x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ട്സ്ആപ്പ് പ്ല​സ് ഇ​നി ഇ​ന്ത്യ​യി​ലും


Published: July 1, 2026 04:33 AM IST | Updated: July 1, 2026 04:33 AM IST

മുംബൈ: ജ​​ന​​പ്രി​​യ മെ​​സേ​​ജിം​​ഗ് ആ​​പ്പാ​​യ വാ​​ട്സ് ആ​​പ്പി​​ൽ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കാ​​യി ആ​​ദ്യ​​മാ​​യി പെ​​യ്ഡ് സ​​ബ്സ്ക്രി​​പ്ഷ​​ൻ പ്ലാ​​ൻ അ​​വ​​ത​​രി​​പ്പി​​ച്ച് മെ​​റ്റ. ‘വാ​​ട്സ്ആ​​പ്പ് പ്ല​​സ്’ എ​​ന്ന് പേ​​രി​​ട്ടി​​രി​​ക്കു​​ന്ന ഈ ​​ഓ​​പ്ഷ​​ണ​​ൽ പ്രീ​​മി​​യം പ്ലാ​​ൻ ഇ​​ന്ത്യ​​യി​​ൽ പ്ര​​തി​​മാ​​സം 79 രൂ​​പ നി​​ര​​ക്കി​​ലാ​​ണ് ല​​ഭ്യ​​മാ​​കു​​ക. ആ​​പ്പി​​ന്‍റെ അ​​ടി​​സ്ഥാ​​ന മെ​​സേ​​ജിം​​ഗ്, കോ​​ളിം​​ഗ് സേ​​വ​​ന​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യും സൗ​​ജ​​ന്യ​​മാ​​യി തു​​ട​​രു​​മെ​​ന്നും, കൂ​​ടു​​ത​​ൽ പേ​​ഴ്സ​​ണ​​ലൈ​​സേ​​ഷ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്കു മാ​​ത്ര​​മാ​​യു​​ള്ള​​താ​​ണ് ഈ ​​പ്ലാ​​നെ​​ന്നും ക​​ന്പ​​നി വ്യ​​ക്ത​​മാ​​ക്കി.

പ്ര​​ധാ​​ന പ്രീ​​മി​​യം ഫീ​​ച്ച​​റു​​ക​​ൾ


18 എ​​ക്സ്ക്ലൂ​​സീ​​വ് തീ​​മു​​ക​​ൾ: വൈ​​ബ്ര​​ന്‍റ് ബ്ലൂ, ​​റോ​​യ​​ൽ പ​​ർ​​പ്പി​​ൾ, ഫോ​​റ​​സ്റ്റ് ഗ്രീ​​ൻ, ഫ്യൂ​​ഷി​​യ പി​​ങ്ക് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള 18 ആ​​ക​​ർ​​ഷ​​ക​​മാ​​യ നി​​റ​​ങ്ങ​​ളി​​ൽ വാ​​ട്സ് ആ​​പ്പി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​വും ചാ​​റ്റ് ബ​​ബി​​ളു​​ക​​ളും മാ​​റ്റാം.


14 ആ​​പ്പ് ഐ​​ക്ക​​ണു​​ക​​ൾ: വാ​​ട്സാ​​പ്പി​​ന്‍റെ പ​​ര​​ന്പ​​രാ​​ഗ​​ത പ​​ച്ച ലോ​​ഗോ​​യ്ക്കു പ​​ക​​രം ഹോം ​​സ്ക്രീ​​നി​​ൽ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ വൈ​​വി​​ധ്യ​​മാ​​ർ​​ന്ന 14 ഡി​​സൈ​​നു​​ക​​ളി​​ലു​​ള്ള പു​​തി​​യ ഐ​​ക്ക​​ണു​​ക​​ൾ.


20 ചാ​​റ്റു​​ക​​ൾ വ​​രെ പി​​ൻ ചെ​​യ്യാം: സാ​​ധാ​​ര​​ണ വാ​​ട്സ്ആ​​പ്പി​​ൽ പ​​ര​​മാ​​വ​​ധി മൂ​​ന്നു ചാ​​റ്റു​​ക​​ൾ മാ​​ത്ര​​മേ മു​​ക​​ളി​​ൽ പി​​ൻ ചെ​​യ്തു വ​​യ്ക്കാ​​ൻ സാ​​ധി​​ക്കൂ. എ​​ന്നാ​​ൽ വാ​​ട്സ് ആ​​പ്പ് പ്ല​​സ് ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് പ്ര​​ധാ​​ന​​പ്പെ​​ട്ട 20 ചാ​​റ്റു​​ക​​ൾ വ​​രെ ഇ​​ങ്ങ​​നെ സൂ​​ക്ഷി​​ക്കാം. ‌


പു​​തി​​യ റിം​​ഗ്ടോ​​ണു​​ക​​ളും സ്റ്റി​​ക്ക​​റു​​ക​​ളും: ഫ്ല​​ട്ട​​ർ, റി​​പ്പി​​ൾ, മെ​​ഡോ തു​​ട​​ങ്ങി​​യ പേ​​രു​​ക​​ളി​​ലു​​ള്ള 10 പ്രീ​​മി​​യം നോ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ സൗ​​ണ്ടു​​ക​​ളും റിം​​ഗ്ടോ​​ണു​​ക​​ളും കൂ​​ടാ​​തെ പ്ര​​ത്യേ​​ക സ്റ്റി​​ക്ക​​ർ പാ​​ക്കു​​ക​​ളും ല​​ഭി​​ക്കും.

അ​​ഡ്വാ​​ൻ​​സ്ഡ് ചാ​​റ്റ് ലി​​സ്റ്റ്: ചാ​​റ്റ് ലി​​സ്റ്റു​​ക​​ൾ സ്വ​​ന്തം താ​​ത്പ​​ര്യ​​പ്ര​​കാ​​രം കൂ​​ടു​​ത​​ൽ എ​​ളു​​പ്പ​​ത്തി​​ൽ ക്ര​​മീ​​ക​​രി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യം. സൗ​​ജ​​ന്യ​​മാ​​യി തു​​ട​​രു​​ന്ന സേ​​വ​​ന​​ങ്ങ​​ൾ ഈ ​​പെ​​യ്ഡ് സ​​ബ്സ്ക്രി​​പ്ഷ​​ൻ വാ​​ട്സ്ആ​​പ്പി​​ന്‍റെ പ്ര​​ധാ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ ഒ​​രു ത​​ര​​ത്തി​​ലും ബാ​​ധി​​ക്കി​​ല്ലെ​​ന്ന് മെ​​റ്റ ഉ​​റ​​പ്പു ന​​ൽ​​കു​​ന്നു.


എ​​ൻ​​ഡ്-​​ടു-​​എ​​ൻ​​ഡ് എ​​ൻ​​ക്രി​​പ്റ്റ​​ഡ് മെ​​സേ​​ജിം​​ഗ്, വോ​​യ്സ് - വീ​​ഡി​​യോ കോ​​ളു​​ക​​ൾ, ചാ​​ന​​ൽ​​സ്, സ്റ്റാ​​റ്റ​​സ് അ​​പ്ഡേ​​റ്റ്സ്, ഫ​​യ​​ൽ ഷെ​​യ​​റിം​​ഗ് തു​​ട​​ങ്ങി​​യ എ​​ല്ലാ സു​​ര​​ക്ഷാ സ്വ​​കാ​​ര്യ​​താ ഫീ​​ച്ച​​റു​​ക​​ളും സാ​​ധാ​​ര​​ണ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് എ​​പ്പോ​​ഴും സൗ​​ജ​​ന്യ​​മാ​​യിത്ത​​ന്നെ തു​​ട​​രും. നി​​ല​​വി​​ൽ പു​​തി​​യ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് ഒ​​രു മാ​​സ​​ത്തെ സൗ​​ജ​​ന്യ ട്ര​​യ​​ലും ക​​ന്പ​​നി വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു​​ണ്ട്.

സ​​ബ്സ്ക്രൈ​​ബ് ചെ​​യ്യേ​​ണ്ട​​ത് എ​​ങ്ങ​​നെ?

ഫി​​ക്സ​​ഡ് ഫീ​​ച്ച​​റു​​ക​​ളു​​ള്ള ഈ ​​പ്ലാ​​ൻ താ​​ഴെ പ​​റ​​യു​​ന്ന രീ​​തി​​യി​​ൽ ആ​​ക്ടി​​വേ​​റ്റ് ചെ​​യ്യാം.-നി​​ങ്ങ​​ളു​​ടെ ആ​​ൻ​​ഡ്രോ​​യി​​ഡ് അ​​ല്ലെ​​ങ്കി​​ൽ ഐ​​ഫോ​​ണി​​ൽ വാ​​ട്സ്ആ​​പ്പ് തു​​റ​​ന്ന് സെ​​റ്റിം​​ഗ്സി​​ലേ​​ക്കു പോ​​വു​​ക.


-സെ​​റ്റിം​​ഗ്സി​​ൽ കാ​​ണു​​ന്ന സ​​ബ്സ്ക്രി​​പ്ഷ​​ൻ എ​​ന്ന ഓ​​പ്ഷ​​ൻ ക്ലി​​ക്ക് ചെ​​യ്ത് വാ​​ട്സ്ആ​​പ്പ് പ്ല​​സ് സെ​​ല​​ക്ട് ചെ​​യ്യു​​ക.
-പേമെ​​ന്‍റ് പൂ​​ർ​​ത്തി​​യാ​​ക്കു​​ക (പ്ര​​തി​​മാ​​സം 79 രൂ​​പ).

Tags :

Recent News

Corehub Up