x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടു​ജോ​ലി​ക്കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ൽ


Published: June 19, 2026 01:27 PM IST | Updated: June 19, 2026 01:27 PM IST

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ലെ കൈ​ലാ​ഷ് ഹി​ല്‍​സ് പ്ര​ദേ​ശ​ത്ത് വീ​ട്ടു​ജോ​ലി​ക്കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ൽ. ഡ​ല്‍​ഹി​യി​ലെ പ്ര​മു​ഖ ത്വ​ക്ക് രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​മ​നീ​ഷ് ഗു​പ്ത​യാ​ണ് വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യ മീ​ന (45) എ​ന്ന സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഒ​രു സ്ത്രീ ​ര​ക്ത​ത്തിൽ കു​ളി​ച്ചു കി​ട​ക്കു​ന്ന​താ​യി അ​യ​ൽ​വാ​സി​ക​ളി​ല്‍ ഒ​രാ​ള്‍ പോ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. വി​വ​രം ല​ഭി​ച്ച ഉ​ട​ന്‍ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ മൃ​ത​ദേ​ഹം മീ​ന​യു​ടെ​താ​ണെ​ന്നു ക​ണ്ടെ​ത്തി.

പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​ര​മ​നു​സ​രി​ച്ച്, മീ​ന പ​തി​വു​പോ​ലെ ജോ​ലി​ക്കാ​യി ഡോ​ക്ട​റു​ടെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യും തു​ട​ര്‍​ന്ന് കോ​പാ​കു​ല​നാ​യ ഡോ​ക്ട​ര്‍ ആ​ദ്യം ക്രി​ക്ക​റ്റ് ബാ​റ്റ് ഉ​പ​യോ​ഗി​ച്ച് മീ​ന​യെ ആ​ക്ര​മി​ക്കു​ക​യും പി​ന്നീ​ട് ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മീ​ന സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് മ​നീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. മീ​ന മ​ന്ത്ര​വാ​ദം ചെ​യ്യു​ക​യാ​ണെ​ന്ന സം​ശ​യം മ​നീ​ഷി​ന് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. ഈ ​സം​ശ​യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Doctor arrest murder

Recent News

Corehub Up