x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് അ​പ​ക​ടം; വ​യോ​ധി​ക​ൻ മ​രി​ച്ചു

വെബ് ഡെസ്ക്
Published: June 30, 2026 10:53 AM IST | Updated: June 30, 2026 10:53 AM IST

ബെന്നി

ഇ​ടു​ക്കി: തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​രി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു. ആ​വോ​ലി ന​ടു​ക്ക​ര പു​ലി​മ​ല സ്വ​ദേ​ശി ബെ​ന്നി വ​ർ​ക്കി (62) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.30ഓ​ടെ തൊ​ടു​പു​ഴ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ൽ വെ​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. . റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ തൊ​ടു​പു​ഴ ഭാ​ഗ​ത്ത് നി​ന്ന് മു​വാ​റ്റു​പു​ഴ​യി​ലേ​ക്ക് വ​ന്ന പി​ക്ക​പ്പ് വാ​ൻ ബെ​ന്നി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്കും ന​ട്ടെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബെ​ന്നി​യെ ഉ​ട​ൻ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. രാ​വി​ലെ 11.17-ഓ​ടെ മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

പ​നി ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഭാ​ര്യ​യ്ക്ക് ചാ​യ വാ​ങ്ങി മ​ട​ങ്ങു​ക​യാ​യി​രു​ന്നു ബെ​ന്നി​യെ വാ​ഹ​ന​മി​ടി​ച്ച​ത്. ബെ​ന്നി​യു​ടെ സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യി​ൽ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Tags : accident death

Recent News

Corehub Up