Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kumily

വി​ൽ​പ​ന​യ്ക്കെ​ത്തി​ച്ച ആ​ന​ക്കൊ​മ്പു​ക​ളു​മാ​യി നാ​ല് പേ​ർ പി​ടി​യി​ൽ

കു​മ​ളി: ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ആ​ന​ക്കൊ​മ്പു​ക​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച നാ​ല് പേ​ർ വ​നം​വ​കു​പ്പി​ന്‍റെ പി​ടി​യി​ൽ. ക​മ്പം മു​ത്തു​രാ​മ​ലിം​ഗ തേ​വ​ർ സ്ട്രീ​റ്റി​ലെ കൃ​ഷ്ണ​പ്ര​ഭു (42), മ​ധു​ര കൂ​ട​ൽ​ന​ഗ​ർ അ​ന്ന​മ​രാ​ജ (53), മ​ധു​ര സി​ക്ക​ന്ദ​ർ ചാ​വ​ടി സ്ട്രീ​റ്റ് വാ​സു​ദേ​വ​ൻ (53), ആ​ന​മ​ല​യ​ൻ​പ​ട്ടി വി​ജ​യ​ൻ (42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ളി​ൽ നി​ന്ന് നാ​ല് ആ​ന​ക്കൊ​മ്പു​ക​ളും ര​ണ്ട് കാ​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ചൊ​വ്വാ​ഴ്‌​ച ക​മ്പം ബൈ​പാ​സ് റോ​ഡി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ വ​നം​വ​കു​പ്പി​ന്‍റെ പി​ടി​യി​ലാ​യ​ത്. വാ​ഹ​ന​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ആ​ന​ക്കൊ​മ്പു​ക​ൾ.

കേ​ര​ള​ത്തി​ലെ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്താ​നാ​ണ് ആ​ന​ക്കൊ​മ്പു​ക​ൾ ക​ട​ത്തി​യ​തെ​ന്നാ​ണ് പ്ര​തി​ക​ൾ വ​നം​വ​കു​പ്പി​ന് ന​ൽ​കി​യ മൊ​ഴി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

NRI

ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ അ​ന്ത​രി​ച്ച ജി​ൻ​സ​ൺ കു​ര്യ​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച കു​മി​ളി​യി​ൽ

ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ച ഇ​ടു​ക്കി കു​മി​ളി അ​ട്ട​പ്പ​ള്ളം കു​ന്ന​ത്തു​പ​തി​യി​ൽ ജി​ൻ​സ​ൺ കു​ര്യ​ന്‍റെ (31) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ​ന​ട​ക്കും.

രാ​വി​ലെ എ​ട്ടിന് ശു​ശ്രൂ​ഷ​ക​ൾ സ്വ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ഉ​ച്ച​യ്ക്ക് 12.30ന് ​ആ​റാം മൈ​ൽ ഐപിസി ഹെ​ബ്രോ​ൻ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും.

ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​നാ​യ കോ​ശി മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജ​ർ​മ​നി​യി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച​ത്.

ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ നി​ന്നും എ​യ​ർഇ​ന്ത്യ വി​മാ​ന​ത്തി​ൽ ന്യൂ​ഡ​ൽ​ഹി വ​ഴി വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം കൊ​ച്ചി​യി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സ്വ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

ഐ​ടി എ​ൻ​ജി​നിയ​റാ​യ ഭാ​ര്യ റോ​ണ ഡേ​വി​സ് തൃ​ശൂ​ർ അ​രീ​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ ഐടി എ​ൻ​ജി​നി​യ​റാ​യി​രു​ന്ന ജി​ൻ​സ​ൺ കു​ര്യ​ൻ, കു​മി​ളി അ​ട്ട​പ്പ​ള്ളം കു​ന്ന​ത്തു​പ​തി​യി​ൽ കെ. ​ജെ. കു​ര്യന്‍റെ​യും ജാ​ൻ​സി കു​ര്യ​ന്‍റെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജെ​യ്സ​ൺ കു​ര്യ​ൻ (ജ​ർ​മ​നി), ജെ​യ്സി കു​ര്യ​ൻ (ഖ​ത്ത​ർ).

ഫ്രാ​ങ്ക്ഫ​ർ​ട്ട് ബെ​ഥേ​ൽ ഇ​ന്‍റർ​നാ​ഷ​ണ​ൽ പെ​ന്തെ​ക്കോ​സ്തു സ​ഭ​യി​ലെ സ​ജീ​വ അം​ഗ​മാ​യി​രു​ന്ന ജി​ൻ​സ​ണ്, ജ​ർ​മനി​യി​ലെ ഒ​ട്ട​ന​വ​ധി സ​ഭാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും ബുധനാഴ്ച ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

Kerala

കു​മ​ളി​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ര​ടി​യി​റ​ങ്ങി; കൂ​ട് സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

കു​മ​ളി: ഇ​ടു​ക്കി കു​മ​ളി ചോ​റ്റു​പാ​റ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ര​ടി​യി​റ​ങ്ങി. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.

ചോ​റ്റു​പാ​റ മു​ത്ത​യ്യ​ൻ ഉ​ന്ന​തി​യി​ലെ ആ​ന വീ​ടി​ന് സ​മീ​പ​മാ​ണ് ക​ര​ടി​യെ​ത്തി​യ​ത്. വീ​ടി​നു മു​ന്ന​ലു​ണ്ടാ​യി​രു​ന്ന നാ​യ​യെ ക​ര​ടി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

വീ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് ക​ര​ടി പി​ന്നീ​ട് തി​രി​കെ മ​ട​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ര​ടി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​ത്ത ഭീ​തി​യി​ലാ​ണ്. ജീ​വ​ന് ത​ന്നെ ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ന്ന ക​ര​ടി​യെ ഉ​ട​ൻ ത​ന്നെ കൂ​ട് സ്ഥാ​പി​ച്ച് പി​ടി​കൂ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ശ​ക്ത​മാ​യ ആ​വ​ശ്യം.

 

 

Kerala

ഓ​പ്പ​റേ​ക്ഷ​ൻ ത​ണ്ട​ർ; കു​മ​ളി​യി​ൽ നി​ന്ന് അ​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി

ഇ​ടു​ക്കി: കു​മ​ളി​യി​ൽ നി​ന്ന് അ​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി എ​ക്സൈ​സ്. ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്. കു​മ​ളി റോ​സ​പ്പൂ​ക്ക​ണ്ടം, ഒ​ന്നാം മൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​ർ​ക്ക്‌ ഷോ​പ്പു​ക​ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളി​ൽ ആ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

റോ​സാ​പ്പൂ​ക്ക​ണ്ട​ത്തെ വ​ര്‍​ക്ക് ഷോ​പ്പി​ല്‍ നി​ര​വ​ധി ചാ​ക്കു​ക​ളി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യി എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചു. ഇ​തേ തു​ട​ർ​ന്നാ​ണ് എ​ക്സൈ​സ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. റോ​സാ​പ്പൂ​ക്ക​ണ്ടം ഭാ​ഗ​ത്തെ വ​ര്‍​ക്ക്‌​ഷോ​പ്പി​ലെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ത്തി​ല്‍ നി​ന്നും 37,000 പാ​യ്ക്ക​റ്റ് നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ഒ​ന്നാം​മൈ​ലി​ലെ വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ നി​ന്നും 6000 പാ​യ്ക്ക​റ്റ് നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി. ലീ​സി​നെ​ടു​ത്ത സ്ഥ​ല​ത്ത​താ​ണ് വ​ര്‍​ക്ക​ഷോ​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. ഉ​ട​മ​യെ വി​ളി​ച്ചു​വ​രു​ത്തി എ​ക്‌​സൈ​സ് ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും ഒ​ന്നു​മ​റി​യി​ല്ലെ​ന്നാ​ണ് മൊ​ഴി ന​ല്‍​കി​യ​ത്. അ​തേ സ​മ​യം പ്ര​തി​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

വ​ര്‍​ക്ക്‌​ഷോ​പ്പ് ഉ​ട​മ​യെ ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും ഇ​യാ​ള്‍​ക്ക് ഇ​തി​ല്‍ പ​ങ്കി​ല്ലെ​ന്നാ​ണ് മൊ​ഴി ന​ല്‍​കി​യ​ത്. പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി വ​സ്തു​ക്ക​ള്‍ ന​ശി​പ്പി​ച്ചു​ക​ള​യു​മെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

 

District News

ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി

കു​മ​ളി: കേ​ര​ള–​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ കു​മ​ളി ചെ​ക്ക് പോ​സ്റ്റി​ൽ കേ​ര​ള പോ​ലീ​സ് സ്ഥാ​പി​ച്ച ടെ​ന്‍റ് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി.

റോ​ഡി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗം കൈ​യേ​റി ടെ​ന്‍റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഒ​രേ​സ​മ​യം ഒ​രു വാ​ഹ​ന​ത്തി​ന് മാ​ത്ര​മാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന​ത്. ഇ​ത് കു​മ​ളി ടൗ​ണി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​യെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​രോ​പ​ണം.

കേ​ര​ള–​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി വ​ഴി ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും വി​നോ​ദ​സ​ഞ്ചാ​ര വാ​ഹ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.

എ​ന്നാ​ൽ, റോ​ഡി​ന്‍റെ ന​ടു​വി​ലാ​യി ടെ​ന്‍റ് സ്ഥാ​പി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ പ്ര​യാ​സ​മു​ണ്ടാ​കു​ക​യും ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യ്ക്കാ​യി സ്ഥാ​പി​ച്ച ടെ​ന്‍റി​ൽ മി​ക്ക സ​മ​യ​ങ്ങ​ളി​ലും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യോ മ​റ്റു പ​രി​ശോ​ധ​നാ സം​ഘ​ങ്ങ​ളെ​യോ കാ​ണാ​റി​ല്ലെ​ന്നും ഇ​തു പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​മാ​യാ​ണ് ഇ​ത് ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

ടെ​ന്‍റി​നു സ​മീ​പം എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​നോ​ടു ചേ​ർ​ന്ന് ആ​വ​ശ്യ​ത്തി​ന് സ്ഥ​ലം ല​ഭ്യ​മാ​യി​രി​ക്കെ റോ​ഡി​ലേ​ക്ക് ഇ​റ​ക്കി ടെ​ന്‍റ് സ്ഥാ​പി​ച്ച​താ​ണ് വി​ഷ​യം രൂ​ക്ഷ​മാ​ക്കി​യ​തെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. ഇ​തു​മൂ​ലം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് ചു​രം ക​യ​റി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് കു​മ​ളി ടൗ​ണി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​കി​ട​ക്കേ​ണ്ട​സി​ഥി​തി​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ടെ​ന്‍റ് അ​നു​യോ​ജ്യ​മാ​യ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്കു മാ​റ്റ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ​ക്കു നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രി​ദേ​വ​നം. വി​ഷ​യ​ത്തി​ൽ കു​മ​ളി പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ്ര​തി​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി റോ​ഡി​ലെ ടെ​ന്‍റ് ഉ​ട​ൻ നീ​ക്കം ചെ​യ്ത് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്തേ​ക്കു മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് നാ​ട്ടു​കാ​രും വാ​ഹ​ന യാ​ത്ര​ക്കാ​രും ഉ​യ​ർ​ത്തു​ന്ന​ത്.

District News

കു​മ​ളി​യി​ല്‍ പ​രി​സ്ഥി​തി ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി

തേ​ക്ക​ടി: ആ​ഗോ​ള​താ​പ​ന​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ഭൂ​മി​യു​ടെ നി​ല​നി​ല്‍​പ്പി​ന് ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​കൃ​തിസം​ര​ക്ഷ​ണ​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി തേ​ക്ക​ടി​യി​ല്‍ ഗ്രീ​ന്‍ പ​നോ​ര​മ-2026 പ​രി​സ്ഥി​തി ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി.
പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍​വും ചൈ​ത​ന്യ ഫി​ലിം സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യാ​ണ് മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ച​ല​ച്ചി​ത്ര​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

തേ​ക്ക​ടി ബാം​ബൂ ഗ്രോ​വി​ലെ ക​ള​രി ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ഡോ. ​ബി​ജു മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​കൃ​തി​യോ​ടു​ള്ള മ​നു​ഷ്യന്‍റെ അ​നി​യ​ന്ത്രി​ത​മാ​യ ഇ​ട​പെ​ട​ലി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന ആ​ഘാ​ത​ങ്ങ​ള്‍ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍​വ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​യു. സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ക്കോ ഡെവ​ല​പ്‌​മെ​ന്‍റ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റാ​യ സൂ​ര​ജ് ഭാ​സ്‌​ക​ര്‍ പ്ര​സം​ഗി​ച്ചു. പ​രി​സ്ഥി​തി​യും സി​നി​മ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് സി​നി​മാ നി​രൂ​പ​ക​ന്‍ എം.​സി. രാ​ജ് നാ​രാ​യ​ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

District News

കു​മ​ളി​യി​ല്‍ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി

കു​മ​ളി: ടൗ​ണി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി. ഹോ​ളി​ഡേ ഹോം ​മു​ത​ല്‍ ടൗ​ണ്‍ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ 15 അ​ന​ധി​കൃ​ത ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളാ​ണ് ആ​ദ്യഘ​ട്ട​ത്തി​ല്‍ ഒ​ഴി​പ്പി​ച്ച​ത്. കു​മ​ളി ടൗ​ണി​ല്‍ വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ള്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ല്‍​ന​ടയാ​ത്ര​ക്കാ​ര്‍​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ള്‍ സ്വ​മേ​ധ​യാ നീ​ക്കം ചെ​യ്യാ​ന്‍ ക​ട​യു​ട​മ​ക​ള്‍​ക്ക് 15 ദി​വ​സ​ത്തെ സാ​വ​കാ​ശം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ ന​ട​പ​ടി​യു​ണ്ടാ​കാ​തി​രു​ന്ന​തോ​ടെ​യാ​ണ് ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​യി​ലേ​ക്ക് പ​ഞ്ചാ​യ​ത്ത് നീ​ങ്ങി​യ​ത്. റോ​ഡ​രി​കി​ല്‍നി​ന്ന് ക​ട​ക​ള്‍ മാ​റ്റാ​ന്‍ സ​ഹ​ക​രി​ക്കു​ന്ന വ്യാ​പാ​രി​ക​ള്‍​ക്ക് അ​വ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന സ​മീ​പ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​വ സ്ഥാ​പി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് പ്ര​സി​ഡന്‍റ് എം.​എം. വ​ര്‍​ഗീ​സ് അ​റി​യി​ച്ചു.

സ​ഹ​ക​രി​ക്കാ​ത്ത​വ​രു​ടെ പെ​ട്ടി​ക്ക​ട​ക​ള്‍ മു​രി​ക്ക​ടി​യി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ലേ​ക്ക് മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.കു​മ​ളി ടൗ​ണി​ലെ തി​ര​ക്കേ​റി​യ ന​ട​പ്പാ​ത​ക​ള്‍ കൈ​യേ​റി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പ​ല താ​ത്കാ​ലി​ക ക​ട​ക​ളും പ​ഞ്ചാ​യ​ത്ത് ലൈ​സ​ന്‍​സോ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ ഇ​ല്ലാ​തെ​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ഇ​തി​നെ​തി​രേ നി​യ​മാ​നു​സൃ​ത ലൈ​സ​ന്‍​സ് എ​ടു​ത്ത് വ്യാ​പാ​രം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ള്‍ നേ​ര​ത്തേത​ന്നെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

കു​മ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. വ​ര്‍​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റോ​ബി​ന്‍ കാ​ര​ക്കാ​ട്ട്, ബി​ജു ദാ​നി​യേ​ല്‍, സി​റി​ല്‍ യോ​ഹ​ന്നാ​ന്‍, സ​ന്തോ​ഷ് ഉ​മ്മ​ന്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ശോ​ക് കു​മാ​ര്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍ സി​റി​ല്‍, നാ​ഷ​ണ​ല്‍ ഹൈ​വേ അ​ഥോ​റി​ി ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

Kerala

മം​ഗ​ളാ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ ആ​റു​പേ​ർ​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റു

ഇ​ടു​ക്കി: കു​മ​ളി മം​ഗ​ളാ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് പോ​ലീ​സു​കാ​ര​നു​ൾ​പ്പ​ടെ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ടു​ക്കി ഡി​എ​ച്ച്ക്യു​വി​ലെ സി​പി​ഒ അ​ൻ​സാ​ർ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​ഷ്ണു, ത​മി​ഴ്‌​നാ​ട് ചി​ന്ന​മ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ധ​ന​ല​ക്ഷ്മി,
ലോ​ക​മ​ണി, കാ​ളി അ​മ്മാ​ൾ, തൃ​ശൂ​ർ സ്വ​ദേ​ശി​നി ര​മ്യ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

അ​ൻ​സാ​റി​നെ പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ കു​മ​ളി എ​ഫ്എ​ച്ച്സി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പെ​രി​യാ​ർ‌ ക​ടു​വാ സ​ങ്കേ​ത​ത്തി​ലെ ഉ​ൾ​വ​ന​ത്തി​ലു​ള്ള ക്ഷേ​ത്ര​മാ​ണ് മം​ഗ​ളാ​ദേ​വി.

ഇ​വി​ടെ ചി​ത്ര​പൗ​ർ‌​ണ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്സ​വം ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ആ​റ് പേ​ർ​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റ​ത്.

Kerala

കു​മ​ളി​ക്ക് സ​മീ​പം വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം ക​ത്തി ന​ശി​ച്ചു

കു​മ​ളി: മ​ധു​ര​യി​ല്‍ നി​ന്നും തേ​ക്ക​ടി​യി​ലെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​നം കു​മ​ളി​യ്ക്കു സ​മീ​പം ലോ​വ​ര്‍ പെ​രി​യാ​റി​ല്‍ ക​ത്തി ന​ശി​ച്ചു.

വി​നോ​ദ​യാ​ത്ര​യ്ക്കാ​യി എ​ത്തി​യ സം​ഘം സ​ഞ്ച​രി​ച്ച ടെ​മ്പോ ട്രാ​വ​ല​റാ​ണ് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ച​ത്. വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മു​ഴു​വ​ന്‍​പേ​രും പ​രി​ക്കേ​ല്‍​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

കു​മ​ളി ലോ​വ​ര്‍ ക്യാ​മ്പി​ന് സ​മീ​പം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​ട്ട് പു​രു​ഷ​ന്മാ​രും നാ​ല് സ്ത്രീ​ക​ളും ഡ്രൈ​വ​റും അ​ട​ക്കം 13 പേ​രാ​ണ് വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

ലോ​വ​ര്‍ ക്യാ​മ്പി​ല്‍ നി​ന്നു​ള്ള ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തി​ന്‍റെ മു​ന്‍​ഭാ​ഗ​ത്ത് നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഡ്രൈ​വ​ര്‍ ഉ​ട​ന്‍ ത​ന്നെ പാ​ത​യോ​ര​ത്തേ​ക്ക് മാ​റ്റി നി​ര്‍​ത്തു​ക​യാ​യി​രു​ന്നു.

പു​ക ക​ണ്ട ഉ​ട​ന്‍ ത​ന്നെ യാ​ത്ര​ക്കാ​ര്‍ എ​ല്ലാ​വ​രും വാ​ഹ​ന​ത്തി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ല്‍ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. യാ​ത്ര​ക്കാ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ വാ​ഹ​നം പൂ​ര്‍​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​കു​ക​യാ​യി​രു​ന്നു.

വി​വ​രം അ​റി​ഞ്ഞ് ക​മ്പ​ത്തു നി​ന്നെ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ​സേ​ന ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് തീ ​പൂ​ര്‍​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് കു​മ​ളി -ക​മ്പം പാ​ത​യി​ല്‍ ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ഗ​താ​ഗ​ത ത​ട​സ​പ്പെ​ട്ടു. ഗൂ​ഡ​ല്ലൂ​ര്‍ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

District News

കു​മ​ളി​യി​ൽ ത​മി​ഴ്നാ​ടി​ന്‍റെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് തു​റ​ന്നു

കു​മ​ളി: ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ കു​മ​ളി അ​തി​ർ​ത്തി​യി​ൽ നി​ർ​മി​ച്ച പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ബ​സ് സ്റ്റാ​ൻ​ഡ് ത​മി​ഴ്നാ​ട് ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ഐ. ​പെ​രി​യ​സാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​മി​ഴ്നാ​ട് ഗ​താ​ഗ​ത-​വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി എ​സ്.​എ​സ്. ശി​വ​ശ​ങ്ക​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ത​മി​ഴ്നാ​ട് ബ​സു​ക​ൾ റോ​ഡ​രി​കി​ലാ​യി​രു​ന്നു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. ഇ​ത് വ​ൻ ഗ​താ​ഗ​ത​ക്കു​ര​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി​യി​രു​ന്നു. ശ​ബ​രി​മ​ല സീ​സ​ണി​ൽ സ്ഥി​തി ഏ​റെ സ​ങ്കീ​ർ​ണ​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പ​രി​ഹാ​ര​മാ​യാ​ണ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ച്ച​ത്.

2023ൽ ​ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ 7.50 കോ​ടി രൂ​പ ബ​സ് സ്റ്റാ​ൻ​ഡി​നാ​യി അ​നു​വ​ദി​ച്ചി​രു​ന്നു. 5.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ഗ​താ​ഗ​ത വ​കു​പ്പാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ച്ച​ത്. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ വ​ർ​ക്ക്ഷോ​പ്പും നി​ർ​മി​ച്ചി​ട്ടു​ണ്ട്. 2023 സെ​പ്റ്റം​ബ​ർ 11നാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ഗ​താ​ഗ​തവ​കു​പ്പ് മ​ധു​ര റീ​ജി​യ​ണ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ശ​ര​വ​ണ​ൻ, ക​ന്പം എം​എ​ൽ​എ എ​ൻ. രാ​മ​കൃ​ഷ്ണ​ൻ, ആ​ണ്ടി​പ്പെ​ട്ടി എം​എ​ൽ​എ മ​ഹാ​രാ​ജ​ൻ, തേ​നി ജി​ല്ലാ ക​ള​ക്ട​ർ ര​ഞ്ജി​ത് സിം​ഗ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up