x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗി​റ്റാ​റി​ൽ ഹാ​ട്രി​ക് നി​ഖി​ത


Published: January 16, 2026 12:44 PM IST | Updated: January 16, 2026 12:44 PM IST

തൃ​ശൂ​ർ: വെ​സ്റ്റേ​ൺ ഗി​റ്റാ​ർ ത​ന്ത്രി​ക​ളി​ൽ വി​സ്മ​യം​തീ​ർ​ത്ത് ഹാ​ട്രി​ക് വി​ജ​യ​വു​മാ​യി കൊ​ല്ലം വി​മ​ല​ഹൃ​ദ​യ എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു ​വി​ദ്യാ​ർ​ഥി നി​ഖി​ത എ​സ്. കൃ​ഷ്ണ​ൻ.

കോ​വി​ഡ് കാ​ല​ത്തെ ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ൽ സ്വ​യം ന​ട​ത്തി​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ് നി​ഖി​ത തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​വ​ർ​ഷ​വും ഈ ​സു​വ​ർ​ണ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

ക്ലാ​സി​ക്ക​ൽ ഗി​റ്റാ​റി​ൽ ഫി​ഫ്ത് ഗ്രേ​ഡ് നേ​ടി​യി​ട്ടു​ള്ള നി​ഖി​ത, സം​ഗീ​ത​ത്തി​നൊ​പ്പം എ​ഴു​ത്തി​ലും സ​ജീ​വ​മാ​ണ്. ഇ​തി​നോ​ട​കം മൂ​ന്നു പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. കൊ​ല്ലം പ​ട്ട​ത്താ​നം രാ​ജ് വി​കാ​സി​ൽ സ​ജീ​വ് കൃ​ഷ്ണ​ന്‍റെ​യും ല​ളി​ത​ഗാ​ന​രം​ഗ​ത്തു ശ്ര​ദ്ധേ​യ​യാ​യ മ​ഞ്ജു​വി​ന്‍റെ​യും മ​ക​ളാ​ണ് ഈ ​കൊ​ച്ചു​പ്ര​തി​ഭ.

Tags : Kerala state school youth festival Girl Guitar

Recent News

Corehub Up