ന്യൂയോർക്കിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ 1,454 അടി ഉയരമുള്ള ആന്റിനയിൽ സുരക്ഷാ സംവിധാനങ്ങളില്ലാതെ കയറി അതിസാഹസികമായി വിവാഹാഭ്യർഥന നടത്തിയ പ്രശസ്ത റഷ്യൻ റൂഫ്ടോപ്പർമാരായ ഏഞ്ചല നിക്കോളാവും ഇവാൻ ബീർക്കസും പോലീസിന്റെ പിടിയിലായി.
വിലക്കപ്പെട്ട മേഖലയിൽ അതിക്രമിച്ചു കയറിയ ഇവർ അവിടെ ഒരു ബാനർ ഉയർത്തിക്കാട്ടുകയും, തുടർന്ന് ഇവാൻ ഏഞ്ചലയോട് വിവാഹാഭ്യർഥന നടത്തുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായെങ്കിലും, താഴെയെത്തിയ ഉടൻ തന്നെ ന്യൂയോർക്ക് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.
അനുമതിയില്ലാതെ കെട്ടിടത്തിൽ അതിക്രമിച്ചു കയറിയതിനും ജീവൻ അപകടപ്പെടുത്തിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ലോകത്തെ വമ്പൻ കെട്ടിടങ്ങൾക്ക് മുകളിൽ കയറി അമ്പരപ്പിക്കുന്ന പ്രകടനങ്ങൾ നടത്തുന്ന ഇവരുടെ സാഹസിക ജീവിതം പ്രമേയമാക്കി ഈയടുത്ത് 'സ്കൈവാക്കേഴ്സ്: എ ലവ് സ്റ്റോറി' എന്ന പേരിൽ നെറ്റ്ഫ്ലിക്സ് ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. വലിയ ആരാധകരുള്ള ഈ ദമ്പതികൾക്ക് തങ്ങളുടെ പുതിയ സാഹസികതയിലൂടെ ജയിൽ ശിക്ഷയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.
Tags : EmpireStateBuilding ViralProposal Skywalkers BreakingNews TrendingNow