കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയാക്കി ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസിലെ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് അടുത്ത തിങ്കളാഴ്ച വിധി പറയും.
ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ട ആക്രമണം. കേസിലെ 16 പ്രതികളില്‍ 13 പേര്‍ക്കു വിചാരണക്കോടതി ഏഴു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. മൂന്നുപേരെ വെറുതെ വിട്ടു.ഇതിനെതിരേ സര്‍ക്കാരും മധുവിന്റെ കുടുംബവും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതികളും അപ്പീല്‍ നല്‍കിയിട്ടുണ്ട്.
Tags : Madhu murder Appeal adjourned