x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്ര​ഹാം സ്റ്റെ​യി​ൻ​സ് വ​ധം വീ​ണ്ടും ച​ർ​ച്ച​ക​ളി​ൽ: ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യി ആ ​ച​രി​ത്ര​ത്താ​ളു​ക​ൾ

വെബ്ഡെസ്ക്
Published: July 15, 2026 04:15 PM IST | Updated: July 15, 2026 04:16 PM IST

ഗ്ര​ഹാം സ്റ്റെ​യി​ൻ​സും കുടുംബവും, ധാ​രാ സിം​ഗ്

ഓ​സ്ട്രേ​ലി​യ​ൻ മി​ഷ​ണ​റി ഗ്ര​ഹാം സ്റ്റെ​യി​ൻ​സി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ട് പി​ഞ്ചു​മ​ക്ക​ളെ​യും ജീ​വ​നോ​ടെ ചു​ട്ടു​കൊ​ന്ന കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന മു​ഖ്യ​പ്ര​തി ധാ​രാ സിം​ഗ് ഉ​ട​ൻ ജ​യി​ൽ മോ​ചി​ത​നാ​യേ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ളാ​ണ് ഈ ​ക്രൂ​ര​മാ​യ സം​ഭ​വ​ത്തെ വീ​ണ്ടും ച​ർ​ച്ച​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.

പ്ര​തി​യു​ടെ ജ​യി​ലി​ലെ ന​ല്ല പെ​രു​മാ​റ്റം മു​ൻ​നി​ർ​ത്തി ഒ​ഡീ​ഷ ശി​ക്ഷാ അ​വ​ലോ​ക​ന ബോ​ർ​ഡ് ന​ൽ​കി​യ ജ​യി​ൽ മോ​ച​ന ശി​പാ​ർ​ശ​യാ​ണ് പു​തി​യ ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്. 1999 ജ​നു​വ​രി 23നാ​യി​രു​ന്നു ലോ​ക​ത്തെ ന​ടു​ക്കി​യ ആ ​കൊ​ടും​ക്രൂ​ര​ത.

ഒ​ഡീ​ഷ​യി​ൽ ആ​ദി​വാ​സി ജി​ല്ല​യാ​യ കി​യോ​ഞ്ചാ​റി​ലെ മ​നോ​ഹ​ര​പു​ര ഗ്രാ​മ​ത്തി​ൽ ഗ്ര​ഹാം സ്റ്റെ​യി​ൻ​സ്, മ​ക്ക​ളാ​യ ഫി​ലി​പ്പ് (10), തി​മോ​ത്തി (6) എ​ന്നി​വ​ർ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന വാ​നി​നു തീ​യി​ട്ടാ​ണ് ധാ​രാ സിം​ഗി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള അ​ക്ര​മി​സം​ഘം അ​വ​രെ ദാ​രു​ണ​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

നി​ല​വി​ൽ ഈ ​കേ​സി​ൽ ജ​യി​ലി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ഒ​രേ​യൊ​രു പ്ര​തി ധാ​രാ സിം​ഗ് മാ​ത്ര​മാ​ണ്.

സം​ഭ​വം ന​ട​ന്ന​തി​നു തൊ​ട്ടു​പി​ന്നാ​ലെ ദീ​പി​ക​യു​ടെ മു​ഖ​പ്ര​സം​ഗം (1999 ജ​നു​വ​രി 26, ചൊ​വ്വ): ഇ​തോ മ​ഹ​ത്താ​യ റി​പ്പ​ബ്ലി​ക്? ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച എ​ഡി​റ്റോ​റി​യ​ൽ രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര​ത്വ​ത്തി​ന് നേ​രെ ഉ​യ​ർ​ന്ന ചോ​ദ്യ​ങ്ങ​ളെ​യാ​ണ് അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്.

K-Rail Survey

മു​ഖ​പ്ര​സം​ഗ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ങ്ങ​നെ:

ഇ​തോ മ​ഹ​ത്താ​യ റി​പ്പ​ബ്ലി​ക്?

നാ​ല്പ‌​ത്തൊ​മ്പ​തു വ​ർ​ഷം​മു​മ്പ് ലോ​ക​ത്തി​ന്‍റെ മു​ന്നി​ൽ അ​ഭി​മാ​നത്തോ​ടെ ത​ല​യു​യ​ർ​ത്തി​നി​ന്നു സ്വ​യം റി​പ്പ​ബ്ലി​ക്കാ​യി പ്ര​ഖ്യാ​പി​ച്ച ഇ​ന്ത്യ​യെ​വി​ടെ? മ​ത​വി​ദ്വേ​ഷം​മൂ​ത്ത് സ​ഹോ​ദ​ര​ങ്ങ​ളെ ചു​ട്ടു​കൊ​ല്ലാ​ൻ മ​ടി​ക്കാ​ത്ത കാ​പാ​ലി​ക​രു​ള്ള ഇ​ന്ന​ത്തെ ഇ​ന്ത്യ​ൻ സ​മൂ​ഹ​മെ​വി​ടെ? നാ​മി​ന്നു മാ​നം​കെ​ട്ട​വ​രാ​ണ്. ലോ​ക​ത്തി​നു​മു​മ്പി​ൽ പ​രി​ഹാ​സ്യ​രാ​യ ജ​ന​ത.

നി​സ​ഹാ​യ​രെ ചു​ട്ടെ​രി​ച്ച് കി​രാ​ത​യു​ഗ​ത്തി​ലേ​ക്കാ​ണോ ഇ​ന്ത്യ​യു​ടെ മ​ട​ക്ക​യാ​ത്ര? റി​പ്പ​ബ്ലി​ക്കി​ന്‍റെ അ​മ്പ​താ​മാ​ണ്ടി​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ രു​ങ്ങേ​ണ്ട നാം ​ഒ​റീ​സ​യി​ൽ അ​തി​നി​ഷ്‌​ഠൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ചു​ട​ല​യ്ക്കു​ചു​റ്റും ആ​ന​ന്ദ​നൃ​ത്ത​മാ​ടാ​ൻ മ​ടി​ക്കാ​ത്ത ന​ര​ഭോ​ജി​ക​ളാ​യി അ​ധഃ​പ​തി​ക്കു​ക​യാ​ണ്.

ഓ​സ്ട്രേ​ലി​യ​ക്കാ​ര​നാ​യ ഗ്ര​ഹാം സ്റ്റു​വ​ർ​ട്ട് സ്റ്റെ​യി​ൻ​സ് ആ​ർ​ക്ക് എ​ന്തു ദ്രോ​ഹം ചെ​യ്‌​ത​തി​നാ​ണു മ​ക്ക​ളോ​ടൊ​പ്പം ജീ​പ്പി​ൽ ചു​ട്ടെ​രി​ക്ക പ്പെ​ട്ട​ത്? അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​റ്റ​ങ്ങ​ൾ ഇ​ത്ര​മാ​ത്രം.

ഒ​രു ക്രൈ​സ്‌​ത​വ ജീ​വ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. മു​പ്പ​ത്തി​നാ​ലു​വ​ർ​ഷം കു​ഷ്ഠ​രോ​ഗി ക​ളു​ടെ​യി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു മ​താ​ന്ധ​നും തി​രിഞ്ഞു​നോ​ക്കാ​ത്ത കു​ഷ്‌​ഠ​രോ​ഗി​ക​ളു​ടെ​യി​ട​യി​ൽ.

അ​ടു​ത്ത​കാ​ല​ത്താ​യി ക്രൈ​സ്‌​ത​വ മി​ഷ​ണ​റി​മാ​ർ​ക്കെ​തി​രേ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ആ​സൂ​ത്രി​ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ അ​തി പൈ​ശാ​ചി​ക​മാ​യ തു​ട​ർ​ച്ച​ത​ന്നെ​യാ​ണ് ഈ ​നീ​ച​കൃ​ത്യ​വും.

അ​ങ്ങ​നെ യ​ല്ലെ​ന്നു വ​രു​ത്താ​ൻ ശ്ര​മി​ക്കു​ന്ന മ​താ​ന്ധ​ർ​ക്കു മ​നു​ഷ്യ​ത്വം എ​ന്നേ ന​ഷ്ട​മാ​യി​രി​ക്കു​ന്നു. അ​വ​രെ​ത്താ​ങ്ങു​ന്ന രാ​ഷ്ട്രീ​യ ക​ക്ഷി​യും കാ​ട്ടാ​ളത്ത​ത്തി​ന്‍റെ ദു​ർ​ഗ​ന്ധ​മാ​ണു വ​മി​പ്പി​ക്കു​ന്ന​ത്.

മി​ഷ​ണ​റി​മാ​ർ​ക്കെ​തി​രേ ഒ​റ്റ​പ്പെ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ മു​മ്പും ഉ​ണ്ടാ​യി ട്ടു​ണ്ട്. എ​ന്നാ​ൽ, ഭ​യ​മു​ള​വാ​ക്കും​വി​ധം ആ​സൂ​ത്രി​ത​വും നി​ര​ന്ത​ര​വു​മാ​യ അ​തി​ക്ര​മ​ങ്ങ​ൾ ഇ​പ്പോ​ഴ​ത്തെ​പ്പോ​ലെ രാ​ജ്യം ക​ണ്ടി​ട്ടി​ല്ല.

നി​ർ​ബ​ന്ധ മ​ത പ​രി​വ​ർ​ത്ത​ന​ക്കു​റ്റം ആ​രോ​പി​ച്ചു ക്രൈ​സ്‌​ത​വ മി​ഷ​ണ​റി​മാ​രെ ത​ല്ലി ക്കൊ​ല്ലാ​നു​ള്ള ആ​രു​ടെ​യോ ഗൂ​ഢ​പ​ദ്ധ​തി​യാ​ണി​തി​നു പി​ന്നി​ൽ. ആ​യി​രം നു​ണ​ക​ൾ​കൊ​ണ്ടു​മൂ​ടി​യാ​ലും ഈ ​സ​ത്യം മ​റ​ച്ചു​വ​യ്ക്കാ​ൻ ക​ഴി​യി​ല്ല.

ഈ ​സ​ത്യം പ​ക്ഷേ, അ​തി​നേ​ക്കാ​ൾ വ്യാ​പ്‌​തി​യു​ള്ള ന​ടു​ക്കു​ന്ന ചി​ല സ​ത്യ​ങ്ങ​ളി​ലേ​ക്കാ​ണു സൂ​ച​ന ന​ൽ​കു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ ആ​ക്ര മ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​ത്തി​ൽ ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു മ്പോ​ൾ, രാ​ജ്യ​ത്തെ അ​ധഃ​സ്ഥി​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​നം ശാ​ശ്വ​ത​മാ യി​ത്ത​ട​യു​ക​യാ​ണ്.

റി​പ്പ​ബ്ലി​ക്കി​ന്‍റെ അ​മ്പ​താ​മാ​ണ്ടി​ലും രാ​ജ്യ​വി​ക​സ​നം ച​വ​റ്റു​കു​ട്ട​യി​ൽ​ത്ത​ള്ളി മ​ത​വി​ദ്വേ​ഷം പ​ര​ത്ത​ലും പീ​ഡ​ന​വും ല​ക്ഷ്യ​മിടു​ന്ന മ​ത​തീ​വ്ര​വി​ഭാ​ഗ​ങ്ങ​ളും അ​വ​രെ പി​ന്തു​ണ​യ്ക്കു​ന്ന പാ​ർ​ട്ടി​ക​ളും സ​ർ​ക്കാ​രു​ക​ളും മ​ഹ​ത്താ​യ ഇ​ന്ത്യ​യെ ലോ​ക​ത്തി​നു​മു​മ്പി​ൽ നാ​ണം കെ​ടു​ത്തു​ന്നു.

സ്വാ​ത​ന്ത്ര്യം കി​ട്ടി അ​ര​നൂ​റ്റാ​ണ്ടു ക​ഴി​ഞ്ഞി​ട്ടും ജ​ന​സം​ഖ്യ​യി​ൽ പ​കു തി​യോ​ളം നി​ര​ക്ഷ​ര​രും പ​ട്ടി​ണി​ക്കാ​രു​മാ​ണ്. ഉ​ത്ത​രേ​ന്ത്യ​യി​ലെ ജാ​തി വ്യ​വ​സ്ഥ അ​ടി​ച്ച​മ​ർ​ത്ത​ലി​നു​ള്ള ഉ​പാ​ധി​യാ​ണി​ന്നും. അ​ങ്ങ​നെ അ​ടി​ച്ച മ​ർ​ത്ത​പ്പെ​ട്ട അ​ധഃ​സ്ഥി​ത​രാ​യ നി​ര​ക്ഷ​ര​ർ​ക്കും പ​ട്ടി​ണി​ക്കാ​ർ​ക്കു​മി​ട​യി ലാ​ണ് മി​ഷ​ണ​റി​മാ​രു​ടെ പ്ര​വ​ർ​ത്ത​നം.

അ​തു​വ​ഴി ആ​ദി​വാ​സി​ക​ളും അ​ധഃ​സ്ഥി​ത​രും വി​ദ്യ​നേ​ടു​ന്ന​തും ജോ​ലി സ​മ്പാ​ദി​ക്കു​ന്ന​തും ത​ട​യാ​ൻ ഏ​റെ നാ​ളു​ക​ളാ​യി ജ​ന്മി​മാ​രും അ​വ​ർ​ക്കൊ​പ്പ​മു​ള്ള​വ​രും നീ​ച​ശ്ര​മ​ത്തി​ലാ​ണ്. അ​തി​നു പ​ല ത​ന്ത്ര ങ്ങ​ളും പ​യ​റ്റി​യ​ശേ​ഷ​മാ​ണു മ​ത​വി​ദ്വേ​ഷം അ​വ​ർ ആ​യു​ധ​മാ​ക്കി​യ​ത്.

രാ​ജ്യ​ത്തെ സ​മ​ചി​ത്ത​ത​യും സ​ഹി​ഷ്ണു​ത​യു​മു​ള്ള മ​ഹാ​ഭൂ​രി​പ ക്ഷ​ത്തെ പ്ര​കോ​പി​പ്പി​ച്ചു മി​ഷ​ണ​റി​മാ​രെ​യും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക രെ​യും കെ​ട്ടു​കെ​ട്ടി​ക്കു​ക​യും അ​ധഃ​സ്ഥി​ത​രെ എ​ന്നും ത​ങ്ങ​ളു​ടെ കാ​ൽ​ക്കീഴി​ൽ ത​ള​യ്ക്കു​ക​യു​മാ​ണ് ഉ​ത്ത​രേ​ന്ത്യ​ൻ ജ​ന്മി​വി​ഭാ​ഗ​ത്തിന്‍റെ ല​ക്ഷ്യം.

ത​ങ്ങ​ൾ​ക്കു​പ​റ്റി​യ കാ​ലാ​വ​സ്ഥ കാ​ത്തി​രു​ന്ന അ​വ​ർ ബി​ജെപിയു​ടെ ഭ​ര​ണ​ത്തി​ൽ അ​നു​കൂ​ല​സാ​ഹ​ച​ര്യം ക​ണ്ട​തു​കൊ​ണ്ടു​മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ വി​ഷ​പ്ര​ചാ​ര​ണ​വും അ​ക്ര​മ​വു​മാ​യി ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

സ​ർ​വ​മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും ലം​ഘി​ച്ചു​ള്ള ഈ ​കാ​ട്ടാ​ള​യാ​ത്ര​യി​ൽ രാ​ജ്യ​ത്തി​ന്‍റെ മ​ത​സ​ഹി​ഷ്‌​ണു​ത​യും മ​തേ​ത​ര​ത്വ​വും ചി​ര​കാ​ല മൂ​ല്യ​ങ്ങ ളൊ​ക്കെ​യും ചു​ട​ല​യി​ലെ​റി​യ​പ്പെ​ടു​ക​യാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​കൂ ല​മ​നോ​ഭാ​വ​ത്തോ​ടെ അ​തു നോ​ക്കി​നി​ൽ​ക്കു​മ്പോ​ൾ ലോ​ക​സ​മൂ​ഹത്തി​ൽ ഭാ​ര​ത​ത്തി​ന്‍റെ മാ​ന​മ​ര്യാ​ദ​ക​ളൊ​ക്കെ ന​ഷ്‌​ട​മാ​യി​രി​ക്കു​ന്നു.

ഇ​ത് അ​പ​ക​ടം​പി​ടി​ച്ച പോ​ക്കാ​ണ്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു ന്ന​വ​ർ രാ​ജ്യ​ത്തെ പി​ന്നോ​ക്ക സ​മൂ​ഹ​ങ്ങ​ളു​ടെ​യും അ​ധഃ​സ്ഥി​ത​രു​ടെ​യും പു​രോ​ഗ​തി എ​ന്നേ​ക്കു​മാ​യി വി​ല​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ അ​മ്പ​താ​ണ്ട് ഇ​വ​രെ​യും കു​ഷ്ഠ​രോ​ഗി​ക​ളെ​യു​മെ​ല്ലാം ഒ​രു​പോ​ലെ പു​റം​കാ​ലു​കൊ​ണ്ടു ത​ട്ടി​ത്തെ​റി​പ്പി​ച്ച​വ​രു​ടെ ദു​ഷ്‌​ട​ലാ​ക്ക് രാ​ജ്യം തി​രി​ച്ച​റി​യ​ണം. അ​വ​രു​ടെ ക​പ​ട​സ്നേ​ഹ​വും.

ചു​ട്ടെ​രി​ക്ക​പ്പെ​ട്ട മി​ഷ​ണ​റി​മാ​രു​ടെ ചോ​ര​യ്ക്കൊ​പ്പം പീ​ഡി​ത​രു​ടെ യാ​ത​ന​ക​ളും ഈ​ശ്വ​ര​ന്‍റെ മു​മ്പി​ൽ നി​ല​വി​ളി​ക്കു​ക​യാ​ണ്. ഈ​ശ്വ​ര​നു ക​ണ​ക്കു​ചോ​ദി​ക്കാ​നു​ള്ള​താ​യി മാ​റു​ക​യാ​ണ്.

രാ​ജ്യ​ത്തി​ന്‍റെ ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ, മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​ക​രാ​യി ലോ​ക​സ​മൂ​ഹ​ത്തി​ന്റെ നി​ന്ദാ​പാ​ത്ര​മാ​കാ​തി​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രും സം​സ്ഥാ​ന​സ​ർ​ക്കാ​രു ക​ളും നി​ദ്രാ​നാ​ട്യം ഉ​പേ​ക്ഷി​ക്കാ​തെ നി​വൃ​ത്തി​യി​ല്ല.

ആ​രൊ​ക്കെ​യോ മ​ത​തീ​വ്ര​വാ​ദി​ക​ൾ ത​ങ്ങ​ളു​ടെ ര​ഹ​സ്യ അ​ജ​ൻ​ഡ ന​ട​പ്പാ​ക്കു​ന്ന​തു​ക​ണ്ടു സ​ന്തോ​ഷി​ക്കു​ന്ന ഭ​ര​ണ​കൂ​ട​മാ​യി ബി.​ജെ.​പി. സ​ർ​ക്കാ​ർ മാ​റ​രു​ത്. ഇ​നി​യൊ​രു മ​ത​പീ​ഡ​ന​വും അ​ക്ര​മ​വും അ​നു​വ​ദിച്ചു​കൂ​ടാ.

ജാ​തി​വ്യ​വ​സ്ഥ​യു​ടെ തി​ന്മ​ക​ൾ ശാ​ശ്വ​ത​വ​ത്ക​രി​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ത്തെ രാ​ജ്യം തി​രി​ച്ച​റി​ഞ്ഞു ത​ക​ർ​ത്തി​ല്ലെ​ങ്കി​ൽ നാ​ശം അ​ടു​ത്താ​ണ്. വ​ള​രെ അ​ടു​ത്ത്...

Tags : GrahamStaines AustralianMissionary DaraSingh Murder

Recent News

Corehub Up