ജൽമ നല്ലയിൽ നിന്നുള്ള ദൃശ്യം
ഷിംല: ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യമുണ്ടാക്കി. ജലപ്രവാഹത്തിൽ പ്രദേശത്തെ ബന്ധിപ്പിക്കുന്ന റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയതോടെ 50-ലധികം വിനോദസഞ്ചാരികളുടെ വാഹനങ്ങൾ വഴിയിൽ കുടുങ്ങി.
പ്രദേശത്ത് മഴ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, ഹിമാനികൾ പെട്ടെന്ന് ഉരുകിയതാണ് ജലനിരപ്പ് ഉയരാനുള്ള കാരണമെന്ന് അധികൃതർ പറഞ്ഞു.
ഉടൻ തന്നെ ഗതാഗതം പുനഃസ്ഥാപിക്കുമെന്നും തുടർന്ന് കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ സുരക്ഷിതമായി ഒഴിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Tags : Flash flood Himachal Pradesh