x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു; നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍


Published: July 7, 2026 06:41 AM IST | Updated: July 7, 2026 06:41 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര: അ​യ​ല്‍​വാ​സി​ക​ളു​മാ​യു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ട​യി​ല്‍ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു.കോ​ട്ടു​കാ​ല്‍ ക​ണ്ണ​റ​വി​ള വാ​റു​വി​ളാ​കം വ​ട​ക്ക​രി​കു​വീ​ട്ടി​ല്‍ അ​ജി​കു​മാ​റി​ന്‍റെ മ​ക​ന്‍ മ​നു (22) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​മീ​പ​വാ​സി​യാ​യ ബി​ജു, മ​ക്ക​ളാ​യ മി​ഥു​ന്‍, ബി​ജി​ന്‍, ബി​ജി​ന്‍റെ സു​ഹൃ​ത്ത് (പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല) എ​ന്നി​വ​രെ കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ ക​ണ്ണ​റ​വി​ള​യ്ക്കു സ​മീ​പം ആ​ലു​നി​ന്ന​കു​ഴി ജം​ഗ്ഷ​നി​ലു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് യു​വാ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

വീ​ടി​ന്‍റെ മു​ന്നി​ല്‍ ബൈ​ക്ക് റേ​സ് ചെ​യ്തു ശ​ബ്ദം ഉ​ണ്ടാ​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്നു മ​നു​വും സ​മീ​പ​വാ​സി​ക​ളു​മാ​യി വാ​ക്കു​ത​ര്‍​ക്കം ന​ട​ന്നി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ കൈ​യാ​ങ്ക​ളി​ക്കി​ട​യി​ല്‍ മ​നു​വി​നും എ​തി​ര്‍​സം​ഘ​ത്തി​ലെ ഒ​രാ​ള്‍​ക്കും മു​റി​വേ​റ്റു. ഇ​രു​വ​രേ​യും നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​തേ സ​മ​യം, മ​നു​വി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഈ ​വി​വ​രം അ​റി​ഞ്ഞ​തോ​ടെ മ​നു​വി​ന്‍റെ കൂ​ടെ വ​ന്ന​വ​രും എ​തി​ര്‍​സം​ഘാം​ഗ​ങ്ങ​ളും ത​മ്മി​ല്‍ ആ​ശു​പ​ത്രി​യി​ലും സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. ഇ​വ​രെ നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​ലെ​ത്തി​യാ​ണ് നി​യ​ന്ത്രി​ച്ച​ത്.

 

Tags : nattu vishesham Youth stabbed death

Recent News

Corehub Up