x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ർ​ത്താ​വി​ന്‍റെ പ​ര​സ്ത്രീ ബ​ന്ധം ചോ​ദ്യം ചെ​യ്തു; ഭാ​ര്യ​യെ അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി 


Published: July 1, 2026 04:41 AM IST | Updated: July 1, 2026 04:41 AM IST

പ്രതീകാത്മക ചിത്രം

ബെം​ഗ​ളൂ​രു: ഭ​ർ​ത്താ​വി​ന്‍റെ പ​ര​സ്ത്രീ ബ​ന്ധം ചോ​ദ്യം ചെ​യ്ത​തി​ന് ഭാ​ര്യ​യെ അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ക​ർ​ണാ​ട​ക ഹൊ​ന്നി​ക്കേ​രി സ്വ​ദേ​ശി സ​ഞ്ജ​ന (26)യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി ബീ​ദ​ർ സ്വ​ദേ​ശി ഭ​ഗ​വ​തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വീ​ട്ടി​ലേ​ക്ക് എ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് കാ​റി​ൽ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ സ‌​ഞ്ജ​ന​യെ വ​ന​മേ​ഖ​ല​യി​ൽ എ​ത്തി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ബീ​ദ​ർ ജി​ല്ല​യി​ലെ ഗാ​യ​മു​ഖ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു ഭ​ഗ​വ​ത് ഭാ​ര്യ​യെ ആ​ക്ര​മി​ച്ച​ത്.

ഭ​ർ​ത്താ​വ് അ​യ​ൽ​വാ​സി​യാ​യ യു​വ​തി​യു​മാ​യി ബ​ന്ധം പു​ല​ർ​ത്തു​ന്ന​ത് സ​ഞ്ജ​ന ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഇ​രു​വ​രും വ​ഴ​ക്കാ​യി. പി​ന്നീ​ട് ഭാ​ര്യ​യു​മാ​യി അ​നു​ന​യ​ത്തി​ലെ​ത്തി​യ ഭ​ഗ​വ​ത് സ​ഞ്ജ​ന​യു​ടെ വീ​ട്ടി​ൽ പോ​യി നി​ൽ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. വ​ഴി​മ​ധ്യേ വ​ന​പ്ര​ദേ​ശ​ത്ത് കാ​ർ നി​ർ​ത്തി ഇ​രു​ന്പ് വ​ടി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഭാ​ര്യ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടെ​ന്ന് ചി​ത്രീ​ക​രി​ച്ച് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്ന സ​ഞ്ജ​ന ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ അ​പ​ക​ട​മ​ല്ല എ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും ധ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. ഇ​ന്ത്യ​ൻ ആ​ർ​മി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഭ​ഗ​വ​ത് ര​ണ്ട് വ​ർ​ഷം മു​ന്പാ​ണ് സ​ഞ്ജ​ന​യെ വി​വാ​ഹം ക​ഴി​ച്ച​ത്.

Tags : questioned Husband extramarital affair wife death

Recent News

Corehub Up