x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ണി​ക​ൾ വെ​ട്ടി​ച്ചു, ജ​ന​ൽ തു​റ​ന്നു, ടാ​പ്പി​ൽ നി​ന്ന് വെ​ള്ള​വും കു​ടി​ച്ചു, ജ​പ്പാ​നി​ൽ നാ​ല് പേ​രെ പ​രി​ക്കേ​ൽ​പ്പി​ച്ച അ​തി​ബു​ദ്ധി​മാ​നാ​യ ക​ര​ടി, ആ​രാ​ണ​ത് ?


Published: June 6, 2026 01:32 PM IST | Updated: June 6, 2026 01:32 PM IST

വ​ട​ക്ക​ൻ ജ​പ്പാ​നി​ൽ നാ​ല് പേ​രെ പ​രി​ക്കേ​ൽ​പ്പി​ച്ച് ക​ട​ന്ന അ​തി​ബു​ദ്ധി​മാ​നെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ക​ര​ടി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ജാ​പ്പ​നീ​സ് അ​ധി​കൃ​ത​ർ. ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ട​യി​ൽ ഈ ​ക​ര​ടി ഒ​രു ജ​ന​ലി​ന്‍റെ ലോ​ക്ക് തു​റ​ക്കു​ക​യും ടാ​പ്പ് തി​രി​ച്ച് വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്ത​താ​യി സം​ശ​യി​ക്കു​ന്നു. ഫു​കു​ഷി​മ​യി​ലെ ര​ണ്ട് ഫാ​ക്ട​റി​ക​ളി​ലാ​യി നാ​ല് പേ​രെ പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം, ക​ഴി​ഞ്ഞ ദി​വ​സം ഒ​ളി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ക​ര​ടി ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് ജാ​പ്പ​നീ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

കെ​ണി​ക​ളും ട്രാ​ൻ​ക്വി​ലൈ​സ​ർ (മ​യ​ക്കു​വെ​ടി) തോ​ക്കു​ക​ളു​മാ​യി കാ​ത്തു​നി​ന്ന വേ​ട്ട​ക്കാ​രെ വെ​ട്ടി​ച്ചാ​ണ് മൃ​ഗം ക​ട​ന്നു​ക​ള​ഞ്ഞ​ത്. ജ​പ്പാ​നി​ൽ ക​ര​ടി​ക​ളെ കാ​ണു​ന്ന സം​ഭ​വ​ങ്ങ​ളും മാ​ര​ക​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളും വ​ർ​ദ്ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, വെ​ള്ളി​യാ​ഴ്ച​യും ഈ ​മൃ​ഗം ഒ​ളി​വി​ലാ​യി​രു​ന്നു​വെ​ന്ന് ഒ​രു സി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ ഒ​രു മാ​ധ്യ​ത്തോ​ട് പ​റ​ഞ്ഞു.

ര​ക്ഷ​പ്പെ​ടാ​ൻ വേ​ണ്ടി മൃ​ഗം സ്വ​യം ജ​ന​ലി​ന്‍റെ പൂ​ട്ട് തു​റ​ന്നു, എ​ന്നാ​ണ് സം​ഭ​വ​സ്ഥ​ല​ത്തെ തെ​ളി​വു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് ഫു​കു​ഷി​മ മേ​യ​ർ യു​കി ബാ​ബ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ജ​ന​ൽ പു​റ​ത്തേ​ക്കു​ള്ള വ​ഴി​യു​ടെ അ​ടു​ത്ത് ന​ഖം കൊ​ണ്ടു​ള്ള പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ക​ര​ടി കു​ടി​ക്കാ​ൻ വേ​ണ്ടി ടാ​പ്പ് തി​രി​ച്ച് തു​റ​ന്നു എ​ന്നും മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​ക​ര​ടി​യെ "അ​തി​ബു​ദ്ധി​മാ​ൻ" എ​ന്നാ​ണ് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ച​ത്.

വേ​ട്ട​ക്കാ​ർ, പോ​ലീ​സ്, അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ, അ​തി​നെ പി​ടി​കൂ​ടാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും ഞ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത് എ​ന്ന് മി​സ്റ്റ​ർ ബാ​ബ വ്യ​ക്ത​മാ​ക്കു​ന്നു.ക​ഴി​ഞ്ഞ വ​ർ​ഷം ജ​പ്പാ​നി​ൽ ക​ര​ടി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ റി​ക്കാ​ർ​ഡ് എ​ണ്ണ​മാ​യ 13 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

ശീ​ത​കാ​ല നി​ദ്ര​യ്ക്ക് ശേ​ഷം മൃ​ഗ​ങ്ങ​ൾ വി​ശ​പ്പോ​ടെ പു​റ​ത്തു​വ​രു​ന്ന​തി​നാ​ൽ ഈ ​വ​ർ​ഷം അ​വ​യെ കാ​ണു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം, മാ​ർ​ച്ച് മാ​സ​ത്തി​ൽ രാ​ജ്യ​ത്ത് ക​ര​ടി​ക​ളെ ക​ണ്ട സം​ഭ​വ​ങ്ങ​ളു​ടെ എ​ണ്ണം 50,000 ക​വി​ഞ്ഞു. ഇ​ത് ര​ണ്ട് വ​ർ​ഷം മു​മ്പ് ഉ​ണ്ടാ​യ മു​ൻ റി​ക്കാ​ർ​ഡി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണ്.​ക​ര​ടി​ക​ൾ സ്ഥി​ര​മാ​യി വീ​ടു​ക​ളി​ൽ ക​യ​റു​ക​യും സ്കൂ​ളു​ക​ൾ​ക്ക് സ​മീ​പം അ​ല​ഞ്ഞു​തി​രി​യു​ക​യും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ കൊ​ള്ള​യ​ടി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം ഭ​ക്ഷ​ണ​ത്തി​ന്‍റെ ല​ഭ്യ​ത വ​ർ​ദ്ധി​ച്ച​താ​ണ് ക​ര​ടി​ക​ളു​ടെ എ​ണ്ണം കൂ​ടാ​ൻ ഭാ​ഗി​ക​മാ​യ കാ​ര​ണ​മെ​ന്ന് പ​ല വി​ദ​ഗ്ദ്ധ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Tags : kouthukam japan bear

Recent News

Corehub Up