽ സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്കായി ഏഴംഗ സമിതി രൂപവത്കരിച്ച് ഡിഎംകെ. ടി.ആർ. ബാലു ആണ് സമിതി അധ്യക്ഷൻ. സഖ്യകക്ഷികളുമായുള്ള ചർച്ച നാളെ ആരംഭിക്കുമെന്നാണു റിപ്പോർട്ട്.
ഡിഎംകെ സഖ്യത്തിലെത്തിയ ഡിഎംഡികെയ്ക്ക് കോൺഗ്രസിനെക്കാൾ കൂടുതൽ സീറ്റ് നല്‍കിയേക്കും. 2021ൽ കോൺഗ്രസിന് 25 സീറ്റാണു നല്‍കിയത്. മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. സ്റ്റാലിൻ അധികാരം നിലനിർത്തുമെന്നു പനീർശെൽവം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഇതിനിടെ, തമിഴ്നാട്ടിൽ കൂട്ടുകക്ഷി സർക്കാരിനു യാതൊരു സാധ്യതയുമില്ലെന്നും വൻ ഭൂരിപക്ഷത്തോടെ ഡിഎംകെ അധികാരം നിലനിർത്തുമെന്നും എംഡിഎംകെ നേതാവ് വൈകോ പറഞ്ഞു.
National
ചെന്നൈ : നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം. മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ കേഡര്‍ റൈറ്റ്സ് റിട്രീവല്‍ കഴകം നേതാവുമായ ഒ. പനീർശെൽവം ഡിഎംകെയിൽ ചേരുമെന്നാണ് സൂചന.
മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിമുമായി പനീർശെൽവം കൂടിക്കാഴ്ച നടത്തി. അന്തരിച്ച നേതാവ് വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ ഡിഎംകെ നയിക്കുന്ന സഖ്യത്തിൽ ചേർന്നതിന് പിന്നാലെയാണ് ഒ. പനീർസെൽവത്തെയും മുന്നണിയിൽ എത്തിക്കാൻ ഡിഎംകെ നീക്കം നടത്തുന്നത്.
നിയമസഭ മന്ദിരത്തിൽ വച്ചായിരുന്നു പനീർസെൽവവുമായുള്ള ചർച്ചകൾ നടന്നത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ചർച്ചയിൽ പങ്കെടുത്തു. എൻഡിഎയിൽ ചേരാതെ സ്വതന്ത്ര നിലപാട് സ്വീകരിക്കാമോ എന്നും ഒപിഎസിനോട് സ്റ്റാലിൻ ആരാഞ്ഞതായാണ് വിവരം. ഒപിഎസിന്റെ മകനും ഒപ്പമുണ്ടായിരുന്നു.