Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bear

Idukki

ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ക​ര​ടി: നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്തി​യി​ൽ

കു​മ​ളി: ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ക​ര​ടി​യി​റ​ങ്ങി. കു​മ​ളി പ​ഞ്ചാ​യ​ത്തി​ലെ ചോ​റ്റു​പാ​റ മു​ത്ത​യ്യ​ൻ കോ​ള​നി​യി​ൽ ആ​ന​ന്ദ​ന്‍റെ വീ​ട്ടു​മു​റ്റ​ത്താ​ണ് ക​ര​ടി എ​ത്തി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് ക​ര​ടി​യെ ക​ണ്ട​ത്. വ​ള​ർ​ത്തു​നാ​യു​ടെ അ​സാ​ധാ​ര​ണ​മാ​യ ബ​ഹ​ളം കേ​ട്ട് വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യ വീ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തോ​ടെ ക​ര​ടി ഓ​ടി മ​റ​ഞ്ഞു.

വീ​ട്ടി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ൽ ക​ര​ടി, നാ​യ​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളു​ണ്ട്. ഒ​രു മാ​സം മു​ൻ​പ് കാ​ടി​റ​ങ്ങി​യ പു​ലി ആ​ടി​നെ കൊ​ന്നി​രു​ന്നു. പെ​രി​യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു സ​മീ​പ​ത്തു​ള്ള മു​ത്ത​യ്യ​ൻ കോ​ള​നി​യി​ലെ എ​ട്ടോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഭീ​തി​യി​ൽ ക​ഴി​യു​ന്ന​ത്. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി മ​ട​ങ്ങി. വ​ന്യ​മൃ​ഗ​ശ​ല്യം വ​നാ​തി​ർ​ത്തി​യി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ക​യാ​ണ്.

Latest News

Corehub Up