x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ത്തി​നാ​യി കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ന്ന യു​വാ​വി​നെ കൂ​ട്ടു​പ്ര​തി കൊ​ല​പ്പെ​ടു​ത്തി


Published: June 4, 2026 12:27 PM IST | Updated: June 4, 2026 12:27 PM IST

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്വ​ത്ത് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ കൂ​ട്ടാ​ളി കൊ​ന്നു. വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ പ​ങ്കി​ടു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കോ​ട്‌​വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള സൗ​ത്ത് മ​ലാ​ക്ക പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടി​ൽ നി​ന്ന് വീ​രേ​ന്ദ്ര വൈ​ശ്യ (70), ഭാ​ര്യ അ​നി​ത (65), മ​ക​ൾ മീ​നാ​ക്ഷി (45) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജോ​ഗേ​ന്ദ്ര കു​മാ​ർ പ​റ​ഞ്ഞു.

മ​ക​ൻ അ​ഭി​ഷേ​ക് വൈ​ശ്യ​യു​ടെ (40) മൃ​ത​ദേ​ഹം സ​മീ​പ​ത്തു നി​ന്നും ക​ണ്ടെ​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ഭി​ഷേ​കി​ന്‍റെ സു​ഹൃ​ത്ത് സ​ണ്ണി ഗു​പ്ത​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​താ​യും ഇ​യാ​ളു​ടെ കൈ​വ​ശ​ത്ത് നി​ന്നും സ്വ​ർ​ണ​വും വെ​ള്ളി​യും ക​ണ്ടെ​ടു​ത്ത​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വീ​രേ​ന്ദ്ര വൈ​ശ്യ​യും അ​നി​ത​യും പാ​ര​മ്പ​ര്യ സ്വ​ത്ത് അ​ഭി​ഷേ​കി​ന് ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​താ​ണ് കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് കാ​ര​ണം. മ‌േ​യ് 31 ന് ​വൈ​കു​ന്നേ​രം അ​ഭി​ഷേ​കും സ​ണ്ണി​യും ചേ​ർ​ന്ന് വീ​രേ​ന്ദ്ര, അ​നി​ത, മീ​നാ​ക്ഷി എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ക​വ​ർ​ന്ന സ്വ​ർ​ണ​വും വെ​ള്ളി​യും പ​ങ്കി​ടു​ന്ന​തി​നെ ചൊ​ല്ലി അ​ഭി​ഷേ​കും സ​ണ്ണി​യും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന് അ​ഭി​ഷേ​കി​നെ കൊ​ല​പ്പെ​ടു​ത്തി​യ സ​ണ്ണി മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ച് ഒ​ളി​വി​ൽ പോ​യി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : Murder police case

Recent News

Corehub Up