x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; സ്റ്റാ​ലി​ന്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു


Published: March 30, 2026 02:19 PM IST | Updated: March 30, 2026 02:24 PM IST

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​കെ.​സ്റ്റാ​ലി​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. കൊ​ള​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് സ്റ്റാ​ലി​ൻ ജ​ന​വി​ധി​തേ​ടു​ന്ന​ത്.

റോ​ഡ് ഷോ​യാ​യി​ട്ടാ​ണ് സ്റ്റാ​ലി​ൻ പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​നെ​ത്തി​യ​ത്. മ​ത്സ​രം ഡ​ൽ​ഹി​യും ത​മി​ഴ്നാ​ടും ത​മ്മി​ൽ ആ​ണെ​ന്നും ആ​രൊ​ക്കെ എ​തി​രാ​ളി​ക​ളാ​യി വ​ന്നാ​ലും ഡി​എം​കെ ജ​യി​ക്കു​മെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. സ്റ്റാ​ലി​നു പു​റ​മെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ന്‍ വി​ജ​യ്‌​യും പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു.

ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന വി​ജ​യ് പെ​ര​മ്പൂ​രി​ലാ​ണ് ഇ​ന്ന് പ​ത്രി​ക ന​ൽ​കി​യ​ത്. കൊ​ള​ത്തൂ​ര്‍, വി​ല്ലി​വാ​ക്കം മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​ലും വി​ജ​യ് പ​ങ്കെ​ടു​ത്തു. ഏ​പ്രി​ല്‍ ആ​റ് വ​രെ​യാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​മ​യം.

Tags : M.K. Stalin Dmk tamilnadu election

Recent News

Corehub Up