Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GrahamStaines

ഗ്രഹാം സ്റ്റെയിൻസ് വധം; ഓർമപ്പെടുത്തലായി ആ ചരിത്രത്താളുകൾ

ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ മി​​​ഷ​​​നറി ഗ്ര​​​ഹാം സ്റ്റെ​​​യി​​​ൻ​​​സി​​​നെ​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ര​​​ണ്ട് പി​​​ഞ്ചു​​​മ​​​ക്ക​​​ളെ​​​യും ജീ​​​വ​​​നോ​​​ടെ ചു​​​ട്ടു​​​കൊ​​​ന്ന കേ​​​സി​​​ൽ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന മു​​​ഖ്യ​​​പ്ര​​​തി ധാ​​​രാ സിം​​​ഗ് ഉ​​​ട​​​ൻ ജ​​​യി​​​ൽമോ​​​ചി​​​ത​​​നാ​​​യേ​​​ക്കു​​​മെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ളാ​​​ണ് ആ ക്രൂ​​​ര​​​മാ​​​യ സം​​​ഭ​​​വ​​​ത്തെ വീ​​​ണ്ടും ച​​​ർ​​​ച്ച​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന​​​ത്.

പ്ര​​​തി​​​യു​​​ടെ ജ​​​യി​​​ലി​​​ലെ ന​​​ല്ല പെ​​​രു​​​മാ​​​റ്റം മു​​​ൻ​​​നി​​​ർ​​​ത്തി ഒ​​​ഡീ​​​ഷ ശി​​​ക്ഷാ അ​​​വ​​​ലോ​​​ക​​​ന ബോ​​​ർ​​​ഡ് ന​​​ൽ​​​കി​​​യ ജ​​​യി​​​ൽമോ​​​ച​​​ന ശി​​​പാ​​​ർ​​​ശ​​​യാ​​​ണ് പു​​​തി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു വ​​​ഴി​​​തു​​​റ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

1999 ജ​​​നു​​​വ​​​രി 23നാ​​​യി​​​രു​​​ന്നു ലോ​​​ക​​​ത്തെ ന​​​ടു​​​ക്കി​​​യ ആ ​​​കൊ​​​ടും​​​ക്രൂ​​​ര​​​ത. ഒ​​​ഡീ​​​ഷ​​​യി​​​ൽ ആ​​​ദി​​​വാ​​​സി ജി​​​ല്ല​​​യാ​​​യ കി​​​യോ​​​ഞ്ചാ​​​റി​​​ലെ മ​​​നോ​​​ഹ​​​ര​​​പു​​​ര ഗ്രാ​​​മ​​​ത്തി​​​ൽ ഗ്ര​​​ഹാം സ്റ്റെ​​​യി​​​ൻ​​​സ്, മ​​​ക്ക​​​ളാ​​​യ ഫി​​​ലി​​​പ്പ് (10), തി​​​മോ​​​ത്തി (6) എ​​​ന്നി​​​വ​​​ർ ഉ​​​റ​​​ങ്ങി​​​ക്കി​​​ട​​​ന്നി​​​രു​​​ന്ന വാ​​​നി​​​നു തീ​​​യി​​​ട്ടാ​​​ണ് ധാ​​​രാ സിം​​​ഗി​​​ന്‍റെ നേ​​​ത്യ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ക്ര​​​മി​​​സം​​​ഘം അ​​​വ​​​രെ ദാ​​​രു​​​ണ​​​മാ​​​യി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

നി​​​ല​​​വി​​​ൽ ഈ ​​​കേ​​​സി​​​ൽ ജ​​​യി​​​ൽ ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ഒ​​​രേ​​​യൊ​​​രു പ്ര​​​തി ധാ​​​രാ സിം​​​ഗ് മാ​​​ത്ര​​​മാ​​​ണ്.

സം​​​ഭ​​​വം ന​​​ട​​​ന്ന​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ ദീ​​​പി​​​ക​​​യു​​​ടെ മു​​​ഖ​​​പ്ര​​​സം​​​ഗം (1999 ജ​​​നു​​​വ​​​രി 26, ചൊ​​​വ്വ): "ഇ​​​തോ മ​​​ഹ​​​ത്താ​​​യ റി​​​പ്പ​​​ബ്ലി​​​ക്?'ദീ​​​പി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച എ​​​ഡി​​​റ്റോ​​​റി​​​യ​​​ൽ രാ​​​ജ്യ​​​ത്തി​​​ന്‍റെ മ​​​തേ​​​ത​​​ര​​​ത്വ​​​ത്തി​​​ന് നേ​​​രെ ഉ​​​യ​​​ർ​​​ന്ന ചോ​​​ദ്യ​​​ങ്ങ​​​ളെ​​​യാ​​​ണ് അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത​​​ത്.

നാ​​​ല്പ‌​​​ത്തൊ​​​മ്പ​​​തു വ​​​ർ​​​ഷം​​​മു​​​മ്പ് ലോ​​​ക​​​ത്തി​​​ന്‍റെ മു​​​ന്നി​​​ൽ അ​​​ഭി​​​മാ​​​ന​​​ത്തോ​​​ടെ ത​​​ല​​​യു​​​യ​​​ർ​​​ത്തി​​​നി​​​ന്നു സ്വ​​​യം റി​​​പ്പ​​​ബ്ലി​​​ക്കാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച ഇ​​​ന്ത്യ​​​യെ​​​വി​​​ടെ? മ​​​ത​​​വി​​​ദ്വേ​​​ഷം​​​മൂ​​​ത്ത് സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളെ ചു​​​ട്ടു​​​കൊ​​​ല്ലാ​​​ൻ മ​​​ടി​​​ക്കാ​​​ത്ത കാ​​​പാ​​​ലി​​​ക​​​രു​​​ള്ള ഇ​​​ന്ന​​​ത്തെ ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹ​​​മെ​​​വി​​​ടെ? നാ​​​മി​​​ന്നു മാ​​​നം​​​കെ​​​ട്ട​​​വ​​​രാ​​​ണ്. ലോ​​​ക​​​ത്തി​​​നു​​​മു​​​മ്പി​​​ൽ പ​​​രി​​​ഹാ​​​സ്യ​​​രാ​​​യ ജ​​​ന​​​ത.

നി​​​സ​​​ഹാ​​​യ​​​രെ ചു​​​ട്ടെ​​​രി​​​ച്ചു കി​​​രാ​​​ത​​​യു​​​ഗ​​​ത്തി​​​ലേ​​​ക്കാ​​​ണോ ഇ​​​ന്ത്യ​​​യു​​​ടെ മ​​​ട​​​ക്ക​​​യാ​​​ത്ര? റി​​​പ്പ​​​ബ്ലി​​​ക്കി​​​ന്‍റെ അ​​​മ്പ​​​താ​​​മാ​​​ണ്ടി​​​ൽ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കൊ​​​രു​​​ങ്ങേ​​​ണ്ട നാം ​​​ഒ​​​റീ​​​സ​​​യി​​​ൽ അ​​​തി​​​നി​​​ഷ്‌​​​ഠു​​​ര​​​മാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ചു​​​ട​​​ല​​​യ്ക്കു​​​ചു​​​റ്റും ആ​​​ന​​​ന്ദ​​​നൃ​​​ത്ത​​​മാ​​​ടാ​​​ൻ മ​​​ടി​​​ക്കാ​​​ത്ത ന​​​ര​​​ഭോ​​​ജി​​​ക​​​ളാ​​​യി അ​​​ധഃ​​​പ​​​തി​​​ക്കു​​​ക​​​യാ​​​ണെ​​ന്ന് മു​​ഖ​​പ്ര​​സം​​ഗ​​ത്തി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി.

Latest News

Corehub Up