കുമളിയിലെ ജനവാസ മേഖലയിൽ കരടിയിറങ്ങിയപ്പോൾ (സിസിടിവി ദൃശ്യം)
കുമളി: ഇടുക്കി കുമളി ചോറ്റുപാറ ജനവാസ മേഖലയിൽ കരടിയിറങ്ങി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിലെ ആന വീടിന് സമീപമാണ് കരടിയെത്തിയത്. വീടിനു മുന്നലുണ്ടായിരുന്ന നായയെ കരടി ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് കരടി പിന്നീട് തിരികെ മടങ്ങിപ്പോവുകയായിരുന്നു. ജനവാസ മേഖലയിൽ കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്. ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുന്ന കരടിയെ ഉടൻ തന്നെ കൂട് സ്ഥാപിച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
Tags : bear kumily residential area natives cage