x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ അ​ന്ത​രി​ച്ച ജി​ൻ​സ​ൺ കു​ര്യ​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച കു​മി​ളി​യി​ൽ

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: July 30, 2026 06:14 PM IST | Updated: July 30, 2026 06:14 PM IST

ജി​ൻ​സ​ൺ കു​ര്യൻ

ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ച ഇ​ടു​ക്കി കു​മി​ളി അ​ട്ട​പ്പ​ള്ളം കു​ന്ന​ത്തു​പ​തി​യി​ൽ ജി​ൻ​സ​ൺ കു​ര്യ​ന്‍റെ (31) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ​ന​ട​ക്കും.

രാ​വി​ലെ എ​ട്ടിന് ശു​ശ്രൂ​ഷ​ക​ൾ സ്വ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ഉ​ച്ച​യ്ക്ക് 12.30ന് ​ആ​റാം മൈ​ൽ ഐപിസി ഹെ​ബ്രോ​ൻ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും.

ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​നാ​യ കോ​ശി മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജ​ർ​മ​നി​യി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച​ത്.

ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ നി​ന്നും എ​യ​ർഇ​ന്ത്യ വി​മാ​ന​ത്തി​ൽ ന്യൂ​ഡ​ൽ​ഹി വ​ഴി വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം കൊ​ച്ചി​യി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സ്വ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

ഐ​ടി എ​ൻ​ജി​നിയ​റാ​യ ഭാ​ര്യ റോ​ണ ഡേ​വി​സ് തൃ​ശൂ​ർ അ​രീ​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ ഐടി എ​ൻ​ജി​നി​യ​റാ​യി​രു​ന്ന ജി​ൻ​സ​ൺ കു​ര്യ​ൻ, കു​മി​ളി അ​ട്ട​പ്പ​ള്ളം കു​ന്ന​ത്തു​പ​തി​യി​ൽ കെ. ​ജെ. കു​ര്യന്‍റെ​യും ജാ​ൻ​സി കു​ര്യ​ന്‍റെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജെ​യ്സ​ൺ കു​ര്യ​ൻ (ജ​ർ​മ​നി), ജെ​യ്സി കു​ര്യ​ൻ (ഖ​ത്ത​ർ).

ഫ്രാ​ങ്ക്ഫ​ർ​ട്ട് ബെ​ഥേ​ൽ ഇ​ന്‍റർ​നാ​ഷ​ണ​ൽ പെ​ന്തെ​ക്കോ​സ്തു സ​ഭ​യി​ലെ സ​ജീ​വ അം​ഗ​മാ​യി​രു​ന്ന ജി​ൻ​സ​ണ്, ജ​ർ​മനി​യി​ലെ ഒ​ട്ട​ന​വ​ധി സ​ഭാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും ബുധനാഴ്ച ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

Tags : JinsonKurian FrankfurtMalayali Kumily Funeral

Recent News

Corehub Up