x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​ഗീ​ത​യ്ക്കൊ​പ്പ​മു​ള്ള ചി​ത്രം സ​മ്മാ​നി​ച്ച് ആ​രാ​ധ​ക​ൻ; വി​ജ​യ്‌​യു​ടെ മു​ഖ​ഭാ​വം ച​ർ​ച്ച​യാ​കു​ന്നു


Published: April 16, 2026 09:36 AM IST | Updated: April 16, 2026 09:36 AM IST

റാ​ലി​ക്കി​ടെ വി​ജ​യ്ക്ക് ആ​രാ​ധ​ക​ൻ സ​മ്മാ​നി​ച്ച ഒ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. അ​ന്ത​രി​ച്ച ത​മി​ഴ് ന​ട​നും ഡി​എം​ഡി​കെ നേ​താ​വു​മാ​യി​രു​ന്ന വി​ജ​യ്കാ​ന്തി​നും ഭാ​ര്യ സം​ഗീ​ത​ക്കു​മൊ​പ്പം നി​ല്‍​ക്കു​ന്ന വി​ജ​യ്യു​ടെ ചി​ത്ര​മാ​ണ് ആ​രാ​ധ​ക​ന്‍ വി​ജ​യ്ക്ക് കൈ​മാ​റി​യ​ത്.

ചി​ത്രം വാ​ങ്ങി​യ ശേ​ഷ​മു​ള്ള വി​ജ​യ്‌​യു​ടെ മു​ഖ​ഭാ​വ​മാ​ണ് ഏ​വ​രും വീ​ക്ഷി​ച്ച​ത്. ഇ​ത് ഇ​തി​നോ​ട​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​കു​ക​യും ചെ​യ്തു.

വി​ജ​യ​കാ​ന്ത്, വി​ജ​യ്‌​യു​ടെ​യും സം​ഗീ​ത​യു​ടെ​യും കൈ​പി​ടി​ച്ചു നി​ൽ​ക്കു​ന്ന രീ​തി​യി​ൽ എ​ഡി​റ്റ് ചെ​യ്ത ഒ​രു വി​വാ​ഹ ചി​ത്ര​മാ​യി​രു​ന്നു അ​ത്. ചി​ത്ര​ത്തി​ല്‍ ന​വ​വ​ധു​വി​നെ പോ​ലെ​യാ​യി​രു​ന്നു സം​ഗീ​ത​യു​ടെ വ​സ്ത്ര​ങ്ങ​ള്‍.

ആ​രാ​ധ​ക​ന്‍റെ അ​ടു​ത്തു നി​ന്നും ഫോ​ട്ടോ അ​ത് ആ​രാ​ധ​ക​ര്‍​ക്ക് നേ​രെ ഉ​യ​ര്‍​ത്തി​പി​ടി​ച്ചു. ഇ​തി​നു​ശേ​ഷം ചി​ത്രം കു​റ​ച്ചു സ​മ​യം സൂ​ക്ഷ്മ​മാ​യി നോ​ക്കു​ക​യും ചെ​യ്തു.

വി​ജ​യ്‌​യു​ടെ റാ​ലി​ക്കി​ടെ​യാ​ണ് ആ​രാ​ധ​ക​ൻ ഈ ​ചി​ത്രം സ​മ്മാ​നി​ച്ച​ത്. ചെ​ങ്ക​ൽ​പേ​ട്ട് കോ​ട​തി​യി​ൽ വി​വാ​ഹ​മോ​ച​ന ഹ​ർ​ജി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​ഗീ​ത​യു​ടെ ചി​ത്രം വി​ജ​യ് സ്വീ​ക​രി​ച്ച​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.

Tags : Vijay sangeetha dmk

Recent News

Corehub Up