Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Natives

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: കൊ​ച്ചി​യി​ൽ 12 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ നാ​ർ​ക്കോ ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. 12.152 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കൊ​ച്ചി സി​റ്റി പോ​ലീ​സ് പി​ടി​കൂ​ടി.

ഒ​ഡീ​ഷ ഗ​ഞ്ചം സ്വ​ദേ​ശി​ക​ളാ​യ ആ​ദി നാ​യ​ക് (20), ഹി​മാ​ൻ​ഷൂ നാ​യ​ക് (26) എ​ന്നി​വ​രാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്ന് പി​ടി​യി​ലാ​യ​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

പ്ര​തി​ക​ളെ ഏ​റെ നാ​ളാ​യി പോ​ലീ​സ് ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഡി​സി​പി​മാ​രാ​യ അ​രു​ൺ കെ. ​പ​വി​ത്ര​ൻ, മോ​ഹി​ത് റാ​വ​ത്ത് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ടി.​ഡി. സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്.

Kerala

ആ​ലു​വ​യി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ പു​ലി​യെ ഇ​റ​ങ്ങി​യ​താ​യി സം​ശ​യം; കാ​ല്‍​പ്പാ​ടു​ക​ള്‍ പ​രി​ശോ​ധി​ച്ച് വ​നം വ​കു​പ്പ്

കൊ​ച്ചി: ആ​ലു​വ തു​രു​ത്ത് കു​ണ്ടൂ​ർ തോ​ടി​ന് സ​മീ​പം പു​ഴ​യോ​ര​ത്ത് പു​ലി​യെ ക​ണ്ട​താ​യി അ​വ​കാ​ശ​വാ​ദം. തു​രു​ത്ത് കൊ​മ്പ​ത്ത് അ​യ്യ​പ്പ​ൻ​കു​ട്ടി​യു​ടെ പ​റ​മ്പി​ന് സ​മീ​പ​മു​ള്ള പ​ള്ള​ത്താ​ണ് പു​ലി​യെ രാ​വി​ലെ എ​ട്ടോ​ട് കൂ​ടി ക​ണ്ട​ത്.

രാ​വി​ലെ വീ​ട്ടി​ലി​രു​ന്ന് പ​ത്രം വാ​യി​ക്കു​ക​യാ​യി​രു​ന്ന അ​യ്യ​പ്പ​ൻ​കു​ട്ടി പു​ലി​യു​ടേ​തു പോ​ലു​ള്ള അ​ല​ർ​ച്ച കേ​ട്ട് വീ​ട്ടി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് വീ​ടി​ൻ്റെ പ​റ​മ്പി​ന്‍റെ പി​ന്നാ​മ്പു​റ​ത്ത് പു​ലി​യെ കാ​ണാ​നി​ട​യാ​യ​ത്. ഉ​ട​നെ അ​യ​ൽ​വാ​സി അ​ലി​ക്കു​ഞ്ഞി​നെ വി​ളി​ച്ച് എ​ത്തി​യ​പ്പോ​ഴേ​ക്കും പു​ലി ക​ട​ന്നു​ക​ള​ഞ്ഞു.

വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ എ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. വ​ന്യ ജീ​വി​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യെ​ങ്കി​ലും പു​ലി​യു​ടേ​താ​ണെ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല . പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണ ക്യാ​മ​റ സ്ഥാ​പി​ക്കു​മെ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞു.

Kerala

എ​റ​ണാ​കു​ള​ത്ത് 34 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ല് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

കൊ​ച്ചി: എറണാകുളം കുന്നുവഴിയിൽ 34 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ല് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ റ​ക്കീ​ബു​ൽ ഷേ​ക്ക് (30), ഹ​സി​ബ​ൽ ഷേ​ക്ക് (30 ), സ​മ്രാ​ട്ട് ഷേ​ക്ക് (36), സ​ഞ്ജീ​ബ് മ​ണ്ഡ​ൽ (48) എ​ന്നി​വ​രാണ് പിടിയിലായത്.

പെ​രു​മ്പാ​വൂ​ർ എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘമാണ് ഇവരെ പി​ടി​കൂ​ടി​യ​ത്. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി കെ​എ​സ് സു​ദ​ർ​ശ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഒ​ഡീ​ഷ​യി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം ആ​ലു​വ​യി​ൽ എ​ത്തി അ​വി​ടെ നി​ന്ന് രണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളി​ലാ​യി പെ​രു​മ്പാ​വൂ​രി​ലേ​ക്ക് വ​രു​ന്ന വ​ഴി​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പോലീ​സ് പി​ടി​കൂ​ടാ​തി​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ൾ വി​ളി​ച്ച​തെ​ന്ന് പ്ര​തി​ക​ൾ പ​റ​ഞ്ഞു.

ഒ​ഡീ​ഷ​യി​ൽ നി​ന്ന് കി​ലോ​യ്ക്ക് 5000 രൂ​പ നി​ര​ക്കി​ൽ വാ​ങ്ങു​ന്ന ക​ഞ്ചാ​വ് 30,000 രൂ​പ​യ്ക്ക് ആ​യി​രു​ന്നു ഇ​വി​ടെ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. വി​ൽ​പ്പ​ന ന​ട​ത്തി അ​ന്ന് ത​ന്നെ ബം​ഗാ​ളി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കും. ഇ​വ​രി​ൽ​നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​വ​രെ കു​റി​ച്ച് പോലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

Kerala

ഹോ​ട്ട​ലി​ൽ മോ​ഷ​ണം; അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ

ആ​ലു​വ: എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ലി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ സി​ൻ​പൂ​ര് ദി​പു ഹ​ജ്റ (26), സി​ലി​ഗു​രി രാ​ജേ​ഷ് ബു​ജ​ൽ (26) എ​ന്നി​വ​രെ​യാ​ണ് ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് അ​ഞ്ചി​നും ഏ​പ്രി​ൽ 23നും ​ഇ​ട​യി​ലാ​ണ് സം​ഭ​വം.

കു​റു​മ​ശേ​രി കൈ​താ​ര​ൻ ഗോ​ഡൗ​ണി​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഇ​ല​ക്ട്രി​ക് വ​യ​റു​ക​ളും, എ​ർ​ത്ത്ലൈ​ൻ കോ​പ്പ​റു​ക​ൾ, ട്രാ​ൻ​സ്ഫോ​ർ​മ​ർ കോ​പ്പ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ 25 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വ​സ്‌​തു​ക്ക​ൾ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ദി​പു ഹ​ജ്റ​യ്ക്കെ​തി​രെ ആ​ലു​വ, എ​റ​ണാ​കു​ളം റെ​യി​ൽ​വേ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ചെ​ങ്ങ​മ​നാ​ട് , ആ​ലു​വ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​പി. അ​നി​ൽ​കു​മാ​ർ, ന​വ​നീ​ത്, സി​പി​ഒ​മാ​രാ​യ കി​ഷോ​ർ, അ​നീ​ഷ്, മി​ഥു​ൻ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Kerala

മ​ണ്ണാ​ർ​ക്കാ​ട്ട് 12 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ  

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് വ​ട്ട​മ്പ​ലം പി​ലാ​പ്പ​ടി​യി​ൽ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ. ര​ഞ്ജ​ൻ​കു​മാ​ർ, ഗ​ണ​ഷേ ബി​ഷോ​യ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

എ​ക്സൈ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘ​മാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. 12 കി​ലോ ക​ഞ്ചാ​വു​മാ​യാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്.

സ്വ​കാ​ര്യ ബ​സി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

Latest News

Corehub Up