x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മി​ഴ്‌​നാ​ട്ടി​ൽ സു​പ്ര​ധാ​ന​നീ​ക്കം; ഒ.പ​നീ​ർ​ശെ​ൽ​വം ഡി​എം​കെ​യി​ൽ


Published: February 27, 2026 11:42 AM IST | Updated: February 27, 2026 11:51 AM IST

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​യും അ​ണ്ണാ ഡി​എം​കെ നേ​താ​വു​മാ​യി​രു​ന്ന ഒ.​പ​നീ​ർ​ശെ​ൽ​വം ഡി​എം​കെ​യി​ൽ ചേ​ർ​ന്നു. വെ​ള്ളി​യാ​ഴ്ച ചെ​ന്നൈ​യി​ലെ ഡി​എം​കെ ആ​സ്ഥാ​ന​ത്തെ​ത്തി​യ ഒ. ​പ​നീ​ർ​ശെ​ൽ​വ​ത്തെ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും മ​റ്റു മ​ന്ത്രി​മാ​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്നാ​ണ് ഒ​പി​എ​സ് ഔ​ദ്യോ​ഗി​ക​മാ​യി ഡി​എം​കെ​യി​ൽ അം​ഗ​മാ​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ത​മി​ഴ്നാ​ട്ടി​ൽ ന​ട​ക്കു​ന്ന സു​പ്ര​ധാ​ന രാ​ഷ്ട്രീ​യ​നീ​ക്ക​മാ​ണ് ഒ​പി​എ​സി​ന്‍റെ ഡി​എം​കെ പ്ര​വേ​ശം. എ​ഐ​എ​ഡി​എം​കെ​യി​ൽ തി​രി​ച്ചെ​ത്താ​നു​ള്ള വ​ഴി​ക​ള​ട​ഞ്ഞ​തോ​ടെ ഒ​പി​എ​സ് ഡി​എം​കെ നേ​തൃ​ത്വ​വു​മാ​യി അ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം മ​ന്ത്രി പി.​കെ. ശേ​ഖ​ർ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ഒ​പി​എ​സു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് വെ​ള്ളി​യാ​ഴ്‌​ച എം.​കെ. സ്റ്റാ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഒ​പി​എ​സ് ഡി​എം​കെ​യി​ൽ അം​ഗ​മാ​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ​നി​ന്ന് ഒ.​പ​നീ​ർ​ശെ​ൽ​വം മ​ത്സ​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

മൂ​ന്ന് ത​വ​ണ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഒ.​പ​നീ​ർ​ശെ​ൽ​വം ജ​യ​ല​ളി​ത​യു​ടെ വി​ശ്വ​സ്‌​ത​നാ​യ നേ​താ​വാ​യി​രു​ന്നു. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് എ​ഐ​എ​ഡി​എം​കെ​യി​ൽ ഒ​പി​എ​സും എ​ട​പ്പാ​ടി കെ.​പ​ള​നി​സ്വാ​മി​യും ത​മ്മി​ൽ അ​ധി​കാ​ര​വ​ടം​വ​ലി രു​ക്ഷ​മാ​യ​ത്.

Tags : opanneerselvam dmk m.k.stalin tamilnadu

Recent News

Corehub Up