പെരുമ്പാവൂർ: യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസാം നഗോൺ സ്വദേശി റബ്ബുൾ അമീനെ(40)യാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
ഭാര്യാ പിതാവിനോട് രണ്ടു ലക്ഷം ആവശ്യപ്പെട്ടത് നൽകാത്തതിലുള്ള വിരോധത്തിൽ ഭാര്യയായ മർസിൻസ് കത്തൂണി(29) നെ പ്ലൈവുഡ് പലക കൊണ്ട് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പോഞ്ഞാശേരി ചമ്പാരത്ത്കുന്ന് തുറപാലം ഭാഗത്താണ് ഇവർ താമസിച്ചിരുന്നത്.
Tags : nattu vishesham Woman's murder