ഹൈദരാബാദ്: തെലുങ്കാനയിലെ മുതിർന്ന അഭിഭാഷൻ ഖാസ മൊയ്സുദ്ദീൻ (63) എസ്യുവി ഇടിച്ചു മരിച്ചു. തന്റെ പിതാവിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയതാണ് മൊയ്സുദ്ദീന്റെ മകൻ ആരോപിച്ചു. വഖഫ് സ്വത്തുക്കൾ തട്ടിയെടുത്തവർക്കെതിരേ തന്റെ പിതാവ് പോരാട്ടം നടത്തിയിരുന്നുവെന്ന് മകൻ പറഞ്ഞു.
വീടിനു സമീപമാണ് മൊയ്സുദ്ദീൻ വാഹനമിടിച്ചു മരിച്ചത്. തന്റെ കാറിൽ കയറാൻ ശ്രമിക്കവേ നന്പർ പ്ലേറ്റില്ലാതെവന്ന എസ്യുവി മൊയ്സുദ്ദീനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൊയ്സുദ്ദീന്റെ മകന്റെ പരാതിയിൽ പോലീസ് കൊലക്കുറ്റം രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുന്പ് അഞ്ചു തവണ മൊയ്സുദ്ദീനു നേർക്ക് ആക്രമണശ്രമമുണ്ടായിട്ടുണ്ടെന്നും വഖഫ് ഭൂമി തട്ടിയെടുത്തവർ ഭീഷണി മുഴക്കിയിരുന്നുവെന്നും മകൻ പറഞ്ഞു.
Tags : lawyer dies car crash family murder Waqf land grabbers threatened