Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Threatened

മൂന്നാറില്‍ വീണ്ടും ഊബര്‍ ടാക്‌സി ഡ്രൈവര്‍ക്കും സഞ്ചാരികള്‍ക്കും ഭീഷണി

മൂ​​​ന്നാ​​​ര്‍: ഊ​​​ബ​​​ര്‍ ടാ​​​ക്‌​​​സി ഡ്രൈ​​​വ​​​റെ​​​യും സ​​​ഞ്ചാ​​​രി​​​ക​​​ളാ​​​യ യാ​​​ത്ര​​​ക്കാ​​​രെ​​​യും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ആ​​​രോ​​​പ​​​ണം. പ്രാ​​​ദേ​​​ശി​​​ക ടാ​​​ക്‌​​​സി ജീ​​​പ്പ് ഡ്രൈ​​​വ​​​ര്‍മാ​​​രാ​​​ണ് വാ​​​ഹ​​​നം ത​​​ട​​​ഞ്ഞു​​നി​​​ര്‍ത്തി ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​ത്. മൂ​​​ന്നാ​​​റി​​​ല്‍ ഊ​​​ബ​​​ര്‍ ഓ​​​ടാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും പ്രാ​​​ദേ​​​ശി​​​ക ടാ​​​ക്‌​​​സി ഓ​​​ടി​​​ക്കാ​​​ന്‍ മാ​​​ത്ര​​​മേ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യു​​​ള​​​ളൂ​​​വെ​​​ന്നും ഡ്രൈ​​​വ​​​ര്‍മാ​​​ര്‍ പ​​​റ​​​ഞ്ഞ​​​താ​​​യാ​​​ണ് ആ​​​രോ​​​പ​​​ണം.

എ​​​റ​​​ണാ​​​കു​​​ള​​​ത്ത് നി​​​ന്ന് സ​​​ഞ്ചാ​​​രി​​​ക​​​ളു​​​മാ​​​യി വ​​​ന്ന ഊ​​​ബ​​​ര്‍ ടാ​​​ക്‌​​​സി ഡ്രൈ​​​വ​​​റു​​​ടെ കാ​​​റാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഓ​​​ള്‍ഡ് മൂ​​​ന്നാ​​​റി​​​ല്‍ പ്രാ​​​ദേ​​​ശി​​​ക ജീ​​​പ്പ്, ടാ​​​ക്‌​​​സി, ഓ​​​ട്ടോ​​റി​​​ക്ഷ ഡ്രൈ​​​വ​​​ര്‍മാ​​​ര്‍ ത​​​ട​​​ഞ്ഞ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​ത്.

ഊ​​​ബ​​​ര്‍ ടാ​​​ക്‌​​​സി​​​ക്ക് മൂ​​​ന്നാ​​​റി​​​ല്‍ ഓ​​​ടാ​​​ന്‍ അ​​​നു​​​മ​​​തി ഉ​​​ണ്ടോ​​​യെ​​​ന്നാ​​​യി​​​രു​​​ന്നു ഡ്രൈ​​​വ​​​ര്‍മാ​​​രു​​​ടെ ചോ​​​ദ്യ​​​വും ഭീ​​​ഷ​​​ണി​​​യും.

രാ​​​ജ്യ​​​ത്ത് എ​​​വി​​​ടെ​​​യും ഓ​​​ടാ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ച ഊ​​​ബ​​​ര്‍ ഡ്രൈ​​​വ​​​റെ വീ​​​ണ്ടും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ ഭ​​​യ​​​ന്നു​​​പോ​​​യ ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ല്‍നി​​​ന്നു​​​ള്ള യാ​​​ത്ര​​​ക്കാ​​​ര്‍ ഊ​​​ബ​​​റി​​​ല്‍നി​​​ന്ന് പു​​​റ​​​ത്തി​​​റ​​​ങ്ങി. എ​​​ന്നാ​​​ല്‍ സം​​​ഭ​​​വ​​​ത്തി​​​ല്‍ ഇ​​​തു​​​വ​​​രെ പ​​​രാ​​​തി ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് മൂ​​​ന്നാ​​​ര്‍ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.​ ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ള്‍ വ​​​ച്ചു​​പൊ​​​റു​​​പ്പി​​​ക്കി​​​ല്ലെ​​​ന്നും ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും മൂ​​​ന്നാ​​​റി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന യാ​​​ത്ര​​​ക്കാ​​​ര്‍ക്ക് ഏ​​​തു വാ​​​ഹ​​​നം വേ​​​ണ​​​മെ​​​ങ്കി​​​ലും യാ​​​ത്ര​​​യ്ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്നും മു​​​ന്നാ​​​ര്‍ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

ര​​​ണ്ടു​​​മാ​​​സം മു​​​മ്പ് മും​​​ബൈ​​​യി​​​ല്‍നി​​​ന്ന് ഊ​​​ബ​​​റി​​​ല്‍ എ​​​ത്തി​​​യ വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​യാ​​​യ യു​​​വ​​​തി​​​യെ മൂ​​​ന്നാ​​​റി​​​ലെ ടാ​​​ക്‌​​​സി ഡ്രൈ​​​വ​​​ര്‍മാ​​​ര്‍ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് സം​​​ഭ​​​വം യു​​​വ​​​തി സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കു​​​വ​​​ച്ച​​​തോ​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ടു​​​ക​​​യും മൂ​​​ന്നാ​​​ര്‍ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തെ സം​​​ഭ​​​വ​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യും ഇ​​​ത്ത​​​രം ഭീ​​​ഷ​​​ണി​​​ക​​​ളെ ശ​​​ക്ത​​​മാ​​​യി നേ​​​രി​​​ടു​​​മെ​​​ന്നും മൂ​​​ന്നാ​​​ര്‍ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up