x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ​ർ​ല​ൻ​ഡി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ വാ​ർ​ഷി​ക ധ്യാ​നം ആ​രം​ഭി​ച്ചു

ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: October 8, 2026 06:12 AM IST | Updated: October 8, 2026 06:12 AM IST

 

 ഡ​ബ്ലി​ൻ:​വ​ച​ന​വെ​ളി​ച്ച​ത്തി​ൽ ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​ന് അ​വ​സ​രം ഒ​രു​ക്കി 14 കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ​ക്കാ​യി ധ്യാ​നം ആ​രം​ഭി​ച്ചു. ഡ​ബ്ലി​നി​ലെ
14 കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ​ക്കാ​യി ഒ​മ്പ​ത് വേ​ദി​ക​ളി​ലാ​യി മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ധ്യാ​ന​ശു​ശ്രൂ​ഷ​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ 3, 4 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ച്ച ആ​ദ്യ​ഘ​ട്ട​ത്തി​ന് ശേ​ഷം ഒ​ക്ടോ​ബ​ർ 10, 11 തീ​യ​തി​ക​ളി​ൽ ര​ണ്ടാം ഘ​ട്ട​വും ഒ​ക്ടോ​ബ​ർ 17, 18 തീ​യ​തി​ക​ളി​ൽ മൂ​ന്നാം ഘ​ട്ട​വും ന​ട​ക്കും.

ഫാ. ​ബെ​ന്നി പു​ത്ത​ൻ​ന​ട, ഫാ. ​തോ​മ​സ് പാ​റേ​ക്കാ​ട്ടി​ൽ, ഫാ. ​ജി​സ് ക​ള​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​നും ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കും.

പ്ര​വാ​സ​ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ ആ​ത്മീ​യ​മാ​യ പു​ന​രു​ജ്ജീ​വ​ന​ത്തി​നും ദൈ​വ​സ​ന്നി​ധി​യി​ൽ മ​ന​സ് ​തു​റ​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​മാ​യാ​ണ് ധ്യാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വ്യ​ക്തി​ജീ​വി​ത​ത്തി​ലെ​യും കു​ടും​ബ​ജീ​വി​ത​ത്തി​ലെ​യും വെ​ല്ലു​വി​ളി​ക​ളെ വി​ശ്വാ​സ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ അ​ഭി​മു​ഖീ​ക​രി​ക്കാ​നും പ്രാ​ർ​ഥ​ന​യി​ലൂ​ടെ ദൈ​വാ​ശ്ര​യം ശ​ക്തി​പ്പെ​ടു​ത്താ​നും ധ്യാ​ന​ദി​ന​ങ്ങ​ൾ സ​ഹാ​യ​ക​മാ​കും.ട

ഒ​ക്ടോ​ബ​ർ 3, 4 തീ​യ​തി​ക​ളി​ൽ ന​ട​ന്ന ആ​ദ്യ​ഘ​ട്ട ധ്യാ​ന​ത്തി​ൽ ദ്രോ​ഗ​ഡ, ഡ​ൺ​ഡാ​ൽ​ക്ക്, റി​യാ​ൾ​ട്ടോ കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ദ്രോ​ഗ​ഡ​യി​ലെ ഔ​വ​ർ ലേ​ഡി ഓ​ഫ് ലൂ​ർ​ദ്സ് ദേ​വാ​ല​യ​ത്തി​ലും, ഡ​ൺ​ഡാ​ൽ​ക്കി​ലെ ഹോ​ളി ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ലും, ഇ​ഞ്ചി​ക്കോ​ർ കു​ർ​ബാ​ന കേ​ന്ദ്ര​ത്തി​നാ​യി റി​യാ​ൾ​ട്ടോ​യി​ലെ ഔ​വ​ർ ലേ​ഡി ഓ​ഫ് ദ ​ഹോ​ളി റോ​സ​റി ഓ​ഫ് ഫാ​ത്തി​മ ദേ​വാ​ല​യ​ത്തി​ലും ധ്യാ​ന​ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു.

 വ​ച​ന​ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന, പ്രാ​ർ​ഥ​ന എ​ന്നി​വ​യി​ലൂ​ടെ വി​ശ്വാ​സി​ക​ൾ ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ഒ​ക്ടോ​ബ​ർ 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട​ത്തി​ൽ അ​ത്താ​യി, ബ്ലാ​ക്ക്റോ​ക്ക്, ബ്രേ, ​ബ്ലാ​ഞ്ചാ​ർ​ഡ്സ്ടൗ​ൺ, നാ​വ​ൻ കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും. അ​ത്താ​യി​ലെ സെ​ന്റ് മൈ​ക്കി​ൾ​സ് ദി ​ആ​ർ​ക്ക്ഏ​ഞ്ച​ൽ​സ് ദേ​വാ​ല​യ​ത്തി​ലാ​ണ് ധ്യാ​നം ന​ട​ക്കു​ന്ന​ത്.

 ബ്ലാ​ക്ക്റോ​ക്ക്, ബ്രേ ​കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ​ക്കാ​യി ബ്ലാ​ക്ക്റോ​ക്ക് ന്യൂ​ട്ട​ൺ​പാ​ർ​ക്ക് അ​വ​ന്യൂ​വി​ലു​ള്ള ച​ർ​ച്ച് ഓ​ഫ് ദി ​ഗാ​ർ​ഡി​യ​ൻ ഏ​ഞ്ച​ൽ​സ് ദേ​വാ​ല​യ​ത്തി​ൽ സം​യു​ക്ത ധ്യാ​നം ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2 മു​ത​ൽ രാ​ത്രി 8 വ​രെ വ​ച​ന​ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന, പ്രാ​ർ​ഥ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. വി​ശ്വാ​സി​ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ബ്ലാ​ഞ്ചാ​ർ​ഡ്സ്ടൗ​ൺ, നാ​വ​ൻ കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ ഹ​ണ്ട്സ്ടൗ​ണി​ലെ ച​ർ​ച്ച് ഓ​ഫ് ദ ​സേ​ക്ര​ഡ് ഹാ​ർ​ട്ട് ഓ​ഫ് ജീ​സ​സി​ൽ ന​ട​ക്കു​ന്ന സം​യു​ക്ത ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

വെ​ള്ളി​യാ​ഴ്ച് വൈ​കി​ട്ട് 6 മു​ത​ൽ 9 വ​രേ​യും, ശ​നി​യാ​ഴ്ച് ഉ​ച്ച്ക​ഴി​ഞ്ഞ് 1 മു​ത​ൽ 6 വ​രെ​യും, ഞാ​യ​റാ​ഴ്ച് 7.30 മു​ത​ൽ 11.30 വ​രെ​യു​മാ​ണു ധ്യാ​നം ന​ട​ക്കു​ക.


വാ​ർ​ഷി​ക ധ്യാ​ന​ത്തി​ന്‍റെ മൂ​ന്നാം​ഘ​ട്ടം ഒ​ക്ടോ​ബ​ർ 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ലൂ​ക്ക​ൻ, ഫി​ബ്സ്ബ​റോ, സ്വോ​ർ​ഡ്സ്, ബ്യൂ​മോ​ണ്ട്, താ​ല, നാ​സ് എ​ന്നീ ആ​റ് കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ​ക്കാ​യി മൂ​ന്ന് വേ​ദി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

 ലൂ​ക്ക​നി​ലെ ച​ർ​ച്ച് ഓ​ഫ് ദ ​ഡി​വൈ​ൻ മേ​ഴ്സി​യി​ലും, ഫി​ബ്സ്ബ​റോ, സ്വോ​ർ​ഡ്സ്, ബ്യൂ​മോ​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ​ക്കാ​യി ഗ്ലാ​സ്നെ​വി​നി​ലെ ഔ​വ​ർ ലേ​ഡി ഓ​ഫ് വി​ക്ട​റീ​സ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലും ധ്യാ​നം ന​ട​ക്കും.താ​ല, നാ​സ് കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ ഫെ​റ്റ​ർ​കെ​യി​നി​ലെ ച​ർ​ച്ച് ഓ​ഫ് ഇ​ൻ​കാ​ർ​നേ​ഷ​നി​ൽ ന​ട​ക്കു​ന്ന സം​യു​ക്ത ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ദൈ​വ​വ​ച​ന​ത്തി​ന്‍റെ ശ​ക്തി​യി​ലൂ​ടെ വി​ശ്വാ​സ​ജീ​വി​ത​ത്തെ കൂ​ടു​ത​ൽ ആ​ഴ​പ്പെ​ടു​ത്താ​നും പ്രാ​ർ​ഥ​ന​യി​ലൂ​ടെ ദൈ​വ​വു​മാ​യി വ്യ​ക്തി​പ​ര​മാ​യ ബ​ന്ധം പു​തു​ക്കാ​നും കു​ടും​ബ​ജീ​വി​ത​ത്തി​ൽ സ്നേ​ഹ​ത്തി​ന്‍റെ​യും ക്ഷ​മ​യു​ടെ​യും സാ​ക്ഷി​ക​ളാ​കാ​നും ധ്യാ​ന​ദി​ന​ങ്ങ​ൾ അ​വ​സ​ര​മൊ​രു​ക്കു​ന്നു.

ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ മ​ന​സിന്‍റെ ഭാ​ര​ങ്ങ​ൾ ദൈ​വ​സ​ന്നി​ധി​യി​ൽ സ​മ​ർ​പ്പി​ച്ച് സ​മാ​ധാ​ന​വും പ്ര​ത്യാ​ശ​യും പു​തു​ക്കു​ന്ന​തി​നാ​യി ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഈ ​ആ​ത്മീ​യ സം​ഗ​മ​ത്തി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ​ഭാ നേ​തൃ​ത്വം അ​റി​യ്ച്ചു. 

Tags :

Recent News

Corehub Up