x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണയെന്ന് വിജയ്


Published: March 4, 2026 01:14 PM IST | Updated: March 4, 2026 01:14 PM IST

ചെന്നൈ: ഡിഎംകെയെയും എം.കെ സ്റ്റാലിനെയും വിമർശിച്ച് ടിവികെ അധ്യക്ഷൻ വിജയ്. ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണയുണ്ട് വിജയ് പറഞ്ഞു.

പ്രചാരണയോഗങ്ങളിൽ ആളെ കുറയ്ക്കാൻ ഡിഎംകെ ശ്രമിക്കുന്നു. അഴിമതി മാത്രം ചെയ്യുന്ന ഡിഎംകെ വീണ്ടും അധികാരത്തിലെത്തുമെന്ന് പറയുന്നു. പ്രഗത്ഭനായ കരുണാനിധിയ്ക്ക് പോലും അതിന് സാധിച്ചിട്ടില്ല. പിന്നെ എങ്ങനെ സ്റ്റാലിനെ കൊണ്ട് സാധിക്കുമെന്ന് വിജയ് ചോദിച്ചു.

ടിവികെയെ തടയാൻ പരമാവധി കുറ്റം പറഞ്ഞ് അണ്ണാഡിഎംകെയും അതിനായി ശ്രമിക്കുന്നു. രണ്ടു പാർട്ടികൾ മാത്രം തമിഴ്നാട് ഭരിച്ചാൽ മതിയെന്നാണ് ഇവരുടെ തീരുമാനം. 2026 തെരഞ്ഞെടുപ്പിൽ ഇത് മാറുമെന്ന് വിജയ് പറഞ്ഞു.

കർഷകരെയും മത്സ്യത്തൊഴിലാളികളെയും എല്ലാം ഡിഎംകെ മറന്നു. എന്നാൽ ടിവികെ അവർക്ക് ഒപ്പമാണ്. അധികാരത്തിൽ എത്തിയാൽ കർഷകർക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ടിവികെ സർക്കാർ ഒരുക്കും.

അഞ്ച് ഏക്കർ വരെ ഭൂമിയുള്ളവരുടെ ബാങ്ക് വായ്പ എഴുതിത്തള്ളും. പത്ത് ഏക്കർ വരെ ഭൂമിയുള്ളവരുടെ വായ്പയിൽ 50 ശതമാനം എഴുതി തള്ളും. രണ്ടേക്കർ വരെ ഭൂമിയുള്ള കർഷകരുടെ മക്കളുടെ പഠന ചിലവ് ഏറ്റെടുക്കുമെന്നും വിജയ് വ്യക്തമാക്കി.

Tags : Vijay ADMK DMK election

Recent News

Corehub Up