x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​രി ജാ​ക്വി​ലി​ൻ വ​ധം : പ്ര​തി​ക​ളെ വെ​റു​തേ​വി​ട്ടു 


Published: June 28, 2026 06:32 AM IST | Updated: June 28, 2026 06:32 AM IST

ആ​ല​പ്പു​ഴ: തി​രു​വ​മ്പാ​ടി മേ​രി ജാ​ക്വി​ലി​ൻ വ​ധ​ക്കേ​സി​ൽ ഒ​ന്നും മൂ​ന്നും പ്ര​തി​ക​ളെ കോ​ട​തി വെ​റു​തേവി​ട്ടു. ഒ​ന്നാം​പ്ര​തി പു​ന്ന​പ്ര തെ​ക്ക് പ​ണി​ക്ക​ൻ​വെ​ളി ന​ജ്മ​ൽ (അ​ജ്മ​ൽ–28), മൂ​ന്നാം​പ്ര​തി അ​വ​ലൂ​ക്കു​ന്ന് ചി​റ​യി​ൽ സീ​ന​ത്ത് ബീ​വി (48) എ​ന്നി​വ​രെ​യാ​ണ് ആ​ല​പ്പു​ഴ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്‌​ജി പി.​എ​ൻ. വി​നോ​ദ് കു​റ്റ​ക്കാ​ര​​ല്ലെ​ന്നു ക​ണ്ടെ​ത്തി വെ​റു​തേ​വി​ട്ട​ത്. കേ​സി​ലെ ര​ണ്ടാം ​പ്ര​തി മും​താ​സ് വി​ചാ​ര​ണ​യ്ക്കി​ടെ മ​രി​ച്ചു. 2019 മാ​ർ​ച്ച്‌ 12നാ​ണ് ആ​ല​പ്പു​ഴ തി​രു​വ​മ്പാ​ടി ച​ക്കാ​ല​യി​ൽ വീ​ടി​നു​ള്ളി​ൽ മേ​രി ജാ​ക്വി​ലി​നെ (53) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്‌.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ല​പാ​ത​മാ​ണെ​ന്നു തെ​ളി​ഞ്ഞു.  മൊ​ബൈ​ൽ​ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളി​ലേ​ക്കെ​ത്തി​ച്ച​ത്‌. എ​ന്നാ​ൽ, തെ​ളി​വ് ഹാ​ജ​രാ​ക്കു​ന്ന​തി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​യു​ണ്ടാ​യി. കൊ​ല്ല​പ്പെ​ട്ട സ്‌​ത്രീ​യു​ടെ ഫോ​ണി​ൽ ഉ​പ​യോ​ഗി​ച്ച സിം​കാ​ർ​ഡ് ഒ​ന്നാം ​പ്ര​തി​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ചാ​ര​ണ​വേ​ള​യി​ൽ ഇ​ത് തെ​ളി​യി​ക്കാ​നാ​യി​ല്ല.

വീ​ട്ടു​മു​റ്റ​ത്ത് ക​ണ്ട കാൽപാ​ദ​ത്തി​ന്‍റെ അ​ട​യാ​ളം, മു​റി​യി​ൽ‍​നി​ന്നു ല​ഭി​ച്ച ത​ല​മു​ടി, മ​ദ്യം വാ​ങ്ങി​യ​തി​ന്‍റെ ബി​ൽ എ​ന്നി​വ​യ​ട​ക്കം 39 രേ​ഖ​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കാ​ൽ​പാ​ദ​ത്തി​ന്‍റെ പ​രി​ശോ​ധ​ന, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ൺ ഐ​എം​ഇ​ഐ ന​മ്പ​ർ ക​ണ്ടെ​ത്തി​യ രീ​തി, കോ​ൾ ഡീ​റ്റെ​യി​ൽ​സ്, ട​വ​ർ ലൊ​ക്കേ​ഷ​ൻ രേ​ഖ​ക​ൾ എ​ന്നി​വ​യി​ലെ പാ​ക​പ്പി​ഴ​ക​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​വു​മാ​ണ് പ്ര​തി​ക​ൾ കു​റ്റ​ക്കാ​ര​ല്ലെ​ന്ന് നിരീക്ഷിക്കാൻ സ​ഹാ​യ​ക​മാ​യ​ത്. 

കു​റ്റം സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് കോ​ട​തി ഒ​ന്നാം​പ്ര​തി ന​ജ്മ​ലി​നെ​യും മൂ​ന്നാം പ്ര​തി സീ​ന​ത്തി​നെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. അം​ബി​ക​യും പ്ര​തി​ക​ൾ​ക്കാ​യി അ​ഡ്വ. ടി.​ടി. സു​ധീ​ഷും അ​ഡ്വ. എ​സ്. ഗു​ൽ​സാ​റും ഹാ​ജ​രാ​യി.

Tags : nattu vishesham Mary Jacqueline's murder

Recent News

Corehub Up